Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി ആക്രമണം; മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ സംഘം മലയാളി ഡ്രൈവറെ ആക്രമിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശി ഷെമീറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാല് ബംഗ്ലാദേശ് പൗരന്മാരാണ് യാത്രക്കാരെന്ന വ്യാജേന ഷെമീറിന്റെ കാറിൽ കയറിയത്. തുടർന്ന് എക്സിറ്റ് 18ന് സമീപത്തെ വിജനമായ പ്രദേശത്തേക്ക് ഇയാളെ കൊണ്ടുപോയ സംഘം മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. പണവും വാഹനവും കവർന്ന ശേഷം ഷെമീറിനെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസ് ആശുപത്രിയിൽ […]
Read more

മോഷണക്കുറ്റം ആരോപിച്ച് 12കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസ്; മുഖ്യപ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ പിതൃസഹോദരൻ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയും ഇവരുടെ മകനുമായ ഉവൈസ് രാജ്യം വിട്ടതിനെ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. കുട്ടിയുടെ കൈകളിലെയും കാലുകളിലെയും വിരലുകളിൽ ഈർക്കിലി കയറ്റുകയും മുറിവുകളിൽ മുളക് […]
Read more

മലപ്പുറത്ത് വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണം

മലപ്പുറം: ജില്ലയിലെ സബ് ആർ.ടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ നിർമിച്ച് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലൻസിന് കൈമാറാൻ തീരുമാനിച്ചത്. സബ് ആർ.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും നേരത്തെ ലൈസൻസ് റദ്ദാക്കപ്പെട്ടവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതായാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. […]
Read more

പട്ടാപ്പകൽ സ്വകാര്യ ആശുപത്രിയിൽ പഴ്‌സ് മോഷണം; സിസിടിവിയിൽ കവർച്ചാ ദൃശ്യങ്ങൾ

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകൽ റിസപ്ഷൻ ജീവനക്കാരിയുടെ പഴ്‌സ് കവർന്ന് യുവാവ് കടന്നുകളഞ്ഞു. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെയാണ് മോഷണം നടന്നത്. വെള്ള ഷർട്ടും ജീൻസ് പാന്റും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് പഴ്‌സ് കവർന്നതെന്നാണ് വിവരം. ഇയാൾ ആദ്യം ആശുപത്രി റിസപ്ഷൻ പരിസരത്ത് കുറച്ചുസമയം ചെലവഴിച്ചിരുന്നു. പിന്നീട് റിസപ്ഷനിലെ തിരക്ക് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് പഴ്‌സ് കവരുകയായിരുന്നു. ജീവനക്കാരുടെ വ്യക്തിവിവരങ്ങളടങ്ങിയ പ്രധാന രേഖകൾ, എ.ടി.എം കാർഡ്, പണം എന്നിവ […]
Read more

അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണം; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസാണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയോടുള്ള വിരോധത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസിന്റെ മരണത്തെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം 13-നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്നുമുതൽ മോഹൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൈനാസ്റ്ററിന്റെ […]
Read more

ചേന്തി അനിൽ ​ഗുണ്ടയല്ല, മുഖ്യമന്ത്രി ക്ഷമിക്കുമെന്നാണ് വിശ്വാസമെന്ന് പീതാംബരക്കുറുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞിട്ടില്ലെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയെ തടയാന്‍ ആലോചിച്ചിട്ടു പോലുമില്ല. അവിടെ ഉണ്ടായിരുന്നവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവരാണ്. ചേന്തി ഗുണ്ട ആയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് കൊടി ഉയര്‍ത്താനാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞു എന്നത് പൊലീസ് ഉണ്ടാക്കിയ ജപ്പാന്‍ കഥകളാണെന്ന് പറഞ്ഞ അദ്ദേഹം, ചേന്തി അനില്‍ ഗുണ്ടയാണെന്ന് പറയേണ്ടത് പൊലീസ് […]
Read more

ഓണാഘോഷത്തിനിടെ അക്രമം; മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൈലാത്തുകോണം സ്വദേശികളായ സുരാജ്, ശ്രീജു, ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഓഗസ്റ്റ് 28ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മാരകായുധങ്ങളുമായി എത്തിയ 15 അംഗ സംഘം നാലുപേരെ ആക്രമിക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സംഘം തകർത്തു. വീടിന് […]
Read more

കാലിക്കടവ് എംഡിഎംഎ കേസ്; അന്താരാഷ്ട്ര ലഹരി സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ

കാസർകോട്: കാലിക്കടവിൽ 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അന്താരാഷ്ട്ര ലഹരി ഇടപാട് സംഘത്തിലെ പ്രധാന കണ്ണികളെ കേരള പൊലീസ് പിടികൂടി. ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരിയെന്നാണ് പൊലീസിന്റെ നിഗമനം. പണം ഇടപാടുകൾ നിയന്ത്രിക്കുന്നത് ഘാന സ്വദേശി വിക്ടർ ദസാബയാണെന്നും പൊലീസ് കണ്ടെത്തി. കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള […]
Read more

പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (44), മണലൂർ എങ്ങണ്ടിവീട്ടിൽ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരാണ് പിടിയിലായത്. പേരാമംഗലം പൊലീസും തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണക്കേസിലെ പ്രധാന പ്രതിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് […]
Read more

കൂടുതൽ ചിക്കൻ കഴിച്ചു; യുവാവിനെ കുത്തിക്കൊന്ന് സുഹൃത്ത്

ബെലഗാവി: പാർട്ടിക്കിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിൽ മൂടലഗി താലൂക്കിലെ ഹുനശ്യാൾ പിജി ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂടലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്ന ഇരുവരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശികളാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഒരാൾ മറ്റൊരാളേക്കാൾ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും തർക്കം ആരംഭിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix