Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുയർന്ന് ഇന്ത്യ; വാങ്ങുന്നത് 80ലേറെ രാജ്യങ്ങൾ

ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം സ്വന്തമാക്കി. 2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 62.66 ശതമാനം വർധനയാണിത്. 2024–25ൽ 23,622 കോടി രൂപയായിരുന്നു കയറ്റുമതി. ഇതിൽ 54.84 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളുടേതും 45.16 ശതമാനം സ്വകാര്യ സ്ഥാപനങ്ങളുടേതുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വരുമാനം 8,389 കോടി രൂപയിൽ നിന്ന് 21,071 കോടി രൂപയായി ഉയർന്നു, ഇത് 151 ശതമാനം വർധനയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ വരുമാനം […]
Read more

നിര്‍മ്മാണ ചെലവ് കൂടി; കാറുകളുടെ വില കൂട്ടി ടാറ്റ

മുംബൈ: കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയ്‌ക്കെല്ലാം വില കൂടും. അസംസ്‌കൃത വസ്തുക്കളുടെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ധനയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിന് വില പരിഷ്‌ക്കരണം […]
Read more

ഇന്ത്യയ്ക്ക് കൂടുതൽ എണ്ണയും പ്രകൃതിവാതകവും നൽകും, ബന്ധം മെച്ചപ്പെടുത്തും; റഷ്യ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ റഷ്യ തയ്യാറാണെന്ന് ഡെനിസ് മാന്തുറോവ്  അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി- മാന്തുറോവ് കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തു. ഊർജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളും ഇരുനേതാക്കളും പരിശോധിച്ചു. റഷ്യയുടെ വാഗ്ദാനപ്രകാരം, 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണം 40 ശതമാനം വർധിപ്പിക്കാനും, ഇന്ത്യയുടെ ആവശ്യാനുസരണം കൂടുതൽ വളം നൽകാനും തയ്യാറാണ്. ഇസ്രയേൽ– ഇറാൻ– യുഎസ് സംഘർഷങ്ങളാൽ […]
Read more

പുതിയ ആദായ നികുതി, പാന്‍ കാര്‍ഡ് മാറ്റം… ഏപ്രില്‍ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷം പടിയിറങ്ങുകയാണ്. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യന്‍ യുദ്ധവും അടക്കം നിരവധി നിരവധി കോളിളക്കങ്ങള്‍ ഇന്ത്യയിലും ലോക സാമ്പത്തിക മേഖലയിലും സൃഷ്ടിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയൊരു സാമ്പത്തിക വര്‍ഷവും ആരംഭിക്കും. വലിയ മാറ്റങ്ങളുമായി തന്നെയാണ് ഇത്തവണയും പുതിയ സാമ്പത്തിക വര്‍ഷം വിരുന്നെത്തുന്നത്. 1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഇതടക്കം ഏപ്രില്‍ […]
Read more

സ്കൂളുകളിൽ വൈദ്യുതി സുരക്ഷാ ക്ലാസ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

കൊല്ലം: അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി. അപകടങ്ങൾ ഒഴിവാക്കുകയും വൈദ്യുതിസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടത്തുന്നത്. കെഎസ്ഇബി എന്നിവയുടെ സഹകരണത്തോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവത്കരണ ക്ലാസ് നിർബന്ധമായും സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടത്തുമ്പോൾ താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 100-ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഈ നിയമം ബാധകമായിരിക്കും. പഠനത്തെ […]
Read more

എത്രനാള്‍ പെട്രോള്‍ വില കൂടാതെ നിര്‍ത്തും? ഇത് ആശ്വാസമോ കണ്ണില്‍ പൊടിയിടലോ?

പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുതല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ഒരു കാര്യമുണ്ട്, രാജ്യത്തെ ഇന്ധനവില കൂടുമോ? അല്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ലാതെയാകുമോ? ഈ ഭയത്തിനിടെയാണ് അപ്രതീക്ഷിതമായി പാചകവാതക പ്രതിസന്ധി വരുന്നത്. അപ്പോഴും ഭയത്തിന്റെ കരിനിഴല്‍ പോലെ ഇന്ധന പ്രതിസന്ധി തലയ്ക്ക് മുകളില്‍ മൂടിക്കെട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നയാര തങ്ങളുടെ ഇന്ധനത്തിന് അഞ്ച് രൂപയോളം കൂട്ടിയപ്പോള്‍ ആ ഭയം ഇരട്ടിച്ചു. പക്ഷേ ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമെത്തി, അധിക എക്‌സൈസ് ഡ്യൂട്ടി […]
Read more

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; മൂന്നുവർഷത്തിനിടെ മലയാളികൾക്ക് 1694 കോടി നഷ്ടം

മലപ്പുറം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളുടെ വലയത്തിൽ കുടുങ്ങി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി രൂപ. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 20,000 പരാതികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. എന്നാൽ നാണക്കേട് ഭയന്ന് പരാതി നൽകാത്തവരും നിരവധി ഉണ്ടെന്നാണ് വിലയിരുത്തൽ. തട്ടിപ്പിന് ഇരയായവരിൽ പലർക്കും ഓൺലൈൻ ട്രേഡിങ് എന്താണെന്നതുപോലും വ്യക്തമായി അറിയില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം. തട്ടിപ്പിന്റെ പ്രധാന രീതികൾ എ.ഐ. ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സെലിബ്രിറ്റി വീഡിയോകളാണ് തട്ടിപ്പുകാർ […]
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ 200 കോടിയുടെ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കൊച്ചി: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഈ വര്‍ഷം 33,000 പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി […]
Read more

യുപിഐ ഇടപാടുകൾക്കായി ഭീം പേയ്മെന്റ് ആപ്പിൽ ബയോമെട്രിക് ഓതന്റിക്കേഷൻ അവതരിപ്പിച്ചു

കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉപകമ്പനിയായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡിന്റെ ഭീം പേയ്മെന്റ് ആപ്പിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ചു. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗതത്തിലും ലളിതവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ സ്മാർട്ട്ഫോണിലെ ഫിംഗർപ്രിന്റ്, ഫേസ് ഐഡി സംവിധാനം ഉപയോഗിച്ച് അംഗീകരിക്കാൻ സാധിക്കും. ഫിംഗർപ്രിന്റ്, ഫേസ് ഐഡി സൗകര്യങ്ങളുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഈ സേവനം ലഭ്യമാണ്. പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ […]
Read more

‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix