Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം; മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച കേസിൽ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി. അറുമുഖമാണ് അറസ്റ്റിലായത്. അറുമുഖത്തിന്റെ ഭാര്യ ആലമ്മാളിനെ അടുത്തിടെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകുന്ന സാമ്പാറിലാണ് വിഷം കലർത്താൻ ശ്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഉപയോഗിച്ചാണ് ഇയാൾ ഇത് ചെയ്യാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. കുട്ടിക്ക് […]
Read more

പാചകം ചെയ്യാൻ വിസമ്മതിച്ചു; ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയെന്ന് ഭർത്താവ് അറസ്റ്റിൽ

നാഗ്പൂർ: പാചകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണ സംഭവം. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസ് ക്ലാസിൽ പോകേണ്ടതിനാൽ ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് യാമിനി ഭർത്താവിനോട് പറഞ്ഞതാണ് തർക്കത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രകോപിതനായ കൃഷ്ണ ലാൽ യാദവ് മദ്യലഹരിയിൽ വീട്ടിലെത്തി യാമിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ […]
Read more

കാലടിയില്‍ ദളിത് യുവാവിന് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമായി മർദനമേറ്റതായി പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച തന്നെ രാത്രിയിലും തുടർന്നും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിലെ ആരോപണം. ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ അടിച്ചെന്നും നഗ്‌നനാക്കി മർദിച്ചെന്നും സുജിത്ത് പരാതിയിൽ പറയുന്നു. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സുജിത്തിന്റെ സുഹൃത്തുക്കൾ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി […]
Read more

ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ യുവാവിന് മർദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി. ഇൻസ്റ്റഗ്രാമിൽ കമന്റ് ഇട്ടതിന്റെ പേരിലാണ് കാസർകോട് കൊക്കാകടവ് സ്വദേശി ഷിനാസിനെ സംഘം ചേർന്ന് മർദിച്ചതെന്നാണ് ആരോപണം. ഉറങ്ങിക്കിടന്നിരുന്ന ഷിനാസിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തു. മർദനവുമായി ബന്ധപ്പെട്ട പരാതി പിൻവലിപ്പിക്കുന്നതിനായി പൊലീസ് കള്ളക്കേസ് എടുത്തെന്നാണ് […]
Read more

കടവന്ത്രയിലും മോർഫിംഗ്; ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിച്ചതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയിൽ മോർഫിംഗ് സംബന്ധിച്ച് യുവതിയുടെ പരാതി. ജോലിക്കായി നഗരത്തിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശിനിയാണ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങളും മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read more

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച 17കാരനെ തെരുവ് നായ്ക്കൾ ഓടിച്ചു

കോയമ്പത്തൂർ: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 17കാരനെ തെരുവ് നായ്ക്കൾ ആക്രമിച്ച് ഓടിച്ചതായി റിപ്പോർട്ട്. കോയമ്പത്തൂർ തുടിയല്ലൂരിന് സമീപം റെയിൽവേ ഓവർബ്രിഡ്ജ് സർവീസ് റോഡിൽ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. വഴിയരികിൽ തെരുവ് നായ്ക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തേക്ക് മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ എത്തുകയായിരുന്നു. നായ്ക്കളെ അകറ്റാൻ കല്ലെടുത്തെറിഞ്ഞെങ്കിലും അവ മാറിനിന്ന് ഇയാൾക്കെതിരെ കുരയ്ക്കുകയായിരുന്നു. ഇതിനിടെ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ കൗമാരക്കാരൻ ശ്രമിച്ചതോടെ അവർ ഭയന്ന് നിലവിളിച്ചു. നിലവിളി കേട്ടതോടെ നായ്ക്കൾ കൗമാരക്കാരന് നേരെ […]
Read more

എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ

മലപ്പുറം: പി.വി. അബ്ദുൽ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്‌നു റാഷിദ് (35) ആണ് പിടിയിലായത്. ചിക്കമംഗളൂരുവിൽ നിന്നാണ് പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെ രണ്ടുപേർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. എറിയാട് വച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന എംപിയുടെ ഡ്രൈവർ സിദ്ദിഖ്, മകൻ അമൽ […]
Read more

വീടിന്റെ ഓട് പൊളിച്ച് മോഷണം; യുവതിയുടെ പാദസരം ഉൾപ്പെടെ കവർന്നു

മലപ്പുറം: വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ടിൽ വീടിന്റെ ഓട് പൊളിച്ച് മോഷണം. കക്കുണ്ട് പള്ളിക്ക് സമീപം മംഗലപ്പറമ്പൻ അബ്ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞു. വീടിന്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നു. യുവതിയും കുട്ടിയും കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലെ സാധനങ്ങൾ പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പരിശോധന നടത്തിയ നിലയിലായിരുന്നു. […]
Read more

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്തു; മംഗളം കോളേജ് വിദ്യാർത്ഥി പിടിയിൽ

കോട്ടയം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥി അജ്മലിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ചിത്രങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അജ്മലിന്റെ ഫോണിൽ ക്ലാസിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും […]
Read more

തൃക്കാക്കര മോർഫിങ് കേസ്; ബന്ധുക്കളുടെ ചിത്രങ്ങളും മോർഫ് ചെയ്തു; കൈമാറാന്‍ രഹസ്യഗ്രൂപ്പ്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ശ്രീഹരി ബന്ധുക്കളുടേതടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ചിത്രങ്ങൾ കൈമാറുന്നതിനായി നാലോ അഞ്ചോ പേർ മാത്രമുള്ള രഹസ്യ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഏത് ആപ്പാണ് ഉപയോഗിച്ചതെന്ന് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അന്വേഷണപരിധിയിൽ വരുമെന്നും കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ പ്രത്യേക അന്വേഷണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix