AAP നേതാവിന്റെ മകള്‍ കാനഡയില്‍ മരിച്ചനിലയില്‍; വിദ്യാര്‍ഥിനിയെ കാണാതായത് മൂന്നുദിവസം മുമ്പ്
ഓട്ടവ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി നേതാവിന്റെ മകളെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളേജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി(21)യെയാണ് ഓട്ടവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കാനഡയിലെ താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോയ വംശികയെ കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് വംശിക പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് […]
Read more