സിഗരറ്റ് വലിച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒഎംആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച കേസിലാണ് നടപടി. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മൂന്നംഗ സംഘം സുധീറിനെ തടിക്കഷണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് മുതുകിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും […]
Read more