Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

ഇലക്ഷന്‍ കഴിഞ്ഞു, ഇനി കാത്തിരിക്കില്ല, അടുത്തത് ഇന്ധന വില കൂട്ടുമെന്ന സൂചന നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ന് രാവിലെയാണ് ഇടിത്തീ പോലെ വാണിജ്യ പാചകവാതകത്തിന് ആയിരം രൂപയോളം ഒറ്റയടിക്ക് കൂട്ടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കൂടുതല്‍ ഇരുട്ടടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ധനവില ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്. ‘ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് […]
Read more

ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി ഗോവയ്ക്ക് പോകാൻ വന്ദേ ഭാരത്; കേന്ദ്രത്തിൻ്റെ പച്ചക്കൊടി

ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി ഗോവയിലെ മാർഗാവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കർണാടകത്തെയും ഗോവയെയും ബന്ധിപ്പിക്കുന്ന ഈ പുതിയ ഹൈസ്പീഡ് ട്രെയിൻ, മേഖലയുടെ റെയിൽ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന പദ്ധതിയായി കണക്കാക്കപ്പെടുന്നു. ഗോവ സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം ഉണ്ടായത്. ബെംഗളൂരു–മംഗളൂരു–മാർഗാവ് റൂട്ടിലൂടെ ഓടുന്ന ഈ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. പശ്ചിമഘട്ടവും കൊങ്കൺ തീരവും കടന്നുപോകുന്ന ദുഷ്കരമായ റൂട്ടായിരുന്നിട്ടും, അതിനാവശ്യമായ സാങ്കേതിക പരിഹാരങ്ങൾ […]
Read more

ഫെഡറൽ ബാങ്കിന് 2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തിൽ 1259 കോടി രൂപ ലാഭം

കൊച്ചി: കൊച്ചി ആസ്ഥാനമായ ഫെഡറൽ ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി. 22% വളർച്ചയോടെ 1259.10 കോടി രൂപയാണ് ബാങ്കിന്റെ ലാഭം, മുൻവർഷത്തെ സമാനകാലത്തെ 1030.2 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ ഉയർച്ച. കഴിഞ്ഞ ഒക്ടോബർ–ഡിസംബർ പാദത്തിലെ 1041 കോടിയേക്കാൾ 21% വർധനയും രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് പാദാടിസ്ഥാനത്തിൽ 4.54% ഉയർന്ന് 5.78 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകൾ 3.65% വർധിച്ച് 2.68 ലക്ഷം കോടി രൂപയിലും, നിക്ഷേപം […]
Read more

ഒപെക്കും ഒപെക് പ്ലസും വിടുന്നു; എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ യുഎഇ

അബുദാബി: ആഗോള എണ്ണ വിപണിയിൽ നിർണായക നീക്കവുമായി യുഎഇ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും ഒപെക് പ്ലസ് സഖ്യവും വിട്ട് പിന്മാറുന്നതായി യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി അറിയിച്ചതനുസരിച്ച്, 2027ഓടെ യുഎഇയുടെ എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലായി ഉയർത്തും. ആഗോളതലത്തിൽ എണ്ണ ആവശ്യകത വർധിച്ച സാഹചര്യത്തിൽ വിപണിയിൽ കൂടുതൽ സജീവമായി ഇടപെടാനാണ് […]
Read more

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞ് രൂപ; വിലക്കയറ്റം ഉണ്ടാകുമെന്ന് ആശങ്ക

മുംബൈ: ആഗോള വിപണിയിലെ അസ്ഥിരതയും ഡോളർ കരുത്താർജിച്ചതും മൂലം തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 94.27 എന്ന റെക്കോർഡ് താഴ്ചയിലെത്തി. രൂപ ഇങ്ങനെ തുടർച്ചയായി തകർന്നാൽ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്ക വർധിപ്പിക്കുകയാണ്. ഡോളറിനെതിരെ 94.16 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ, മിനിറ്റുകൾക്കുള്ളിൽ 94.27 ലേക്ക് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില […]
Read more

ആളോഹരി GDPയില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് IMF മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആളോഹരി ജിഡിപിയില്‍ ഇന്ത്യയെ മറികടന്നു ബംഗ്ലദേശ് മുന്നേറുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). അതിനൊപ്പം നിലവില്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറിലേക്ക് താഴുമെന്നും ഏറ്റവും പുതിയ ‘വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അളക്കുന്നത് ശരിയല്ലെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ വാദം. 2026 ഏപ്രിലില്‍ ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. ഇതേ കാലയളവില്‍ ഇന്ത്യയുടേത് 2812 ഡോളറായിരിക്കും. 99 […]
Read more

വരിക്കാരുടെ എണ്ണത്തില്‍ വി ഐ തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2026 മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 21,927 വരിക്കാരുടെ വര്‍ദ്ധനവിന് പിന്നാലെയാണിത്. കമ്പനിയുടെ വരിക്കാരുടെ അടിത്തറ സ്ഥിരത കൈവരിക്കുന്നതിന്‍റെ പ്രാഥമിക സൂചനയായാണ് ഈ വളര്‍ച്ചയെ വിലയിരുത്തുന്നത്. കമ്പനി മാര്‍ച്ച് മാസത്തില്‍ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മാത്രം സ്ഥിതി പരിശോധിച്ചാല്‍ മാര്‍ച്ച് മാസത്തില്‍ 27,082 വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. […]
Read more

ആവർത്തിച്ചുള്ള ഇടപാടുകൾക്ക് നിയന്ത്രണം; കർശന വ്യവസ്ഥകളുമായി ആർബിഐ

മുംബൈ: ആവർത്തിച്ചുവരുന്ന ഓട്ടോ പേമെന്റുകൾ (ഇ-മാൻഡേറ്റ്) സംബന്ധിച്ച മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ഇടപാടുകൾ ലളിതമാക്കാനുമാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവന്നത്. യു.പി.ഐ., കാർഡ്, പ്രീപെയ്ഡ് പേമെന്റ് പ്ലാറ്റ്ഫോമുകൾ വഴി നടത്തുന്ന ഓട്ടോ പേമെന്റുകൾക്ക് വ്യക്തമായ ചട്ടങ്ങൾ ആർബിഐ നിർദേശിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ എത്തിയതായി ആർബിഐ അറിയിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് 15,000 രൂപ വരെയുള്ള ആവർത്തിക്കുന്ന ഇടപാടുകൾക്ക് ഒടിപി ആവശ്യമില്ല. എന്നാൽ 15,000 രൂപയ്ക്ക് […]
Read more

സ്‌ക്രാപ്പ് വിൽപ്പന; ഇന്ത്യൻ റെയിൽവേ ഒരു വർഷത്തിനിടെ നേടിയത് 6814 കോടി രൂപ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 2025–26 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ ആസ്തികൾ വിറ്റഴിച്ച് 6813.86 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. 6000 കോടി രൂപയെന്ന ലക്ഷ്യം മറികടന്നാണ് ഈ നേട്ടമെന്നു റെയിൽവേ വ്യക്തമാക്കി. യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ, ടിക്കറ്റിതര വരുമാന മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ടാണ് സ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഈ വരുമാനം സ്റ്റേഷനുകളുടെ സൗകര്യ വികസനം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ വിനിയോഗിക്കുന്നതായും വ്യക്തമാക്കി. 2024–25 സാമ്പത്തിക വർഷത്തിലും സ്‌ക്രാപ്പ് […]
Read more

2% ഡിഎ വർദ്ധന; കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കുന്ന ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകുന്ന ഈ അലവൻസ് വർധനവ്, പ്രതിമാസ വരുമാനത്തിൽ നേരിട്ട് പ്രതിഫലിക്കും. ഒക്ടോബറിൽ നടന്ന അവസാന പരിഷ്‌കരണത്തിൽ ഡിഎ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. 2025 ജൂലൈ 1 മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു. വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ തീരുമാനം പ്രകാരം ഡിഎ 60 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix