Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് അപകടം; ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ∙ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്.തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ടോറസ് ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്തറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

സിസേറിയനിടെ കുഞ്ഞ് മരിച്ചു; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ചന്തക്കടവ് സ്വദേശി അശ്വതിയുടെ കുട്ടി മരിച്ചത്. ചികിത്സ പിഴവ് ആരോപിച്ച് അശ്വതിയുടെ ബന്ധുക്കള്‍ ഫറോക്ക് പൊലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.
Read more

എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ടി. നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന ടി. നാരായണന്‍ (84) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തില്‍. രണ്ടുമണി മുതല്‍ ശിശുക്ഷേമ സമിതിയില്‍ പൊതുദര്‍ശനമുണ്ടാകും. ഓള്‍ ഇന്ത്യ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നാരായണന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തില്‍ തന്നെ രക്ഷാധികാരികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ട്രഷററായും ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ടി. രാധാമണി. മക്കള്‍: എന്‍. സുസ്മിത […]
Read more

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒമാനില്‍ മലയാളി ദമ്പതികള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പങ്കജാക്ഷന്‍, സജിത എന്നിവരാണ് മരണപ്പെട്ടത്. ബൗഷര്‍ വിലായത്തിലെ ഒരു റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു. ഇതിനടിയില്‍ കുടുങ്ങിയാണ് ഇരുവര്‍ക്കും മരണം സംഭവിച്ചത്. സിവില്‍ ഡിഫന്‍സ് അതോറിറ്റി ടീമുകള്‍ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Read more

മൂന്നു ദിവസം പ്രായമുള്ളപ്പോൾ എടുത്തു വളർത്തിയ മകൾ; പതിമൂന്നാം വയസ്സിൽ വളർത്തമ്മയെ കൊലപ്പെടുത്തി

ന്യൂഡൽഹി∙ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ എടുത്ത് വളർത്തിയ വളർത്തമ്മയെ പതിമൂന്നാം വയസ്സിൽ ആൺ സുഹൃത്തുക്കളുമായി ചേർന്ന് കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ […]
Read more

കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തിൽ; ആത്മഹത്യയെന്ന് നി​ഗമനം

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് […]
Read more

നരഭോജി കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു; കടുവ സൈലന്‍റ് വാലിയിൽ നിന്നുള്ളത്

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുന്നു. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗഫൂറിനെ കടുവ കടിച്ച് കൊല്ലുകയായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ കടുവ സൈലന്‍റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള […]
Read more

പാമ്പ് കടിയേറ്റ് അഥിതി തൊഴിലാളി മരിച്ചു; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ വെച്ച് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അവിവാഹിതനാണ് അലോക് […]
Read more

മിന്നലേറ്റ് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവ് ചികിത്സയിൽ

എറണാകുളം: എറണാകുളത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കളമശ്ശേരി കരിപ്പാശേരി മുകളിൽ വെളുത്തേടത്ത് വീട്ടിൽ ലൈല(50) ആണ് മരിച്ചത്. ഭർത്താവ് അബ്ബാസുമൊത്ത് കല്യാണ ചടങ്ങിന് പോയി തിരിച്ചു വരവെയാണ് ഇടിമിന്നലേറ്റത്. 11 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് ലൈല മരിച്ചത്. ഇടിമിന്നലിൽ പരിക്കേറ്റ ലൈലയുടെ ഭർത്താവ് അബ്ബാസിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലൈലയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

മഞ്ഞപ്പിത്തം: 19കാരി മരിച്ചു, രോഗം ബാധിച്ച സഹോദരങ്ങള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

കൊല്ലം: കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണത്ത് 19 വയസ്സുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചിറയില്‍ വീട്ടില്‍ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവര്‍ മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ആദ്യം രോഗബാധ ഉണ്ടായത് അമ്പാടിക്കാണ്. അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയപ്പോളാണ് സഹോദരിമാര്‍ക്കും രോഗബാധ ഉണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer