Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ഭാര്യയെകഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധ ശിക്ഷ

മലപ്പുറം: ഭാര്യയോടുള്ള സംശയം, ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ […]
Read more

നരിവേട്ടയിലെ ‘വാടാ വേടാ…’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ അഭിനയിച്ച നരിവേട്ട മികച്ച സിനിമയായി മുന്നേറുകയാണ് .കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും കേരളം കണ്ട ആദിവാസി സമരങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. സിനിമയിലെ ​ഗാനമായ യൂട്യൂബില്‍ തരംഗമായ റാപ്പര്‍ വേടന്റെ ‘വാടാ വേടാ’ എന്ന പ്രൊമോ ഗാനം ഇന്നു മുതൽ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകൻ.പത്ത് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി […]
Read more

ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കു​ട​ക് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാരിയായ തേജസ്വിനിയാണ് ജീ​വ​നൊ​ടു​ക്കി​യത് . പൊ​ന്നം​പേ​ട്ടി​ലെ ഹ​ള്ളി​ഗാ​ട്ട് കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് മെ​ഷീ​ന്‍ ലേ​ണിം​ഗ് കോ​ഴ്‌​സ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു തേ​ജ​സ്വി​നി. പ​ഠ​ന സ​മ്മ​ര്‍​ദമാണ് താ​ന്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യു​ള​ള വി​ദ്യാ​ർ​ഥി​നി​യു​ടെ കു​റി​പ്പ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ത​നി​ക്ക് ആ​റ് വി​ഷ​യ​ങ്ങ​ൾ എ​ഴു​തി​യെ​ടു​ക്കാ​നു​ണ്ടെ​ന്നും പ​ഠ​നം തു​ട​രാ​ന്‍ താ​ല്‍​പര്യ​മി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ റാ​യ്ച്ചൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ഹ​ന്ത​പ്പ​യു​ടെ ഏ​ക […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

പാലക്കാട്: ​​​​​​റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിൻ്റെ ഡോർ ശരീരത്തിൽ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ പ്രസന്നകുമാരിയാണ് മരിച്ചത്. മരിച്ചപ്രസന്ന കുമാരി പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ […]
Read more

ട്രാക്കിലേക്ക് നടന്നെത്തി; യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും എടുത്ത് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറയുന്നു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് […]
Read more

കാർ ലോറിയിൽ ഇടിച്ച് അപകടം; 12 കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. മരിച്ചത് തെങ്കാശി സ്വദേശിയായ വിഘ്നേശ സന്ധ്യ (12). കോന്നിക്കും ചിറ്റൂർ മുക്കിനും മധ്യേ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച രാതി 11.40 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റാർക്കും പരുക്കില്ല. തെങ്കാശിയിലേക്ക് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം.
Read more

ഉള്ളുലഞ്ഞ് കുറ്റ്യാടി; ആദിദേവിന് വിട നൽകി ജന്മനാട്

കോഴിക്കോട്: ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് വിട നൽകി ജന്മനാട്. പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. കളിചിരിയുമായി കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയ ആദിദേവ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ് . കലിതുള്ളിപെയ്യുന്ന പേമാരിയെ പോലും കണക്കാക്കാതെയാണ് ആദിദേവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിങ്ങിപ്പൊട്ടിക്കൊണ്ട് ഒന്തംപറമ്പത്തെ വീട്ടിലേക്ക് ആളുകൾ എത്തുന്നത് . നെഞ്ചുപൊട്ടിക്കരയുന്ന ഉറ്റവരെയും സഹപാഠികളെയും ഒന്നാശ്വസിപ്പിക്കാൻ പോലും സാധിക്കാതെ നിസ്സഹായവസ്ഥയോടെ വിതുമ്പുകയാണ് കോവുക്കുന്ന് ഗ്രാമം. […]
Read more

വടകരയില്‍ തെങ്ങ് കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രിക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തല്‍ ദാമോദരന്റെ മകന്‍ പവിത്രന്‍ (64) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ പവിത്രനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

ഹോം നഴ്സിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അല്‍ഷിമേഴ്‌സ് രോഗി മരിച്ചു

പത്തനംതിട്ട: ഹോം നഴ്സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്‌സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നഴ്സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. […]
Read more

വിറക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞു വീണു; യുവതി മരിച്ചു

തൊടുപുഴ: ഇടുക്കി പാമ്പാടുംപാറയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി (21) ആണ് മരിച്ചത്.ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. മാലതിയും ഭര്‍ത്താവും ഏലതോട്ടത്തില്‍ നിന്നും വിറക് ശേഖരിയ്ക്കുന്നതിനിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മാലതിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer