മെറ്റയിൽ കൂട്ടപിരിച്ചുവിടൽ; 7,000 പേരെ പുതിയ വിഭാഗങ്ങളിലേക്ക് മാറ്റും
ന്യൂഡൽഹി: ആഗോള വിവരസാങ്കേതിക മേഖലയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയിലെ ഏകദേശം പത്ത് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ 8,000-ത്തോളം പേരെ ബാധിക്കും. കമ്പനിയുടെ ഏഷ്യൻ കേന്ദ്രമായ സിംഗപ്പൂരിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. ഓഫീസുകളിൽ പ്രതിഷേധമോ കൂട്ടായ്മകളോ ഒഴിവാക്കുന്നതിനായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ച ശേഷമാണ് ഇമെയിൽ വഴി പിരിച്ചുവിടൽ അറിയിപ്പ് നൽകിയത്. സിംഗപ്പൂരിലെ ജീവനക്കാർക്ക് പുലർച്ചെ നാലുമണിയോടെയാണ് ജോലി നഷ്ടമായ […]
Read more





