Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

വിമാനം മാറിപ്പോയി; കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാറിപ്പോയതിനെത്തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനമാണ് അബദ്ധത്തിൽ ഉപയോഗിച്ചതെന്ന് ഇഎയർ ഇന്ത്യ വക്താവ് അറിയിച്ചു.. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് യാത്രക്കാരുമായി എഐ 185 വിമാനം പറന്നുയർന്നത്. ഗൾഫ് സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് […]
Read more

കേന്ദ്രത്തിന്റെ പുതിയ ഷോക്ക്; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ ജനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ ഇരുട്ടടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചു. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റമില്ല. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും പശ്ചിമേഷ്യൻ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ ഈ നീക്കം. പ്രീമിയം പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ ഉയർന്ന ശേഷിയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ചിലവ് കൂടും. പുതിയ വർദ്ധനവോടെ എച്ച്‌പിസിഎല്ലിന്റെ ‘പവർ’ […]
Read more

അള്‍ട്രാവയലറ്റിന്‍റെ കേരളത്തിലെ രണ്ടാമത് എക്സ്പീരിയന്‍സ് സെന്‍റര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു

ډ തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച യുവി സ്പേസ് സ്റ്റേഷനില്‍ എക്സ്-47 ക്രോസ്ഓവര്‍, എഫ്77എസ് സീരീസ് ബൈക്കുകള്‍ ലഭ്യമാണ്. ډ തിരുവനന്തപുരത്ത് യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചതോടെ അള്‍ട്രാവയലറ്റിന്‍റെ സാന്നിധ്യം രാജ്യത്തുടനീളം 35 നഗരങ്ങളിലേക്ക് വ്യാപിച്ച് ഇന്ത്യയിലുടനീളമുള്ള സ്വാധീനം കൂടുതല്‍ ശക്തമാക്കുന്നു. ډ ഉപഭോക്തൃ സേവനം: ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിനെക്കുറിച്ച് നേരിട്ടറിയാനും അവരുടെ എല്ലാ ആവശ്യങ്ങളും ഒരിടത്ത് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ډ വ്യക്തിഗത ടെസ്റ്റ് റൈഡുകളും സര്‍വീസും: ഇവിടെ ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ടെസ്റ്റ് റൈഡുകള്‍, പ്രത്യേക സര്‍വ്വീസ് സഹായം, […]
Read more

എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു, ബാങ്ക് നൽകേണ്ടി വന്നത് 3.28 ലക്ഷം രൂപ

സൂറത്ത്: ഒൻപത് വർഷം മുൻപ് നടന്ന എടിഎം ഇടപാടിൽ നടന്ന പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും അതെ തുടർന്നുണ്ടായ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് മുൻനിർത്തിയാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതായി വന്നത് . ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂറത്തിലെ ഒരു എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാനായി കാർഡ് ഇട്ട് പിൻ […]
Read more

റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന നിലയിലാണ് രൂപ താഴ്ന്നത്. ഇതിന് മുമ്പ് ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും വിപണിയെ ബാധിച്ചു. യുദ്ധം ആരംഭിച്ച ശേഷം […]
Read more

വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ടത് വിതരണ കമ്പനിക്കാർ; പുതിയ നീക്കവുമായി കേന്ദ്രം

തിരുവനന്തപുരം: വൈദ്യുതിബിൽ പരിധിയിൽ കൂടിയാൽ പരിഹരിക്കാൻ സംവിധാനം ഒരുങ്ങുന്നു. ബില്ലുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ അതു കണ്ടെത്തുവാനും പരിഹരിക്കുവാനും കെ.എസ്.ഇ.ബി. പോലുള്ള വിതരണ കമ്പനിക്കാരോട് ഉത്തരവിട്ട് കേന്ദ്രം.നിലവിൽ അമിതബിൽ കിട്ടിയാൽ അത് ചൂണ്ടികാണിക്കേണ്ടതും പരിഹരിക്കേണ്ടതും ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. പരാതി പരിഹരിക്കുന്നതുവരെ അതിനു മുൻപുള്ള ബില്ലുകളിലെ ശരാശരി തുക തന്നെ അടച്ചാൽമതിയെന്നാണ് അറിയിപ്പ് . ആദ്യമായാണ് ഇത്തരമൊരു അവകാശം ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ഒരു ഉപഭോക്താവിന്റെ ആറ് ബില്ലുകളുടെ കാലഘട്ടത്തിൽ ഏതെങ്കിലും ബിൽ ശരാശരിയെക്കാൾ അഞ്ച് മടങ്ങ് കൂടിയാലോ അഞ്ചിലൊന്നായി കുറഞ്ഞാലോ […]
Read more

ടാറിന്റെ വില കൂടി; ഗൾഫ് യുദ്ധം റോഡ് നിർമാണത്തെയും ബാധിക്കുന്നു.

കോഴിക്കോട് : ഗൾഫ് യുദ്ധം കേരളത്തിലെ റോഡ് നിർമാണത്തെയും ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കുറഞ്ഞതോടെ, ടാറിനു വൻ തോതിൽ വില വർധിക്കുകയും കൂടാതെ ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ടാർ വിതരണം നിർത്തേണ്ടി വരുന്ന സ്ഥിതിയുമുണ്ട് . ബാരലിന് 8500 രൂപയായിരുന്ന ടാർ വില, ചൊവ്വാഴ്ച ആയപ്പോൾ 10,500 രൂപയും ഇപ്പോൾ 11,000 രൂപയുമായാണ് ഉയർന്നത്. പിവിസി പൈപ്പുകളുടെ വിലയിലും വർധനയുണ്ടായതായി കരാറുകാർ പറയുന്നു. ദേശീയപാതയുടെയും മാനാ‍‍ഞ്ചിറ– മലാപ്പറമ്പ്– വെള്ളിമാടുകുന്ന് 4 വരി പതയുടെയും അടക്കം കോഴിക്കോട് […]
Read more

സെൻസെക്‌സിൽ ഇടിവ് 1,900 പോയന്റ്; നിക്ഷേപകർക്ക് നഷ്ടം 7 ലക്ഷം കോടി

മുംബൈ: ഓഹരി സൂചികകളിൽ കനത്ത ഇടിവ്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണ വില ബാരലിന് 110 ഡോളർ കടന്നതും വിപണിയെ ബാധിച്ചു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കർശന പണനയവും എച്ച്ഡിഎഫ്‌സി ബാങ്കിലെ നേതൃമാറ്റവും കൂടി വിപണിക്ക് തിരിച്ചടിയായി. മൂന്നു ദിവസമായി ഉണ്ടായിരുന്ന നേട്ടങ്ങൾ എല്ലാം നഷ്ടമായി. വ്യാഴാഴ്ച രാവിലെ നടന്ന വ്യാപാരത്തിൽ നിക്ഷേപകർക്ക് ഏകദേശം ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില 110 […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 255 രൂപ കുറഞ്ഞ് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,175 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,13,400 രൂപയാണ്. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ പവനിന് 2,040 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,15,440 രൂപയായിരുന്നു വില. രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു. ഈ വർഷം ജനുവരി 29-നാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. […]
Read more

ആയിരം രൂപയുണ്ടെങ്കില്‍ ചേരാം, മികച്ച റിട്ടേണ്‍; ഇതാ പോസ്റ്റ് ഓഫീസ് സ്‌കീം

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ കാണാവുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ആയിരം രൂപ അടച്ച് പദ്ധതിയില്‍ ചേരാം. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. അവര്‍ക്ക് മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix