Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

സീതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് . പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. വന്യ മൃഗ ആക്രമണ ലക്ഷണങ്ങൾ ഒന്നും തന്നെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല . തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിരിക്കുന്നത് മരത്തിലാക്കാനാണ് സാധ്യത. […]
Read more

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ് (57) ആണ് മരിച്ചത്. ജോസഫ് പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു. തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണത്തിന് കാരണം. കാഞ്ഞാര്‍ എസ്.ഐ ബൈജു. പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ […]
Read more

പാലക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കസബ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെയും ലോറിയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

കെഎസ്ആര്‍ട്ടിസി ബസില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: യാത്രക്കാരനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുല്‍ത്താന്‍ബത്തേരിയിലേക്ക് വന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്‌നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത് സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെത്തി ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

അനസ്തേഷ്യക്ക് പിന്നാലെ ഹൃദയാഘാതം; ചാലക്കുടിയില്‍ യുവാവ് മരിച്ചു

തൃശ്ശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര സിനീഷ് (34)ആണ് മരിച്ചത്. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷിനെ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജിയെത്തുടർന്ന് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരണപ്പെടുകയായിരുന്നു. ഇന്നലെയായിരുന്നു സിനേഷ് താലൂക് ആശുപത്രിയിൽ പ്രവേശിച്ചത്. താലൂക്ക് ആശുപത്രിയിൽ ഐസിയു ആംബുലന്‍സ് ഇല്ലാത്തതിനെ തുടർന്ന് […]
Read more

ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവര്‍ നാരായണൻ (64) നാണ് മരിച്ചത്. വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ ഡ്രൈവര്‍ നാരായണനെ മരിച്ച നിലയിൽ കണ്ടത്.
Read more

ഹൃദയാഘാതം: പ്രമുഖ ഇന്ത്യന്‍ വ്യവസായി സഞ്ജയ് കപൂര്‍ അന്തരിച്ചു

ന്യൂഡല്‍ഹി : പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോള്‍ തേനീച്ച വായില്‍ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് സൂചന. നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവാണ്.2003ലാണ് ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ടു മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. […]
Read more

നോവായി രഞ്ജിത; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. രഞ്ജിതയുടെ ഇളയ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ച് അറിയാൻ ഡിഎൻഎ പരിശോധന അനിവാര്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വ്യാഴാഴ്ച വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരൻ ഇന്ന് നാട്ടിൽ എത്തും. രണ്ട് മക്കളും രോഗിയായ അമ്മയുമാണ് വീട്ടിൽ […]
Read more

71കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

വയനാട്: മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ 17 കാരനും പിടിയിലായവരിൽ ഉൾപ്പെടുന്നു. 71 കാരിയായ ബീയുമ്മയും പേരമകൻ അഫ്ലഖും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 8നാണ് സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഖിൽ, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ് കേസിൽ പിടിയിലായത്. സംഭവത്തിൽ ആദ്യം […]
Read more

ജൂണിൽ ജനപ്രിയ എസ്‌യുവികൾക്ക് ഒരുലക്ഷം രൂപയിലധികം കിഴിവുകൾ

വാഹന പ്രേമികളുലൂടെ ഇഷ്ട്ട വാഹനങ്ങളിലൊന്നാണ് എസ യു വി. ഈ ജൂണിൽ നിരവധി ജനപ്രിയ എസ്‌യുവികൾ ഒരു ലക്ഷം രൂപയിൽ കൂടുതൽ വമ്പിച്ച കിഴിവുകളുമായി ലഭ്യമാണ്. മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്‌സ്‌വാഗൺ, നിസാൻ, ജീപ്പ്, സിട്രോൺ തുടങ്ങിയ കമ്പനികൾ അവരുടെ തിരഞ്ഞെടുത്ത എസ്‌യുവി മോഡലുകളിൽ ആകർഷകമായ ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 2024 സ്റ്റോക്ക് ക്ലിയർ ചെയ്യുക, ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുക അല്ലെങ്കിൽ പ്രത്യേക നാഴികക്കല്ലുകൾ ആഘോഷിക്കുക എന്നിവ ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ ഈ ലിമിറ്റഡ് ടൈം […]
Read more

Recent News

Advertisement
WhiteswanTV Footer