എൽപിജി ക്ഷാമം; ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം
എൽപിജി ക്ഷാമം നേരിടാൻ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതകത്തിന്റെ ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് പദ്ധതി. ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങുന്നതിനായി പലിശരഹിത വായ്പ നൽകുന്നതും പരിഗണനയിലാണ്. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ്. വാർഷിക ആവശ്യമായ ഏകദേശം 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയിലൂടെ ലഭിക്കുന്നു. ഇതിൽ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് […]
Read more