Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കൊച്ചി വിമാനത്താവളത്തിൽ യുവതിക്ക് നേരെ അതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവതിയോട് അതിക്രമം. മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് നെടുമ്പാശ്ശേരി പൊലീസ്. കണ്ണൂർ സ്വദേശി സന്തോഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി നിലവിൽ അയർലൻഡിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയോട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്തെന്നാണ് കേസ്. സന്തോഷിനെതിരെ BNS 75(2), 75(1)(iv), 351(2), 79 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സന്തോഷിനൊപ്പം ഉണ്ടായിരുന്ന ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരും കേസിലെ […]
Read more

കാറിന് സൈഡി കൊടുത്തില്ല; ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം

കോഴിക്കോട്: തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിൽ എത്തിക്കാനായി വകുപ്പ് വാഹനത്തിൽ പോകുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ എത്തിയ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ചേവായൂർ സ്വദേശി സജീവ് രാജാണ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മർദിച്ചതെന്നാണ് ആരോപണം. ഇയാൾ വാഹനത്തിന്റെ ജനൽ അടിച്ചുതകർത്തതായും പരാതിയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Read more

ഊബർ കാർ ബുക്ക് ചെയ്ത് ഡ്രൈവറെ കബളിപ്പിച്ചു; കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു

തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനി (32) ആണ് കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. യൂബർ കാർ ബുക്ക് ചെയ്ത് പെരുമാതുറ ജംഗ്ഷനിലെത്തിയ പ്രതി സുഹൃത്തുക്കൾ എത്താനുണ്ടെന്ന് പറഞ്ഞ് ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയ സമയത്ത് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൈൽ […]
Read more

സ്ത്രീധനമായി എരുമയും മോട്ടോർ സൈക്കിളും നൽകിയില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ബീഹാർ: സ്ത്രീധനമായി എരുമയും മോട്ടോർ സൈക്കിളും നൽകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്. ബിഹാറിലെ പശ്ചിമ ചമ്പാരൻ സ്വദേശിനി റീനാ ദേവിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സുഭാഷ് യാദവിനാണ് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2020 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഭാഷ് യാദവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് വ്യത്യസ്ത ചാക്കുകളിലാക്കി ഉപേക്ഷിച്ചതായും […]
Read more

പ്രചോദനമായത് സ്പൈഡർ എന്ന സിനിമ, ആദ്യ പ്ലാൻ തലയിൽ കല്ലിട്ട് കൊല്ലാൻ; വിവരങ്ങൾ ഞെട്ടിക്കുന്നത്.

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി […]
Read more

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിയ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നെയ്യാറ്റിൻകര ആറാലമൂട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്നതിനിടെയാണ് […]
Read more

വായ്പാ തട്ടിപ്പ്: ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍

തിരുവനന്തപുരം: ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ചെന്ന പരാതിയിൽ ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതി. സ്ഥാപനത്തിൽ നിന്ന് നേരത്തെ വായ്പ എടുത്ത നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ പേരിൽ അറിയാതെ പുതിയ വായ്പകൾ എടുത്തതായി പലരും ആരോപിക്കുന്നു. പുതിയ വായ്പയ്ക്ക് അപേക്ഷിച്ചപ്പോഴാണ് സിബിൽ സ്കോർ കുറഞ്ഞതായി ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്ങളുടെ പേരിൽ ശ്രീറാം ഫിനാൻസിൽ വായ്പ എടുത്തിട്ടുണ്ടെന്ന് മനസ്സിലായതെന്നാണ് പരാതിക്കാർ പറയുന്നത്. ആറ് ലക്ഷം മുതൽ 30 ലക്ഷം […]
Read more

കരുവാറ്റ കൊലപാതകം; സിനിമയിൽ നിന്ന് പ്രചോദനം, തെളിവ് നശിപ്പിക്കാനും ശ്രമം

ആലപ്പുഴ: കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടിയുടെ മരണം കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായിരുന്നുവെന്ന് ആലപ്പുഴ എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്. സംഭവത്തിൽ ബന്ധുക്കളോ അടുത്ത പരിചയക്കാരോ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ആദ്യം മുതൽ വ്യാപിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വയോധികന്റെ ബന്ധുവായ 13കാരിയെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് സംശയിച്ചിരുന്നു. പിന്നീട് പെൺകുട്ടിയുമായി ബന്ധമുള്ളവരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതെന്നും എസ്.പി. പറഞ്ഞു. സ്വർണവും പണവും […]
Read more

ഐഫോണും ബൈക്കുകളും വാങ്ങണം, വഴക്ക് പറഞ്ഞതിലെ കൊടുംപക, കൊച്ചുമകളുടെ ക്വട്ടേഷനും കൊല്ലാൻ കുട്ടി ക്രിമിനലുകളും! പേടിക്കണം കേരളം

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നാടിനെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിലപിടിപ്പുള്ള ഐഫോണും ആഡംബര ബൈക്കുകളും സ്വന്തമാക്കാൻ കൗമാരക്കാർ നടത്തിയ അസാധാരണമായ ക്വട്ടേഷൻ കൊലപാതകമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നാല് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളാണെന്നും, കൃത്യത്തിൽ പങ്കാളികളായവരെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്നും അറിയുമ്പോഴാണ് സംഭവം കൂടുതൽ ഞെട്ടലുണ്ടാക്കുന്നത്. കേസിൽ എട്ടാം ക്ലാസ്സുകാരിയായ പേരക്കുട്ടിയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺസുഹൃത്തുക്കളുമാണ് […]
Read more

കൃത്യനിർവഹണത്തിനിടെ എസ്.ഐയെ ചവിട്ടിവീഴ്ത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കൃത്യനിർവഹണത്തിനിടെ പൊലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീട്ടിനടുത്ത് ഒരാൾ ബഹളം വയ്ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം സ്ഥലത്തെത്തി. കൈയിൽ പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്നു സുജിത്ത്. പരിക്കേറ്റ ഇയാളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix