സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണം; കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ ആവിശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിനെ പൂർണ്ണസമയവും പരിപാലിക്കുന്നത് മരുമകളാണെന്നും അവൾ അറിയാതെ ഇത് സംഭവിക്കില്ലായെന്നും ഷിജിൻ്റെ മാതാപിതാക്ക‌ളായ വിജയും ഷീലയും പറയുന്നു. കുഞ്ഞിൻ്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായി എന്നും അതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. അടിവയറ്റിൽ ക്ഷതമേൽപിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അച്ഛനെ കൊലക്കുറ്റം […]
Read more

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്കെതിരെ പൊലീസിൽ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. വീഡിയോയിൽ തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ദീപക്കിനെതിരെ പ്രചരിപ്പിച്ച വീഡിയോയിൽ ഈ പെൺകുട്ടിയുടെ ദൃശ്യവും ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് […]
Read more

കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: തൊമ്മാനയിൽ കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി. വേളൂക്കര പഞ്ചായത്തിലെ   തൊമ്മാന കച്ചേരിപടി വീട്ടിൽ ജോബി ജോർജ് (50) ആണ് മരണപ്പെട്ടത്ത് ‘ വേളൂക്കര പഞ്ചായത്തിൽ തൊമ്മാന എന്ന സ്ഥലത്ത് കുളത്തിൽ അകപ്പെട്ട ആളെ ഇരിങ്ങാലക്കുട ഫയർഫോഴ്സും ചാലക്കുടി സ്കൂബ ടീമും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
Read more

ലോണ്‍ ആപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശം: അജീഷ് ശിവന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ചു

പാലക്കാട് : മേനോന്‍പറയില്‍ അജീഷ് ശിവന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കൊഴിഞ്ഞാംപാറ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ്. ബന്ധുക്കളില്‍ നിന്നും അജീഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രാഥമിക പരിശോധനയില്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തിയതായി പൊലീസ്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ ക്രൈം വിഭാഗത്തിന് ഇന്ന് കൈമാറും. അജീഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലോണ്‍ ആപ്പിന്റെ ഭീഷണി മൂലം അജീഷ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു കുടുംബത്തിന്റെ […]
Read more

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു

പാലക്കാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് വരോട്ടെ വീട്ടിലെത്തിയത്വി ഒഅവളെ ഒരു നോക്ക് കാണാൻ അവസാനമായി നാട്ടുകാരും ബന്ധുക്കളും ഒഴുകിയെത്തി. ചേതനയറ്റ മൃതദേഹത്തിന് അരികിലിരുന്ന് അമ്മയും അച്ഛനും സഹോദരനും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിനി പാലക്കാട് വ്യാസ വിദ്യാപീഠം വിദ്യാലയത്തിന്റെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്തത് സംഭവത്തിലാണ് പിന്നാലെ പിതാവ് റാഗിംഗ് മൂലമുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് മകൾ മരിച്ചതെന്ന് […]
Read more

പള്ളിക്കലിൽ ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ […]
Read more

യുവാവ് കൊല്ലപ്പെട്ട സംഭവം : പ്രതി പിടിയിൽ

എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് തമിഴ്നാട്ടിൽ നിന്നും പോലീസ് പിടിയിലായത്. സെൻട്രൽ പോലീസാണ് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്ത് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുണ്ടായ വാക് തകർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വിജനമായ കെട്ടിടത്തിൽ വെച്ചുണ്ടായ തർക്കത്തിനിടെ മുഹമ്മദ് അലി അഭിജിത്തിനെ ആക്രമിക്കുകയായിരുന്നു. […]
Read more

പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി 33 കാരൻ മുഹമ്മദ് റാഫിയാണ് മരിച്ചത്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിൽക്കുയാണ്. നാട്ടുകാർ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ […]
Read more

വിടവാങ്ങിയത് ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ശബ്ദം; കെ.വി. മാത്യു അന്തരിച്ചു

കോട്ടയം: ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മരങ്ങാട്ടുപിള്ളി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.വി. മാത്യു (ജോസ് – 66) അന്തരിച്ചു. ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമായും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മരങ്ങാട്ടുപിള്ളി മേഖലയ്ക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി പൊതുരംഗത്ത് എത്തിയ അദ്ദേഹം, കുര്യനാട് തൊഴിലാളി സമരകാലത്ത് തൊഴിലാളികൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിച്ചതിലൂടെയാണ് ജനകീയ നേതാവായി ഉയർന്നത്. മനോരമയിലെ ജോലി പോലും […]
Read more

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ; റാഗിങ്ങെന്ന് ബന്ധുക്കൾ

പാലക്കാട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആർ.എസ്.എസ് നേതൃത്വം നൽകുന്ന വ്യാസ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്രാ രാജേഷാണ് മരിച്ചത്. കല്ലേക്കാട് വ്യസവിദ്യാപീഠത്തിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങ്ങിനെ തുടർന്നാണ് ആത്മഹത്യയെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചു.വാർഡനോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് മരിക്കുന്നതിന് മുമ്പ് വിദ്യാർത്ഥിനി പറഞ്ഞതായി ബന്ധുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ഹോസ്റ്റലിൽ താമസം ആരംഭിച്ചത് മുതൽ മുതിർന്ന വിദ്യാർഥികൾ രുദ്രയെ മർദിക്കാറുണ്ടെന്നും സഹിക്കാനാവാതെ ആന്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പിതാവിന്റെ […]
Read more

Recent News

Advertisement