സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

കൊല്ലത്ത് യുവതി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ നിലയില്‍

കൊല്ലം: ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല.ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read more

ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫസീലയുടെ ഭര്‍ത്താവ് നൗഫൽ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന്‍റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭിണിയായ ഫസീലയെ നാഭിയിൽ ഭർത്താവ് നൗഫൽ ചവിട്ടിയെന്നാണ് കണ്ടെത്തൽ. ഫസീലയുടെ […]
Read more

കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30നാണ് സംഭവം. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട് ഇതിനു മുന്‍പ് […]
Read more

കോടനാട് വൃദ്ധയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കോടനാട് വൃദ്ധയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മനയ്ക്കപ്പടി വീട്ടിൽ ഔസേപ്പിന്‍റെ ഭാര്യ അന്നം ഔസേഫ് ആണ് മരിച്ചത്. ധരിച്ചിരുന്ന 5 സ്വർണവളകളിൽ മൂന്നെണ്ണം നഷ്ടപ്പെട്ട നിലയിലാണ്. ദേഹത്ത് മുറിപ്പാടുകൾ ഉണ്ട്. ഇതുകൂടാതെ വസ്ത്രത്തിലും മൃതദേഹത്തിനടുത്തും ചോരക്കരയും കണ്ടെത്തി. കവർച്ചയുടെ ഭാഗമായി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. പെരുമ്പാവൂർ സ്വദേശിയായ അഡ്വക്കറ്റ് വർഗീസിന്റെ രണ്ടര ഏക്കറോളം പുരയിടം സൂക്ഷിക്കുന്നത് ഇവരാണ്. ഈ പുരയിടത്തിന്റെ ഒരു ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കോടനാട് പോലീസ് വിരലടയാള വിദഗ്ധർ […]
Read more

മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ 3 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വേമ്പനാട്ടു കായലില്‍ വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സുമേഷിന്റെ (42) മൃതദേഹമാണ് അരൂര്‍ കോട്ടപ്പുറം കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. കായലില്‍ പലയിടത്തായി തിങ്കളാഴ്ച്ചയും ഇന്നലെയും നടത്തിയ തിരച്ചിലില്‍ പരാജയമായിരുന്നു. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂര്‍ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. തിങ്കളാഴ്ച മുറിഞ്ഞപുഴ കാട്ടിക്കുന്ന് ഭാഗത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരുമ്പോഴാണ് വള്ളം മറിഞ്ഞത്. 23 […]
Read more

ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ​ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ​ഗർഭിണിയായിരുന്നു. ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം […]
Read more

കശ്മീരില്‍ രണ്ടു ലഷ്‌ക്കറെ തയിബ സംഘാംഗങ്ങളെ സൈന്യം വധിച്ചു

ശ്രീനഗര്‍: പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്‌ക്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടല്‍. സംശകരമായ സാഹചര്യത്തില്‍ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന്‍ […]
Read more

മാലപണയം വെക്കാൻ നൽകിയില്ല; അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ മകന്റെ കുറ്റസമ്മതം

തൃശൂർ: കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണ്ണമാലയ്ക്ക് വേണ്ടിയാണ് താൻ കൊല നടത്തിയതെന്ന് മകൻ സുമേഷ് കുറ്റസമ്മതമൊഴി നൽകി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടർന്ന് അച്ഛൻ്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാൻ മറ്റുള്ളവർ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാൻ മാല ആവശ്യപ്പെട്ടു. ഇത് നൽകാൻ അച്ഛൻ വിസമ്മതിച്ചു. തുടർന്ന് […]
Read more

അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.