സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

പേരാമ്പ്രയിലെ വയോധികയുടെ മരണം; കൊലപാതകം, മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന്‍ ലിനീഷി(47)നെ അറസ്റ്റ് ചെയ്തു. അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വഴ്ച രാവിലെയാണ് പത്മാവതിയെ നാട്ടുകാര്‍ പേരാമ്പ്ര ഇഎംഎസ് സകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകന്‍ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അമ്മയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ലിനീഷ് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പത്മാവതിയുടെ മുഖത്തും […]
Read more

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

വാഷിങ്ടന്‍: ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ (97) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരിയും പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറുമായിരുന്നു അദ്ദേഹം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി. ചന്ദ്രനില്‍ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. 1970 ഏപ്രില്‍ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവല്‍ […]
Read more

റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണു മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ എതിർദിശയില്‍ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

പ്രവിത്താനത്തെ വാഹനപകട൦; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിൽ ആണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജോമോൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. അമിതവേ​ഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറിൽ തിടനാട് സ്വദേശിയായ ജോമോൾ […]
Read more

വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശ്ശൂര്‍:കുണ്ടന്നൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ (48) ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ജൂലിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും […]
Read more

ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിന്റെ കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍

ന്യഡല്‍ഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു. ആസിഫ് ഖുറേഷിയാണ് മരിച്ചത്. ജംഗ്പുര പ്രദേശത്ത് പാര്‍ക്കിംഗ് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരന്‍ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. ആസിഫ് തന്റെ അയല്‍ക്കാരനോട് തന്റെ ഗേറ്റില്‍ തടസ്സം സൃഷ്ടിച്ചിരുന്ന ഒരു സ്‌കൂട്ടര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഗ്വാദമുണ്ടായി. തുടര്‍ന്ന് അയല്‍ക്കാരന്‍ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു. സംഭവത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതു. പ്രതികളായ ഉജ്ജ്വല്‍ (19), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ […]
Read more

ഭിത്തി തകർന്നുവീണപകടം; തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂർ കരുവായിൽ വളയത്താഴത്ത് ഉണ്ണികൃഷ്ണൻ (62) ആണ് മരിച്ചത്. പാലക്കാട് തൃത്താല മേഴത്തൂരിൽ ബുധനാഴ്ചയായിരുന്നു അപകടം. വിറകുപുര പൊളിക്കാനെത്തിയപ്പോൾ ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നു. മേഴത്തൂർ കുന്നത്ത്കാവിൽ സുകുമാരൻ്റെ വീട്ടിലെ വിറക് പുര പൊളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇവിടെ ജോലിയ്ക്ക് എത്തിയതായിരുന്നു ഉണ്ണികൃഷ്ണനും മൂന്ന് തൊഴിലാളികളും. ജോലിക്കിടെ വിറക് പുരയുടെ ജനൽ ഊരി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആറടിയോളം ഉയരമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചുമർ […]
Read more

വൃക്ക രോഗിയായ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

പാലക്കാട്: വൃക്ക രോഗിയായ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രം സുരക്ഷാ ജീവനക്കാരൻ കെ ചന്ദ്രൻ (57) ആണ് മരിച്ചത്. ശമ്പള കുടിശ്ശിക നാലു ലക്ഷം രൂപ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നു. വൃക്ക രോഗിയായിരുന്ന ചന്ദ്രന്‍ ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ വന്നതോടെ ദേവസ്വം അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. 2010 മുതൽ 2015 വരെ മൂന്നു ലക്ഷവും സാങ്കേതിക കാരണങ്ങളാൽ പിടിച്ചുവെച്ച ഒരു ലക്ഷവുമാണ് കുടിശ്ശിക ഇനത്തില്‍ […]
Read more

മലയാളി ദമ്പതികളെ യുഎസിലെ‌ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കുമരകം: മലയാളി ദമ്പതികൾ യുഎസിലെ വീട്ടിൽ മരിച്ചനിലയിൽ. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ കഴിഞ്ഞ 27നു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ 27നു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസിൽ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. […]
Read more

പനവേലി അപകടം; നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ പനവേലിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പനവേലി സ്വദേശിയായ നഴ്സ് സോണിയയുടെ മരണത്തിന് പിന്നാലെയാണ് 23കാരിയായ ശ്രീക്കുട്ടിയും മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ശ്രീക്കുട്ടി മരിച്ചത്. അപകടത്തിൽ വിജയൻ ( 65) എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.