കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളിയടക്കം രണ്ടുപേർ മരിച്ചു
ഒട്ടോവ: കാനഡയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനിയായ സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ച പ്രദേശിക സമയം 8.45 ഓടെ സ്റ്റെയിൻബാക്കിന് സമീപമാണ് അപകടമുണ്ടായത്. ഹാർവ്സ് എയറിലെ ഫ്ലൈറ്റ് സ്കൂളിലെ റൺവേയ്ക്ക് സമീപത്ത് വെച്ചാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഒരേസമയം പറന്നിറങ്ങാൻ ശ്രമിച്ചതാണ് ദാരുണമായ […]
Read more

