സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഹേമചന്ദ്രന്‍റെ തീരോധാനം; കാട്ടിനുള്ളിൽ കുഴിച്ചിടും മുമ്പ് കത്തിക്കാനും ശ്രമം

വയനാട്: വയനാട് കൽപ്പറ്റയിൽ ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു. ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് […]
Read more

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍

മുംബൈ: ചേക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിന് നാല് വയസ്സുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍ ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് […]
Read more

ഈരാറ്റുപേട്ടയിൽ വാടക വീട്ടിൽ ദമ്പതിമാർ മരിച്ച നിലയിൽ കണ്ടെത്തി

ഈരാ​റ്റുപേട്ട: കോട്ടയം ഈരാ​റ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുറിക്കുള്ളിൽ ആയിരുന്നു മൃതദേഹം. രണ്ട് പേരുടെയും കയ്യിൽ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ […]
Read more

ഫുഡ് ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം ; 6 പേര്‍ അറസ്റ്റില്‍

ചെന്നൈ: അശോക് നഗറില്‍ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്റായ ആര്‍.കലൈയരസന്‍ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞു താമസിച്ചിരുന്ന കലൈയരസന്‍, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയല്‍പക്കത്ത് താമസിച്ചിരുന്നതിനാല്‍, തര്‍ക്കം പതിവായി. തുടര്‍ന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു […]
Read more

നവജാതശിശുക്കളുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തെന്ന് പോലീസ്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചു‌പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ […]
Read more

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍പെട്ട ഒരാള്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്‌ലാറ്റ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഏലാഞ്ചന്‍ (30) ആണ് മരിച്ചത്. മണ്ണിനടിയില്‍പ്പെട്ട മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നു പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത്‌നിന്നു മറ്റുള്ളവരെ മാറ്റി. രാവിലെ 11.30 ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ആദ്യം പുറത്തെടുത്ത രണ്ടു പേരില്‍ ഒരാളാണ് […]
Read more

തൃശ്ശൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൃശ്ശൂര്‍: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെങ്ങാനെല്ലൂര്‍ സ്വദേശി മിഥുന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ചേലക്കോട് പാതയോരത്തെ കാനയിലേക്ക് മറിഞ്ഞനിലയില്‍ കണ്ടെത്തിയത്. ചേലക്കരയില്‍ നിന്ന് പഴയന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മിഥുനെ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Read more

പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. വിഗ്രഹങ്ങളുമായെത്തിയ രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപത്തെത്തിയ സമയത്തായിരുന്നു അപകടം എന്നാണ് വിവരം. ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്. രഥയാത്രയില്‍ പങ്കെടുക്കാനാണ് ഇവര്‍ പുരിയിലേക്ക് വന്നത്. തിക്കിലും തിരക്കിലുംപെട്ട മൂവരും തല്‍ക്ഷണം മരിച്ചുവെന്നാണ് വിവരം. […]
Read more

പേവിഷ ബാധ; കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ: തെരുവ് നായ കടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരൻ ഹരിത്താണ് മരിച്ചത്. നായയുടെ കടിയേറ്റപ്പോൾ വാക്സീൻ എടുത്തിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടി ചികിത്സയിലായിരുന്നു. മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്സീൻ നൽകിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Read more

ആശുപത്രിയിൽ കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു; ഓടി രക്ഷപ്പെട്ട യുവാവിനായി തിരച്ചിൽ

നർസിംഗപുർ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം പ്രതി കടന്നു കളയുകയായിരുന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ‌ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.