Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Economy

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനെക്കുറിച്ച് വ്യവസായ ലോകവുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഉൽപാദനം വേ​ഗത്തിലാക്കാൻ ഈ മാറ്റം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Read more

ഇന്ത്യക്ക് പുതിയ ഷോക്ക് നൽകി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്ക് പുതിയ താരിഫ് ഷോക്ക് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് യുഎസിലെത്തുന്ന സോളാറിന് 126% തീരുവയാണ് ഏർപ്പെടുത്തിയത്. യുഎസ് സുപ്രീം കോടതി പകരം തീരുവ റദ്ദാക്കിയ ശേഷം ട്രംപ് പ്രഖ്യാപിച്ച 10% തീരുവ സോളാറിന് ബാധകമല്ല. ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള സോളാറിനും അമിത തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സോളാർ ഓഹരികളെല്ലാം കനത്ത നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.
Read more

അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂന്ന് […]
Read more

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു. ബിഎസ്സി 500 ഡിവിഡന്‍റ് ലീഡേഴ്സ് 50 സൂചികയാവും […]
Read more

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ ഉത്പാദകരില്‍ മുന്‍നിരക്കാരായ കമ്പനി 418 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 165 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 216 മുതൽ 227 രൂപ വരെയാണ് […]
Read more

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി. ഐടി, ഓട്ടോമൊബൈൽ ഓഹരികളാണ് മൂക്കും കുത്തി വീണത്. ഇതോടെ ഇന്നൊരു ദിവസം കൊണ്ട് നിക്ഷേപകരുടെ 6 ലക്ഷം കോടി രൂപ വെള്ളത്തിലായി. ആന്ത്രോപികിന്റെ ക്ലോഡ് കോഡ് ടൂൾ തന്നെയാണ് ഇന്നും പണി കൊടുത്തത്. എഐയുമായി ബന്ധപ്പെട്ട തൊഴിൽ ആശങ്കകൾ, ട്രംപിന്റെ പുതിയ […]
Read more

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. കൃത്യമായ തൊഴിൽ നിയമങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ ലക്ഷക്കണക്കിന് യുവാക്കൾ ഈ മേഖലയിൽ കബളിപ്പിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവരുന്നത്. ​ഭക്ഷണം കൃത്യസമയത്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പാടുപെടുന്ന ഒരു ഡെലിവറി പങ്കാളിയുടെ ദൈനംദിന ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളാണ് വീഡിയോയിൽ വിവരിക്കുന്നത്. […]
Read more

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു- നമ്മുടെ അടക്കം ലോകത്തെ വിപണികളെല്ലാം ഇടിയുന്നു, പിന്നാലെ തീരുവയിൽ ഇളവ് നൽകുന്നു, വിപണി ഉണരുന്നു, ബം​ഗ്ലാദേശിന് ഇളവ് നൽകുന്നു, ദേ വീണ്ടും ഇന്ത്യൻ മാർക്കറ്റ് ഠിം! ഇപ്പോൾ സ്വന്തം പ്രസിഡന്റിനെ അമേരിക്കൻ സുപ്രീം കോടതി കൊട്ടിയപ്പോൾ ഉണർന്ന ഓഹരികൾ കോടതിയെല്ലാം തനിക്ക് […]
Read more

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വർഷങ്ങളായി പ്രത്യേകിച്ച് അനക്കമില്ലാതെ കിടന്നിരുന്ന ഇളവ് പരിധിയിൽ നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായ മാറ്റങ്ങളാണ് വരുന്നത്. ഇതോടെ റോക്കറ്റ് പോലെ ഉയരുന്ന ജീവിതച്ചെലവിൽ ചെറിയൊരു കുറവ് പ്രതീക്ഷിക്കാം. സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളായ വീട്ടുവാടക […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ പവന് 1,16,800 രൂപയും ഗ്രാമിന് 14,600 രൂപയുമായിരുന്നു. ഈ മാസം ആരംഭിച്ചതുമുതൽ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാ​റ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സ്വർണവിലയിൽ ഏ​റ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ആഗോളവിപണിയിൽ ഇനിയും […]
Read more

Recent News

Advertisement
WhiteswanTV Footer