Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം […]
Read more

കോഴിക്കോട്ട് കളിക്കുന്നതിനെ കാണാതായ മൂന്നര വയസ്സുകാരി മരിച്ചനിലയില്‍

കോഴിക്കോട്: അന്നശ്ശേരിയില്‍ മൂന്നര വയസ്സുകാരി തോട്ടില്‍ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടില്‍ വീണ കുട്ടി ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read more

കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും പരിക്കേറ്റു. ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിർദിശയിൽ വന്ന പിക്കപ്പ് […]
Read more

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് ഇത് വരെ തിരിച്ചറിഞ്ഞത്ത്. കൂടാതെ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചത് . ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും. അപകടത്തിൽ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്നും ശേഖരിക്കും. നിലവിൽ […]
Read more

ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി; സമയത്ത് ചികിത്സകിട്ടാതെ മൂന്നു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പാല്‍ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ ആദിവാസി ബാലന്‍ മരിച്ചു. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍. ഇന്നലെ(15.06.25) അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്. പിന്നീട് പാല്‍ചുരത്തിലും ആംബുലന്‍സ് ഒരു മണിക്കൂറോളം കുടുങ്ങി.ഏഴുകിലോമീറ്റര്‍ ദൂരം […]
Read more

48കാരിയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 48 കാരിയെകൊന്ന് കുഴിച്ചുകൂടി. പനച്ചമൂട്ടിൽ കാണാതായ 48കാരിയെയാണ് കൊന്ന ശേഷം കുഴിച്ചുകൂടിയത്. പനച്ചമൂട് സ്വദേശി പ്രിയവദയെയാണ് കൊന്നശേഷം വീടിന് സമീപം കസ്റ്റഡിയിലുള്ള അയൽവാസിയായ വിനോദ് കുഴിച്ച് മൂടിയത്. വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചേക്കും. രണ്ടു ദിവസം മുമ്പാണ് പ്രിയവദയെ കാണാതായത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അയൽവാസിയായ വിനോദിനെ […]
Read more

കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് അപകടത്തിൽപ്പെട്ടത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയടുത്തായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ […]
Read more

കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു ബാലരാമപുരം പെരിങ്ങമ്മല ആത്മബോധിനി സ്വദേശിനിയായ സുകുമാരിയമ്മ (94) യെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് ഉച്ചയോടെ വീടിന് മുന്നിലെ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തോട്ടിന് വശത്തുളള മകളുടെ വീട്ടിലായിരുന്നു താമസം. പതിവായി വൈകുന്നേരം സമീപത്തെ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുന്ന പതിവുണ്ടായിരുന്നെന്നും തോടിന് സമീപം നിന്ന് പ്രാർഥിക്കുന്നതിനിടെ കാൽതെറ്റി വീണതാകാം മരണ കാരണമെന്നുമാണ് പ്രാഥമിക വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ […]
Read more

സീതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് . പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. വന്യ മൃഗ ആക്രമണ ലക്ഷണങ്ങൾ ഒന്നും തന്നെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല . തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിരിക്കുന്നത് മരത്തിലാക്കാനാണ് സാധ്യത. […]
Read more

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ് (57) ആണ് മരിച്ചത്. ജോസഫ് പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു. തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണത്തിന് കാരണം. കാഞ്ഞാര്‍ എസ്.ഐ ബൈജു. പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer