Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്

കൊച്ചി: കോര്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിന്‍റെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിന്‍റെ ആദ്യ റീട്ടെയില്‍ പദ്ധതിയായ സ്മാര്‍ട്ട് സേവ് അക്കൗണ്ട് സിഎസ്ബി ബാങ്ക് അവതരിപ്പിച്ചു. സേവിംഗ്സ്, കറന്‍റ്, എന്‍ആര്‍ഒ എന്നീ അക്കൗണ്ടുകളില്‍ ഉപയോഗപ്പെടുത്താവുന്ന ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതല്‍ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിന്‍വലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നല്‍കുന്നു. ‘ഓട്ടോ-സ്വീപ്പ്’ സൗകര്യമാണ് ഈ അക്കൗണ്ടിന്‍റെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത്തരത്തില്‍ […]
Read more

6,000 കോടി കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി മൂല്യം

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ ഇടിവ് ഒഴിവായി. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതൽ ഏപ്രിൽ 2 വരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.07 ലക്ഷം ടണുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയുടെ മൂല്യവും 4,998.72 കോടി രൂപയിൽ നിന്ന് 6,009.43 കോടി രൂപയായി ഉയർന്നു. യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന […]
Read more

റോക്കറ്റ് പോലെ എണ്ണ വില; ഇന്ന് മാത്രം കൂടിയത് 300 രൂപ

മുംബൈ: പശ്ചിമേഷ്യൻ യുദ്ധമടക്കം രാഷ്ട്രീയ സാഹചര്യങ്ങൾ മോശമായി തുടരുന്നതിനിടെ അസംസ്കൃത എണ്ണ വില പുതിയ റെക്കോർഡിലെത്തി. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ഒരു ബാരൽ എണ്ണയുടെ വില 10,888 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ കടുത്ത നീക്കങ്ങൾക്ക് തുടക്കമിടുന്നതും ഹോർമുസ് കടലിടുക്കിലെ തുടരുന്ന പ്രതിസന്ധിയും ചേർന്ന് വില വർധനവ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുന്നു. ഇതിനിടെ ഇറാാനിലെ പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വർധനവിന് കാരണമായിട്ടുണ്ട്. ബ്രെന്റ് […]
Read more

എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും; അധികമായി നൽകേണ്ട തുക അറിയാം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്‌കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക. പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര […]
Read more

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാത; തീവണ്ടികൾ 130 കിലോമീറ്റർ വേഗത്തിലേക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേ തിരുച്ചിറപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ വേഗത ഉയർത്താൻ സിഗ്നലിങ് നവീകരണത്തിന് 92.31 കോടി രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം–കായംകുളം (106 കി.മീ) പാതയിൽ സിഗ്നൽ സംവിധാനം പുതുക്കാൻ 38.70 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളി–ദിണ്ടിഗൽ (96 കി.മീ) പാതയിൽ 25.75 കോടി രൂപയും, ദിണ്ടിഗൽ–തിരുനെൽവേലി (220 കി.മീ) പാതയിൽ 37.14 കോടി രൂപയും, തിരുനെൽവേലി–തിരുവനന്തപുരം (142 കി.മീ) പാതയിൽ 29.42 കോടി രൂപയും ചെലവഴിച്ച് നവീകരണം നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായതിന് ശേഷമാണ് […]
Read more

എൽപിജി ക്ഷാമം; ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം

എൽപിജി ക്ഷാമം നേരിടാൻ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതകത്തിന്റെ ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് പദ്ധതി. ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങുന്നതിനായി പലിശരഹിത വായ്പ നൽകുന്നതും പരിഗണനയിലാണ്. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ്. വാർഷിക ആവശ്യമായ ഏകദേശം 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയിലൂടെ ലഭിക്കുന്നു. ഇതിൽ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് […]
Read more

നിരക്കിൽ മാറ്റംവരുത്തിയേക്കില്ല; രൂപയുടെ മൂല്യവും കടപ്പത്ര ആദായവും നിയന്ത്രിക്കാൻ നടപടികൾ

മുംബൈ: ആഗോള അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ തവണത്തെ പണനയ യോഗത്തിലും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കുകളിൽ മാറ്റമുണ്ടാകാതിരിക്കാനാണ് സാധ്യത. യുദ്ധത്തെ തുടർന്ന് ഉയർന്ന ഊർജ പ്രതിസന്ധി, അസംസ്‌കൃത എണ്ണവില വർധന, എൽ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യവിലക്കയറ്റം എന്നിവയാണ് ആർബിഐ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. രൂപയുടെ മൂല്യം നിലനിർത്തുന്നതിനും കടപ്പത്ര ആദായം നിയന്ത്രിക്കുന്നതിനുമാണ് ബാങ്ക് കൂടുതൽ ശ്രദ്ധ നൽകുക. കഴിഞ്ഞ വർഷം ഡിസംബറിൽ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി കുറച്ചിരുന്നു. ഫെബ്രുവരി […]
Read more

കാലാവസ്ഥാ വ്യതിയാനത്തിൽ അടിപതറി ഇന്ത്യയുടെ മാമ്പഴ വിപണി

ഇന്ത്യയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള പഴങ്ങളിൽ ഒന്നാണ് മാമ്പഴം. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപ്പാദകരായ രാജ്യമായ ഇന്ത്യയിൽ വർഷംതോറും ഏകദേശം 24 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ 200 ലക്ഷം ടണ്ണിലധികം മാമ്പഴമാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗമായ ഈ മേഖലയെ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കുകയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാവിന് പൂക്കാനും കായ്ക്കാനും അനുകൂലമായ സ്ഥിരതയുള്ള കാലാവസ്ഥ നിർണായകമാണ്. സാധാരണയായി 24 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയാണ് പൂക്കലിന് […]
Read more

തുടർച്ചയായ നാലാം വർഷവും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ ഒന്നാമതായി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം നടത്തി. തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന നിർമ്മാതാക്കളായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റ സാമ്പത്തിക വർഷത്തിൽ തന്നെ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ വാണിജ്യ വാഹന നിർമ്മാതാക്കളെന്ന റെക്കോഡും മഹീന്ദ്ര ഇതോടൊപ്പം സ്വന്തമാക്കി. എൽ5 കാറ്റഗറിയിൽ 39.7 ശതമാനം വിപണി വിഹിതവുമായി […]
Read more

കള്ളന്മാർ ശബരിമലയിൽ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റി: നിർമല സീതാരാമൻ

എറണാകുളം: കേരളത്തിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് കടുത്ത വിമർശനം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശബരിമലയിലെ അയ്യപ്പന്‍റെ സ്വർണം കള്ളന്മാർ അടിച്ചുമാറ്റിയതും “ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ല” എന്നുമാണ് സീതാരാമൻ പറഞ്ഞത്.കൊച്ചിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചതിന്റെ ഫലമായി കേരളത്തിലെ വ്യവസായവും സാമ്പത്തിക മേഖലയും തകർന്നു കിടക്കുകയാണെന്നും, സംരഭകർക്ക് സംസ്ഥാനത്ത് പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. സാബു എം. ജേക്കബ് കേസ് ഇതിന് ഉദാഹരണമാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix