Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സിബിൽ സ്കോർ തട്ടിപ്പ്; പ്രതികളെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: സിബിൽ സ്കോർ തട്ടിപ്പ് കേസിലെ പ്രതികളെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബാങ്ക് ശുപാർശ ചെയ്തു. ജന്നി വർഗ്ഗീസ്, സഹോദരൻ ജിനു വർഗ്ഗീസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉദ്യോഗസ്ഥരായ ഷിബു ജേക്കബ്, ജിബിൻ വർഗ്ഗീസ്, അബിൽ എൻ.എസ്. എന്നിവരെയാണ് ബാങ്കിന്റെ ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. കുറഞ്ഞ സിബിൽ സ്കോറുള്ളവരുടെ ആധാരവും മറ്റ് രേഖകളും കൈക്കലാക്കി അവരുടെ അറിവില്ലാതെ കോടികളുടെ വായ്പ തട്ടിയെടുത്തെന്നാണ് കേസ്. ബാങ്കിൽ […]
Read more

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം– തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അതിക്രമം സഹിക്കാനാകാതെ വന്നതോടെ യുവതി തന്ത്രപരമായി സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് വിവരം ബസ് കണ്ടക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം […]
Read more

അങ്കമാലിയിൽ കാറിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ ആലപ്പുഴ പുന്നപ്ര സ്വദേശികളായ ചാൾസ് ഡെന്നീസ് (29), പ്രവീൺ ദാസ് (28) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അങ്കമാലി ടി.ബി. ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ബാഗുകളിലായി പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലീസ് […]
Read more

പുല്ലുപാറയിൽ മദ്യലഹരിയിൽ വാക്കുതർക്കം; ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ ബിനുവും തങ്കച്ചനും ശനിയാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം സംഭവിച്ചതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ ഫയർഫോഴ്‌സ് […]
Read more

5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ

ബെംഗളൂരു: കർണാടകയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം. സാഹിൽ എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. ചെരിപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചുവയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സാഹിലിനെതിരായ പരാതി. ഇതിനിടെ പരിക്കേറ്റ പെൺകുട്ടിയെ തുംകുരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് […]
Read more

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; കേസെടുക്കാൻ വനം വകുപ്പ്

ഇടുക്കി: മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച സംഭവത്തിൽ വനംവകുപ്പ് കേസെടുക്കും. മൂന്നാർ കുട്ടിയാർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിക്കാൻ വനംവകുപ്പ് ഒരുങ്ങുന്നത്. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് അറിയിച്ചു. പൂക്കൾ പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശങ്ങൾ നിലനിൽക്കെയാണ് ചില സഞ്ചാരികൾ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്തത്. പൂക്കൾ പറിച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കോടതിയിൽ […]
Read more

തുറിച്ച് നോട്ടത്തെച്ചൊല്ലിയുള്ള തർക്കം; കുവൈത്തിൽ നാല് യുവാക്കൾ പിടിയിൽ

കുവൈത്ത് സിറ്റി: നിസ്സാരമായ ഒരു നോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലും തെരുവ് സംഘർഷത്തിലും കലാശിച്ചു. കുവൈത്തിലെ സുലൈബികാത്തിൽ സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ചാണ് നാല് കുവൈത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. മേഖലയിൽ യുവാക്കൾ തമ്മിൽ വലിയ തോതിൽ സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെയും പൊലീസ് കണ്ടെത്തി. ഇവരിൽ രണ്ടുപേർക്ക് മുഖത്തും നെഞ്ചിലും പരിക്കേറ്റിരുന്നു. സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുള്ളയാൾ തങ്ങളെ […]
Read more

ഹൊസങ്കടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക സ്വദേശിയായ രമേശാണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഹൊസങ്കടിയിൽ തൊഴിലാളികൾ താമസിക്കുന്ന പഴയ ഇരുനില കെട്ടിടത്തിലെ അടുക്കളയിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. നരസിംഹമൂർത്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പത്ത് തൊഴിലാളികളാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികൾ തിരിച്ചെത്തിയപ്പോഴാണ് രമേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നെഞ്ചിലും ആഴത്തിലുള്ള […]
Read more

എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; ദേവസ്വം മന്ത്രിക്ക് പരാതി

തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ക്ഷേത്ര ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ.എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കാതെ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് കാണിക്കാൻ ശ്രമം നടക്കുന്നതായാണ് ഉപദേശക സമിതിയുടെ ആരോപണം. 2025-26 വർഷത്തെ ഉത്സവത്തിനായി ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മൂന്ന് കോടിയിലധികം രൂപ സമാഹരിച്ച് നൽകിയിരുന്നു. […]
Read more

കുണ്ടറ പൊലീസ് സ്‌റ്റേഷനിൽനിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ് (23) പിടിയിലായത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് വൈജേഷ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടത്. ലോക്കപ്പ് പൂട്ടാൻ പൊലീസ് ഉദ്യോഗസ്ഥർ മറന്നതിനെ തുടർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ പ്രതി പാറാവുകാരന്റെ ശ്രദ്ധയിൽപ്പെടാതെ ഓടിപ്പോകുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം ലോക്കപ്പ് പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി പൊലീസിന് മനസ്സിലായത്. തുടർന്ന് പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് വൈജേഷിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix