Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നാഗർകോവിലിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി; ആഭരണങ്ങളും പണവും കവർന്നു

നാഗർകോവിൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി. 20 പവൻ ആഭരണങ്ങളും 25,000 രൂപയും കവർന്നു. വടിവീശ്വരത്തിന് സമീപം തേരടിമൂട് സ്വദേശിനി ചിന്നമ്മ (78) ആണ് കൊല്ലപ്പെട്ടത്. പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ചിന്നമ്മയ്ക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൈകൾ കെട്ടിയ […]
Read more

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീൽചെയറിൽ കാറിടിച്ച സംഭവം; ഒടുവിൽ കേസെടുത്ത് പൊലീസ്

കൊല്ലം: ഭിന്നശേഷിക്കാരനായ യുവാവ് സഞ്ചരിച്ച ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് ശൂരനാട് പൊലീസ്. ശൂരനാട് സ്വദേശി ജാസ്മീറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഭിന്നശേഷിക്കാരുടെ സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 23-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിൽ ജാസ്മീറിന് പരിക്കേറ്റതിന് പിന്നാലെ കാർ ഓടിച്ചിരുന്നയാൾ തന്നെ ‘വികലാംഗൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. സംഭവം നടന്നിട്ട് ദിവസങ്ങൾ […]
Read more

അതിക്രമിച്ച് കയറി മോഷണം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അസം നൗഗോൺ സ്വദേശികളായ ഇജാജുൾ ഇസ്ലാം (34), ഖൈറുൾ ഇസ്ലാം (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു മോഷണം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്. വീട്ടിൽ ഇലക്ട്രിക് വയറിംഗിനായി സ്ഥാപിച്ചിരുന്ന 25,000 രൂപ വിലവരുന്ന കോപ്പർ വയറുകളാണ് മോഷ്ടിച്ചത്. അറസ്റ്റിലായ ഖൈറുൾ ഇസ്ലാം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്ര-ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ […]
Read more

കുന്ദമംഗലത്ത് 2 ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
Read more

മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടു; ക്വാര്‍ട്ടേഴ്‌സ് ഉടമയ്ക്ക് 50,000 രൂപ പിഴ

കോഴിക്കോട്: അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ 50,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. നാദാപുരം കക്കംവെള്ളിയിലാണ് സംഭവം. ആരോഗ്യ വിഭാഗം അധികൃതരും പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയിലാണ് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കണ്ടെത്തിയത്. തുടർന്ന് ക്വാർട്ടേഴ്‌സ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. ക്വാർട്ടേഴ്‌സിന് ചുറ്റും മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനം […]
Read more

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സൈബർ ആക്രമണത്തിനെതിരെ പരാതി

മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തിൽ ഉൾപ്പെട്ടവരെ അടിയന്തരമായി കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി പ്രതിനിധികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വിദ്യാർഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്ന ഇത്തരം സൈബർ ആക്രമണങ്ങൾ ഗുരുതരമായ മാനസിക സംഘർഷത്തിലേക്ക് അവരെ തള്ളിവിടുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ […]
Read more

യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസ്; മൂന്ന് വർഷത്തിന് ശേഷം പ്രധാന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. നാവായിക്കുളം ഡീസന്റ് മുക്ക് സ്വദേശി സുരേഷിനെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വിനേഷ്, നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. […]
Read more

പഞ്ചാബിൽ AAP പ്രവർത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി

ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവർത്തകൻ കൊല്ലപ്പെട്ടു. മാംഡോട്ട് നഗർ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപി ആണ് കൊല്ലപ്പെട്ടത്. ഫിറോസ്പൂരിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് മാംഡോട്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹർപ്രീതിനും നേരെ കാറിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചു. ഹർപ്രീത് ചികിത്സയിൽ തുടരുകയാണ്. അടുത്തിടെ നടന്ന നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ നിന്ന് ഗുര്‍പ്രീതിന്റെ സഹോദരി […]
Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിനിടെ എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. അതേസമയം, കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരന്റെ മർദനത്തിൽ ജയിൽ ഉദ്യോഗസ്ഥനും പരിക്കേറ്റു. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. അസി. പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix