Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ചെയ്തത് കൊടും ക്രൂരത; മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു

തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു. ഭാര്യ നൂർജഹാൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അവരെ തളളിയിട്ട് പ്രതി താഹയെ ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് […]
Read more

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കത്തിക്കാൻ സഹായിച്ച് വിദ്യാർഥികൾ

മുംബൈ: ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് 24 കാരി. വിഷം കൊടുത്ത് കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് യുവതി മൃതദേഹം കത്തിച്ചത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖ് (24) കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം […]
Read more

വാഹനാപകടത്തിൽ പത്താം ക്ലാസ്സുകാരന് ദാരുണാന്ത്യം; പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ചികിത്സയിൽ

തൃശൂര്‍: അക്കിക്കാവില്‍ വാഹനാപകടത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സൈക്കിള്‍ യാത്രികനായ വിദ്യാർത്ഥിയാണ് മരിച്ചത്. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ ഫൗസാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ അക്കിക്കാവ് ജങ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാന്‍ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണര്‍ കാറില്‍ ഇടിച്ചതിനുശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ ഫൗസാനെ […]
Read more

പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു

കാസര്‍ഗോഡ്: പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ ശാസ്തനഗര്‍ ചിന്മയത്തിലെചിന്മയത്തിലെ കെ.പി. രാഘവന്‍ (76) ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ ഒരു തുണിക്കടയിലെ തയ്യല്‍ക്കാരനാണ് മരിച്ച രാഘവന്‍. ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ വഴിയില്‍നിന്നും പഴുത്ത മാങ്ങ കിട്ടി. ഇത് കഴിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി അവശനിലയിലാവുകയായിരുന്നു. ഉടന്‍ രാഘവനെ നാട്ടുകാര്‍ കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നിര്‍മല. മക്കള്‍: ഗണേഷ്, അവിനാശ്, അനിത, സരിത. […]
Read more

ചൂര മീന്‍ കറി കഴിച്ചു; ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു

കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മരിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45)യാണ്. ഇന്നലെ വൈകിട്ടാണു സംഭവം.ഛര്‍ദ്ദിയെ തുടര്‍ന്ന് ദീപ്തിപ്രഭയും ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു […]
Read more

അമ്പലമുറ്റത്ത് വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന സംഭവം: പ്രതികൾക്ക് ജീവപര്യന്തം

തൃശൂർ: അമ്പലമുറ്റത്ത് വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം.കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ വീട്ടിൽ ഗംഗാധരൻ മകൻ ഷൈനിനെ (26) അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്ക്കാണ് ജീവപര്യന്തം കഠിന തടവും 1.60 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. കൂരിക്കുഴി നിവാസികളായ കിഴക്കേ വീട്ടിൽ ഗണപതി എന്നു വിളിക്കുന്ന ചിരട്ടപ്പുരയ്ക്കൽ വിജീഷ്, കണ്ണൻ എന്നുവിളിക്കുന്ന ചിരട്ടപ്പുരയ്ക്കൽ ജിത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്‌ജ് എൻ. വിനോദ് കുമാർ ശിക്ഷിച്ചത്. പ്രതികൾക്ക് കൊലപാതക […]
Read more

കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; അഞ്ചുപേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ചിതറയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മടത്തറ സ്വദേശി സുജിന്‍ ആണ് മരിച്ചത്. പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുളള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ബന്ധുക്കളായ യുവാക്കളാണ് കൊല നടത്തിയത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റു. സുജിനും അക്രമിസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ അനന്ദു […]
Read more

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് നിതീഷിനെ ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്യോഷണം തുടരുമെന്ന് പോലീസ്. വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന […]
Read more

അമ്മ നോക്കി നിൽക്കെ; രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കണ്ണ് മുന്നിൽ വച്ച് കാമുകൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തിൽ 30 കാരിയായ അമ്മ റീന ഷെയ്ക്ക് 19 കാരനായ ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ […]
Read more

മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് എടത്വാ സ്വദേശി രോഹിത്

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് […]
Read more
Advertisement
WhiteswanTV Footer