Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറിക് പോൾ അധ്യക്ഷനായാണ് സമിതി അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും സമിതി വിശദമായി പരിശോധിക്കും. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും […]
Read more

പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾക്ക് നേരെ ആക്രമണമെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രാർത്ഥനാ യോഗങ്ങൾക്കും ഗൃഹസന്ദർശനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായതായി ആരോപണം. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില ക്രിസ്ത്യൻ സംഘടനകൾ പ്രാർത്ഥനാ യോഗങ്ങളും ഗൃഹസന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്. ഹൗറയിലെ ഉലുബേരിയയിൽ ഓഗസ്റ്റ് 23ന് നടന്ന പ്രാർത്ഥനാ യോഗത്തിനിടെ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും കെട്ടിടത്തിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പാസ്റ്റർ മിഥുൻ ഹസ്ര ആരോപിച്ചു. ഏകദേശം 60 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. സൗണ്ട് സിസ്റ്റം, പോഡിയം, മേശ, […]
Read more

കൊച്ചിയിൽ ഒരു കോടിയിലേറെ വിലവരുന്ന എംഡിഎംഎ പിടികൂടി

എറണാകുളം: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി പൊലീസാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ (32) അറസ്റ്റിലായി. തോപ്പുംപടിയിലെ നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന നൗഫലിന്റെ കാറിൽ പൊലീസ് പരിശോധന നടത്തിയത്. കാറിൽ നിന്ന് […]
Read more

ഊബർ ടാക്സിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ഊബർ ടാക്സിയിൽ യാത്ര ചെയ്ത സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലെ സ്കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന ശിഹാബ് (46) ആണ് കസബ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുങ്കത്തറ സ്വദേശിയായ പരാതിക്കാരിയും സുഹൃത്തുക്കളും ഉച്ചയ്ക്ക് കോട്ടൂളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ശിഹാബ് ഓടിച്ചിരുന്ന ഊബർ ടാക്സിയിൽ കയറുകയായിരുന്നു. യാത്രയ്ക്കിടെ ശിഹാബ് പരാതിക്കാരിയോട് അപമര്യാദയായി സംസാരിക്കുകയും കോഴിക്കോട് കൈരളി തിയേറ്ററിന് സമീപം എത്തിയപ്പോൾ ശരീരത്തിൽ […]
Read more

കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്; ആറ് പതിറ്റാണ്ട് പഴക്കമുള്ള തട്ടിപ്പ് ഡിഎൻഎ പരിശോധനയിലൂടെ പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൗരത്വ തട്ടിപ്പ് ഡിഎൻഎ പരിശോധനയിലൂടെ പുറത്തുവന്നു. മാസങ്ങൾക്ക് മുമ്പ് മരിച്ച കുവൈത്ത് പൗരനിൽ നിന്ന് ശേഖരിച്ച ജനിതക സാമ്പിളാണ് നിർണായക തെളിവായത്. കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. കുടുംബ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം ഇയാളുടെ മക്കളായി രജിസ്റ്റർ ചെയ്തിരുന്ന അഞ്ച് പേർ യഥാർഥ മക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു. സിറിയൻ സ്വദേശികളായ സഹോദരന്മാരുടെ മക്കളെയാണ് സ്വന്തം മക്കളെന്ന പേരിൽ വ്യാജമായി […]
Read more

കൊച്ചി രാസലഹരി കേസ്; വരുണ്‍ ദേവ് നടത്തിയത് വന്‍ നിക്ഷേപങ്ങള്‍

കൊച്ചി: രാസലഹരി കേസിലെ മുഖ്യസൂത്രധാരൻ വരുണ്‍ ദേവ് ലഹരി ഇടപാടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻ നിക്ഷേപങ്ങൾ നടത്തിയതായി എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽനിന്നുള്ള പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തിയതിന് പുറമെ ആഡംബര വാഹനങ്ങളുടെ ഇടപാടുകളും നടത്തിയതായാണ് കണ്ടെത്തൽ. വരുണിന്റെ പക്കൽനിന്ന് നാല് ആഡംബര കാറുകൾ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടി രജിസ്‌ട്രേഷൻ, മോട്ടോർ വാഹന വകുപ്പുകൾക്ക് ഉടൻ കത്ത് നൽകാനാണ് എക്‌സൈസിന്റെ നീക്കം. ഇന്ത്യ-പാക് അതിർത്തി […]
Read more

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്; അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും

കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. […]
Read more

സ്കൂൾ വാനിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്കൂൾ വാനിനുള്ളിൽ മൂന്ന് വയസ്സുകാരിക്ക് ലൈംഗികാതിക്രമം നേരിട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 30-കാരനായ സ്കൂൾ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി സ്കൂൾ അധികൃതർ വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ വിട്ടശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അതിക്രമം. മറ്റ് കുട്ടികളെ വിവിധ സ്ഥലങ്ങളിൽ ഇറക്കിയശേഷം വാനിൽ കുട്ടി മാത്രമായിരുന്ന സമയത്താണ് പ്രതി അതിക്രമം […]
Read more

കൂട്ടുകാരന്‍റെ തമാശ അതിരുകടന്നു; 15-കാരന്റെ കണ്ണിൽ എയർഗൺ വെടിയേറ്റ് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്വലയ്ക്ക് എതിർവശത്തെ മരുഭൂമിയിൽ സുഹൃത്തുക്കളുടെ തമാശയ്ക്കിടെ 15-കാരന് ഗുരുതര പരിക്ക്. കുതിരസവാരി നടത്തുന്നതിനിടെ 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. പുലർച്ചെയാണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കുതിരസവാരിക്കിടെ പ്രതി എയർഗൺ കുട്ടിയുടെ നേർക്ക് ചൂണ്ടി ‘ഞാൻ നിന്നെ വെടിവെക്കട്ടെ?’ എന്ന് […]
Read more

ഓമല്ലൂരിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് പിന്നിൽ ഭാര്യയെന്ന് പൊലീസ്

സേലം: ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരി വി. ഭൂപതിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഭൂപതിയെ കൊലപ്പെടുത്തിയത് ഭാര്യ വെളഗൗണ്ടന്നൂർ സ്വദേശി സുജിതശ്രീ (31) ആണെന്ന് ഓമല്ലൂർ പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഓമല്ലൂർ–ശങ്കരി റോഡിലാണ് കാറിനുള്ളിൽ ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നുപേർ ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തി 12 പവൻ സ്വർണം കവർന്നെന്നായിരുന്നു സുജിതശ്രീ പൊലീസിന് ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും സുജിതശ്രീക്കെതിരെ സംശയം പ്രകടിപ്പിച്ചു. സുജിതശ്രീയും ഭർത്താവും തമ്മിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix