Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

സാമ്പാറിനെ ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക്; ഭാര്യ ജീവനൊടുക്കി

കർണാടക : കർണാടകയിൽ സാമ്പാറിനെ ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ നിലയിൽ. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്നയെ (38) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭർത്താവുമായി വഴക്കിട്ട നഗരത്ന മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനൽ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മാഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Read more

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍; സംഭവം മലപ്പുറത്ത്

മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്. സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ; കുറിപ്പ് കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി. കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്പേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സിൽ ഇല്ലാതിരുന്ന […]
Read more

ജീപ്പിടിച്ച് അപകടം; 19കാരിക്ക് ദാരുണാന്ത്യം

വയനാട്: കൽപറ്റ കമ്പളക്കാട് വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കൽപറ്റ കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന 19 കാരിയാണ് അപകടത്തിൽപെട്ടത്. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ദിൽഷാന ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥിയാണ്.
Read more

ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

ആലപ്പുഴ: വയോധികൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ആലപ്പുഴ തിരുമല പോഞ്ഞിക്കരയിലാണ് സംഭവം നടന്നത്. പോഞ്ഞിക്കര വട്ടപ്പറമ്പിൽ അനിരുദ്ധൻ (75) ആണ് മരിച്ചത്. നേരത്തെ താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയത് നോക്കാൻ പോയപ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിച്ചിട്ടുണ്ട്. മരിച്ച യുവാവിന് മുപ്പത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ […]
Read more

ഭാര്യയെകഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധ ശിക്ഷ

മലപ്പുറം: ഭാര്യയോടുള്ള സംശയം, ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ […]
Read more

നരിവേട്ടയിലെ ‘വാടാ വേടാ…’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ അഭിനയിച്ച നരിവേട്ട മികച്ച സിനിമയായി മുന്നേറുകയാണ് .കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും കേരളം കണ്ട ആദിവാസി സമരങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. സിനിമയിലെ ​ഗാനമായ യൂട്യൂബില്‍ തരംഗമായ റാപ്പര്‍ വേടന്റെ ‘വാടാ വേടാ’ എന്ന പ്രൊമോ ഗാനം ഇന്നു മുതൽ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകൻ.പത്ത് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി […]
Read more

ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കു​ട​ക് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാരിയായ തേജസ്വിനിയാണ് ജീ​വ​നൊ​ടു​ക്കി​യത് . പൊ​ന്നം​പേ​ട്ടി​ലെ ഹ​ള്ളി​ഗാ​ട്ട് കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് മെ​ഷീ​ന്‍ ലേ​ണിം​ഗ് കോ​ഴ്‌​സ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു തേ​ജ​സ്വി​നി. പ​ഠ​ന സ​മ്മ​ര്‍​ദമാണ് താ​ന്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യു​ള​ള വി​ദ്യാ​ർ​ഥി​നി​യു​ടെ കു​റി​പ്പ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ത​നി​ക്ക് ആ​റ് വി​ഷ​യ​ങ്ങ​ൾ എ​ഴു​തി​യെ​ടു​ക്കാ​നു​ണ്ടെ​ന്നും പ​ഠ​നം തു​ട​രാ​ന്‍ താ​ല്‍​പര്യ​മി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ റാ​യ്ച്ചൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ഹ​ന്ത​പ്പ​യു​ടെ ഏ​ക […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

പാലക്കാട്: ​​​​​​റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിൻ്റെ ഡോർ ശരീരത്തിൽ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ പ്രസന്നകുമാരിയാണ് മരിച്ചത്. മരിച്ചപ്രസന്ന കുമാരി പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ […]
Read more
Advertisement
WhiteswanTV Footer