Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,305 രൂപയായപ്പോൾ, പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴോട്ടുള്ള പ്രവണതയിലാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അതിനെ തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. എണ്ണവിലയിലെ വർധനവും ഇടിവും സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വില കുറഞ്ഞത് ആഭരണപ്രിയർക്കും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്കും ആശ്വാസകരമാണ്. വിവാഹ സീസണിൽ വില കുറയുന്നത് […]
Read more

UTI മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 അവതരിപ്പിച്ചു; സാമ്പത്തിക വിവരങ്ങള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍

കൊച്ചി: നിക്ഷേപകരുടെ വിവിധ സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമായി ട്രാക്ക് ചെയ്യുന്നതിനായി യുടിഐ മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 എന്ന പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. യുടിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുള്ള ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമ്പാദ്യ വിവരങ്ങളെല്ലാം ഏകീകൃത ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിക്കും. വിവിധ ഇടങ്ങളിലായുള്ള നിക്ഷേപങ്ങളെ ട്രാക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. സേവിങ്സ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിങ് ഡിപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ഇടിഎഫുകള്‍, എന്‍പിഎസ് തുടങ്ങിയവയുടെ […]
Read more

രക്ഷയില്ല… വീണ്ടും വീണ് രൂപ; ഡോളറിനെതിരെ 95.73 ആയി

മുംബൈ: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാത്തതും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ഇന്ത്യൻ രൂപയെ റെക്കോർഡ് ഇടിവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഡോളറിനെതിരെ 47 പൈസയുടെ ഇടിവോടെ രൂപയുടെ മൂല്യം 95.73 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഇതോടെ രാജ്യത്തെ വിലക്കയറ്റും കൂടുതൽ രൂക്ഷമാകും. വിദേശ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ഇന്ത്യൻ രൂപയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നത് ആഗോളതലത്തിൽ സാമ്പത്തിക ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ അമേരിക്കൻ ഡോളറിലേക്ക് […]
Read more

പ്ലസ് ടു ഫലത്തിൽ പെൺകുട്ടികൾക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ വിശദമായ ഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1,990 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 2,90,398 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇത്തവണത്തെ ആകെ വിജയശതമാനം 77.97 ആണ്. കഴിഞ്ഞ വർഷം ഇത് 77.81 ശതമാനമായിരുന്നു. ഇതോടെ വിജയശതമാനത്തിൽ 0.16 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പരീക്ഷാഫലത്തിൽ പെൺകുട്ടികൾ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. പെൺകുട്ടികളുടെ വിജയശതമാനം 86.89 ആണ്. കഴിഞ്ഞ വർഷത്തെ 86.65 ശതമാനത്തേക്കാൾ […]
Read more

ഉത്തരക്കടലാസുകളിൽ വെട്ടും തിരുത്തും; വിദ്യാർഥികൾ ആശങ്കയിൽ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ബോർഡിന്റെ അടിയന്തര ഇടപെടൽ. റീവാല്യൂവേഷനായി അപേക്ഷിച്ച വിദ്യാർഥിക്ക് മറ്റൊരാളുടെ ഉത്തരക്കടലാസ് ലഭിച്ചുവെന്ന ആരോപണത്തിലാണ് നടപടി. വേദാന്ത് എന്ന വിദ്യാർഥി സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്കാൻ ചെയ്ത ഉത്തരക്കടലാസ് സ്വന്തംതല്ലെന്നും മറ്റാരുടേതാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സിബിഎസ്ഇ അധികൃതർ നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ ഒറിജിനൽ ഫിസിക്സ് ഉത്തരക്കടലാസ് കണ്ടെത്തി അദ്ദേഹത്തിന് വീണ്ടും അയച്ചുനൽകിയതായാണ് റിപ്പോർട്ട്. ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് ബോർഡിലെ […]
Read more

ഒന്നും അവസാനിച്ചിട്ടില്ല, ഇന്ധന വില ഇനിയും കൂട്ടും; ലക്ഷ്യം ലിറ്ററിന് 10 രൂപ വരെ വര്‍ധന? വരുന്നത് കഠിന കാലം

യാത്ര കുറയ്ക്കണം, സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയപ്പോൾ അത് ഇത്ര വലിയൊരു മുന്നറിയിപ്പായിരുന്നു എന്ന് ഇന്ത്യക്കാർ കരുതിക്കാണില്ല. ഒടുവിൽ മാസങ്ങളോളമായി ഉരുണ്ട് കൂടി കിടക്കുന്ന ആ ആശങ്ക യാഥാർത്ഥ്യമായി. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ആശ്വസിക്കാൻ വരട്ടെ, ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. ഇനിയും ഒരു വര്‍ധനവിന് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വരുന്നുണ്ട്. വര്‍ധനവ് മാത്രം […]
Read more

മൂന്ന് F ശ്രദ്ധിക്കണം; ജനങ്ങള്‍ക്ക് നിര്‍ദേശവുമായി നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന്റെ മാതൃകയിൽ പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രംഗത്ത്. എഫ്, എഫ്, എഫ്… ജനങ്ങൾ മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. വളം (ഫെർട്ടിലൈസർ), ഇന്ധനം (ഫ്യുവൽ), വിദേശനാണ്യം (ഫോറക്സ്) എന്നിവയാണവ. ‘‘ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു. ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല. കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് […]
Read more

പൊളിയുന്ന യുഡിഎഫ് നുണക്കഥ, ഖജനാവിൽ പൂച്ച മാത്രമല്ല പണവുമുണ്ട്; പക്ഷേ വെല്ലുവിളി തീർന്നിട്ടില്ല

എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ തങ്ങളുടെ തലയിലിട്ട് പോയത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ആണെന്നായിരുന്നു ആദ്യ ദിവസങ്ങളിൽ തന്നെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആരോപിച്ചത്. അന്ന് ഇതിനെതിരെ മുൻ ധനമന്ത്രി കെഎൻ ബാല​ഗോപാൽ രം​ഗത്ത് എത്തിയിരുന്നെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത ലഭിക്കുന്നത്. ഖജനാവ് കാലിയാണെന്ന യുഡിഎഫ് പ്രചാരണം പൊളിയുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം. സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ധനവകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുകയാണ്. മെയ് […]
Read more

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

മലപ്പുറം: മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം വലിയ ആശങ്കയായി മാറുന്നു. പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് സ്ഥിരപരിഹാരം വേണമെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ആവശ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലബാറിലെ ആറു ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ മാത്രം 26,137 സീറ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. പാലക്കാട് […]
Read more

മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വില വർദ്ധിപ്പിച്ചു. ജൂൺ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. വില വർധനവിൽ നിന്ന് ലിറ്ററിന് 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് തീരുമാനം എടുത്തതെന്ന് മിൽമ അധികൃതർ അറിയിച്ചു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വർധന പ്രഖ്യാപിച്ചത്. പാലിനൊപ്പം മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്കും വില ഉയരും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix