Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കരുവാറ്റക്കേസ്; മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: കരുവാറ്റയിൽ വയോധിക ദമ്പതികളെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈൽ കോടതി. കേസിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പ്രത്യേക വ്യവസ്ഥയില്ലെന്നും ഇത്തരം മുൻ കോടതി വിധികൾ ഇല്ലെന്നുമുള്ള വാദം കോടതി തള്ളി. കർശന വ്യവസ്ഥകളോടെയാണ് മൂന്ന് കുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ 13 വയസ്സുകാരി ഉൾപ്പെടെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഒന്നിലധികം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കൊലക്കേസ് […]
Read more

ലൈം​ഗിക ആവശ്യങ്ങൾക്ക് വഴങ്ങിയാൽ കൂടുതൽ മാർക്ക്; പ്രൊഫസർക്കെതിരെ പരാതി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർ‌വകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ ലൈം​ഗിക അതിക്രമ പരാതിയുമായി 11 വിദ്യാർഥിനികൾ ഒന്നിച്ച്. സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി സമർപ്പിച്ചതെന്ന് സർവകലാശാല വൃത്തങ്ങൾ സ്ഥിരീകരിച്ചു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെയാണ് പ്രഫസർ വിദ്യാർഥിനികളോട് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്. തന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങുകയാണെങ്കിൽ പെൺകുട്ടികൾക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാം എന്ന് ഇയാൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. മേയ് രണ്ടാം […]
Read more

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വണ്ടൂർ സ്വദേശി പിടിയിൽ. മലപ്പുറം വണ്ടൂർ കാട്ടുമുണ്ട സ്വദേശി പി. ഷാനവാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ പന്തളം-തിരുവനന്തപുരം റൂട്ടിൽ കാരേറ്റ് ഭാഗത്തുവച്ചാണ് സംഭവം. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന ഷാനവാസ് അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് യുവതി വിവരം കണ്ടക്ടറെ അറിയിച്ചു. യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടറും മറ്റ് […]
Read more

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഒടിഞ്ഞ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നവജാത ശിശുക്കൾക്ക് വാരിയെല്ലിൽ കുത്തിവയ്പ്പ് നൽകാറില്ലെന്നും തുടയിലാണ് കുത്തിവയ്പ്പ് നൽകുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി. എന്നാൽ ആശുപത്രിയുടെ വാദം തള്ളി കുഞ്ഞിന്റെ മാതാപിതാക്കൾ രംഗത്തെത്തി. സൂചി കയറിയ വിവരം അന്ന് തന്നെ കോട്ടയം […]
Read more

പൊലീസ് കായിക മേളയ്ക്കായി പണപ്പിരിവ്; പണം തിരികെ നൽകാൻ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായിക മേളയ്ക്കായി നടത്തിയ പണപ്പിരിവിൽ ഡിജിപി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും മേളയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യം എസ്പിമാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ് ഡിവിഷനുകളിൽ പണപ്പിരിവ് നടത്തിയതായി കണ്ടെത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് മേളയുടെ ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കുന്നതിനിടെയാണ് ക്രഷർ, […]
Read more

കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് സ്റ്റേഷൻ ജാമ്യം

കൊച്ചി: കലൂരിൽ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന ലഭിച്ചതായി ആരോപണം. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് വിവാദമായത്. പള്ളുരുത്തിയിൽ താമസിക്കുന്ന അലങ്കാർ ബസിലെ ക്ലീനർ മുഹമ്മദ് അൻസാറാണ് കേസിലെ പ്രതി. മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് 9ന് കലൂരിൽ പ്രവാസിയും കുടുംബവും സഞ്ചരിച്ച കാർ അൻസാർ റോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും […]
Read more

അട്ടപ്പാടിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് അഞ്ച് വയസുമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ചാക്കുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയുടെയും കുഞ്ഞിന്റെയും ശരീരങ്ങൾ രണ്ട് ചാക്കുകളിലും തലകൾ മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹങ്ങൾ മുറിച്ചുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ […]
Read more

ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ശേഷം കട്ടിലിൽ കിടന്നിരുന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര ഉപയോഗിച്ച് തലയിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ദേശീയപാതയിൽ നിന്ന് ഒരു […]
Read more

തിരുവോണനാളിൽ യുവാക്കൾക്ക് ക്രൂര മർദനം; ഒടുവിൽ കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയിലാണ് സംഭവം. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അതുലിന് പുറമേ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് […]
Read more

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതശരീരത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ ചാക്കുകൾ കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ ആരുടേതാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix