സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (81) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ. രാവിലെ 8.50ഓടു കൂടിയാണ് മരണം സംഭവിച്ചത്.
Read more

കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. (47)ആണ് മരിച്ചത്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷിജോയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉയരുകയാണ്. ഡി ഇ ഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നു. ഈ മനോവിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു.
Read more

കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നത് ഡോക്ടറെ പ്രശസ്തനാക്കിയിരുന്നു. സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. അച്ഛൻ: പരേതനായ ഡോ. എജി. നമ്പ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: […]
Read more

ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയാണ് (25) മരിച്ചത്. ആണ് സംഭവത്തിൽ ഭർത്താവ് രവിശങ്കർ ജാദവ് (28) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും സപ്നയും തമ്മിലുള്ള വിവാഹം. എന്നാൽ ഇരുവരും തമ്മിൽ ചില ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നാലെ സപ്ന അംഹേരയിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. ശനിയാഴ്ച രാവിലെയാണ് രവിശങ്കർ സപ്നയുടെ സഹോദരി പിങ്കിയുടെ വീട്ടിലെത്തിയത്. സപ്നയോട് സംസാരിക്കണം എന്നുപറഞ്ഞ് അവളുമായി ഒരു […]
Read more

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ […]
Read more

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞപകടം; ഡ്രൈവർ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ കൈപ്പറ്റി മുക്കിലാണ് അപകടമുണ്ടായത്. ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.സംഭവ സമയത്ത് ഓട്ടോയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷയിൽ ദീപു മാത്രമാണ് […]
Read more

കോതമംഗലത്തെ യുവാവിന്റെ മരണം; കൊലപാതകമെന്ന് സ്ഥിതീകരിച്ച് പോലീസ്

കൊച്ചി: കോതമംഗലത്തെ യുവാവിന്‍റെ മരണ൦ കൊലപാതകമെന്ന് സ്ഥിതീകരിച്ച് പോലീസ്. അൻസിലിനെ പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം. നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്‍റെ […]
Read more

ഭൂമി കയ്യേറ്റ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അഭിഭാഷകന് ജീവപര്യന്തം

ആലപ്പുഴ: കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ ആണ് ആലപ്പുഴ അഡിഷനൽ ജില്ലാ കോടതി (രണ്ട്) ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. മണ്ണഞ്ചേരി വരകാടിവെളി കോളനിയിലെ സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. 2020 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വച്ചതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് സുദർശനെ കൊലപ്പെടുത്തുകയായിരുന്നു. മഹേഷും സുദർശനനും ബന്ധുക്കളാണ്. കൊലപാതകം […]
Read more

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കണ്ണൂരിൽ

കണ്ണൂർ: പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍.
Read more

ബിഹാറില്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടികളുടെ മൃതദേഹം

പട്‌ന : ബിഹാറില്‍ വീടിനുള്ളില്‍ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്ഞലി കുമാരി (15) അന്‍ഷുല്‍ കുമാര്‍ (10) എന്നിവരെയാണ് മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കിടന്ന കിടക്ക പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളില്‍ മരിച്ച […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.