Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; 1.1 കോടി ബിരുദധാരികള്‍ പെരുവഴിയില്‍

മുംബൈ: ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 20നും 29നും ഇടയില്‍ പ്രായമുള്ള 6.3 കോടി ബിരുദധാരികളില്‍ 1.1 കോടി പേരും നിലവില്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. 15 മുതല്‍ 25 വയസ്സുവരെയുള്ള ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതല്‍ 29 വയസ്സുവരെയുള്ളവരുടെ ഇടയില്‍ ഇത് 20 […]
Read more

SIR ബി.എൽ.ഒ.മാരുടെ പ്രതിദിന വേതനം 20 രൂപയിൽ താഴെ

മലപ്പുറം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പങ്കെടുത്ത ബി.എൽ.ഒമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പ്രവൃത്തി അവസാനിക്കുമ്പോൾ അത് 2000 രൂപയാക്കി കുറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എൽ.ഒമാർ രംഗത്ത്. നാലുമാസത്തെ ജോലിക്കായി പ്രതിദിനം 20 രൂപക്കു താഴെയുള്ള പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. കേരളത്തിൽ നവംബർ 4 മുതൽ ഫെബ്രുവരി 21 വരെ വോട്ടർ പട്ടിക പരിഷ്‌കരണം നടന്നിരുന്നു. രാവും പകലുമില്ലാതെ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച എല്ലാ ജോലികളും ബി.എൽ.ഒമാർ ഏറെ വെല്ലുവിളികൾ […]
Read more

യുദ്ധം ദുബായുടെ തലവര മാറ്റുമോ? മഴ നിന്നാലും മരം പെയ്തു കൊണ്ടിരിക്കും

ഇറാന്‍ – അമേരിക്ക യുദ്ധം അയവില്ലാതെ തുടരുമ്പോള്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലുള്ള ദുബൈയുടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ ദുബൈയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു എന്ന് പറയാം. യു എ ഇ യിലെ ഏഴു എമിറേറ്റുകളില്‍ ദുബായ് നേടിയ വളര്‍ച്ച എണ്ണ ഉല്പാദന കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി ധനമൂലധനം,സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വില പിടിപ്പുള്ള ലോഹങ്ങളുടെ ലോകത്തെ പ്രധാന ഹബ് ,രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ പല […]
Read more

ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു; ലോകം വിലക്കയറ്റത്തിലേക്കോ?

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്. ബ്രെന്റ് ക്രൂഡ് ഇനത്തിന്റെ വില ഇന്ന് 104 ഡോളറായി ഉയര്‍ന്നു. ഒറ്റ ദിനം കൊണ്ട് വില 3.64 ശതമാനം കൂടിയിരിക്കുകയാണ്. ഡബ്‌ള്യു ടി ഐ ക്രൂഡ് ഇനത്തിന്റെ വില 3.72 ശതമാനം ഉയര്‍ന്ന 97.22 ഡോളറിലെത്തി. ക്രൂഡിന്റെ വിലക്കയറ്റം അമേരിക്കയില്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും ഊര്‍ജ ഉത്പന്നങ്ങളുടെ വില പ്രകടമായി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ ഡീസല്‍ വില ഒരു ഗ്യാലന് 5 ഡോളര്‍ വര്‍ധിച്ചു. ഇത് ലോകത്താകമാനം […]
Read more

ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു; എൽപിജി വിതരണം സുഗമമാകുന്നു: ജയ്ശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. നേരിട്ടുള്ള ചർച്ചകൾ ഫലം കാണാൻ തുടങ്ങിയതായും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമായതായും അദ്ദേഹം പറഞ്ഞു. ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നതും ഈ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്ന് ജയ്ശങ്കർ വ്യക്തമാക്കി. കപ്പലുകളുടെ […]
Read more

ഇന്ത്യയിലേക്ക് ‘നന്ദാദേവി’ ഉടൻ എത്തും

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് വഹിക്കുന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിലോ കണ്ട്‌ല തുറമുഖത്തിലോ കപ്പൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ ഊർജ്ജ വിതരണത്തിന് ഈ ചരക്ക് ഏറെ നിർണായകമാണ്. നേരത്തെ, നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ […]
Read more

പെട്രോൾ, ഡീസൽ ക്ഷാമമില്ല; കണ്ടെയ്‌നറുകളിൽ വാങ്ങൽ ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം

ന്യൂഡൽഹി: പെട്രോളും ഡീസലും അനുചിതമായ പാത്രങ്ങളിൽ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജ്യത്തുടനീളമുള്ള പമ്പുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നുറുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പെട്രോൾ പമ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Read more

ഹോര്‍മൂസും കടന്ന് ‘ശിവാലിക്’; ഇതുകൊണ്ട് പ്രശ്‌നം തീരുമോ? നിലവിലെ അവസ്ഥയെന്ത്?

മാസത്തില്‍ 3000 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന ഒരിടനാഴി. ലോകത്തിന്റെ ലോജിസ്റ്റിക്‌സ് സിരാകേന്ദ്രം. ഇന്നും ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഹോര്‍മൂസില്‍ തന്നെയാണ്, പക്ഷേ ഒരു മാസം മുന്ന് വരെയുള്ള അവസ്ഥയിലല്ല ഇന്ന് എന്നുമാത്രം. ഹോര്‍മൂസിന് അക്കരേയും ഇക്കരേയുമുള്ള പശ്ചിമേഷ്യ യൂദ്ധാഗ്നിയില്‍ പൊരിയുകയാണ്. കടലിടുക്കിന് ചുറ്റം യുദ്ധവിമാനങ്ങളുടെ ഇരമ്പലും മിസൈല്‍ വേധ കപ്പലുകള്‍ ആക്രോശവും എപ്പോള്‍ വേണമെങ്കിലും സകലതും ചാരമാക്കാന്‍ പാകത്തില്‍ വെള്ളത്തിനടിയിലെ മൈനുകളും. ലോകം നിയന്ത്രിക്കുന്ന വന്‍ ശക്തികള്‍ക്ക് പോലും സുരക്ഷിതമായി ഹോര്‍മൂസ് കടക്കാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനിടെയാണ് […]
Read more

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ നിറയ്ക്കാൻ ഈടാക്കുന്നത് 2000 രൂപ

മലപ്പുറം: സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന. കൊണ്ടോട്ടി കൊട്ടുക്കരയിൽ ആണ് സംഭവം. 2000 രൂപ നിരക്കിൽ കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജി പമ്പിലാണ് സിലിണ്ടറിൽ ഫിൽ ചെയ്തു നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് സിലിണ്ടർ ഫിൽ ചെയ്യാനായി ഇവിടെ എത്തുന്നത്. വാഹനങ്ങൾക്ക് നിറയ്ക്കാൻ മാത്രമാണ് അനുമതി ഉള്ളത്. ഇന്നലെയും നിരവധി പേർക്ക് സിലിണ്ടർ ഫിൽ ചെയ്തു നൽകിയിരുന്നു. അതേസമയം, എറണാകുളം ജില്ലയിൽ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി രൂക്ഷം. ഇന്ന് കൂടി ഗ്യാസ് […]
Read more

മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം; മാർച്ച് 31-നകം പൂർത്തിയാകും

മലപ്പുറം: കുറ്റിപ്പുറം ദേശീയപാത–66 ആറുവരിപ്പാതയുടെ നിർമാണം മലപ്പുറം ജില്ലയിൽ മാർച്ച് 31-നകം പൂർത്തിയാകും. കൂരിയാട് ഭാഗത്ത് കഴിഞ്ഞവർഷം തകർന്ന 600 മീറ്റർ സർവീസ് റോഡും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം–വട്ടപ്പാറ ഭാഗങ്ങളിലായി അവശേഷിക്കുന്ന 1.13 കിലോമീറ്ററും ഉൾപ്പെടെ 1.73 കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടെ ജില്ലയുടെ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ നീളത്തിലുള്ള ആറുവരിപ്പാത പൂർണമാകും. 2022 ജനുവരിയിലാണ് ജില്ലയിൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 76 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 4500 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix