Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Economy

ആളോഹരി GDPയില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് IMF മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആളോഹരി ജിഡിപിയില്‍ ഇന്ത്യയെ മറികടന്നു ബംഗ്ലദേശ് മുന്നേറുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). അതിനൊപ്പം നിലവില്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറിലേക്ക് താഴുമെന്നും ഏറ്റവും പുതിയ ‘വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അളക്കുന്നത് ശരിയല്ലെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ വാദം. 2026 ഏപ്രിലില്‍ ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. ഇതേ കാലയളവില്‍ ഇന്ത്യയുടേത് 2812 ഡോളറായിരിക്കും. 99 […]
Read more

വരിക്കാരുടെ എണ്ണത്തില്‍ വി ഐ തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2026 മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 21,927 വരിക്കാരുടെ വര്‍ദ്ധനവിന് പിന്നാലെയാണിത്. കമ്പനിയുടെ വരിക്കാരുടെ അടിത്തറ സ്ഥിരത കൈവരിക്കുന്നതിന്‍റെ പ്രാഥമിക സൂചനയായാണ് ഈ വളര്‍ച്ചയെ വിലയിരുത്തുന്നത്. കമ്പനി മാര്‍ച്ച് മാസത്തില്‍ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മാത്രം സ്ഥിതി പരിശോധിച്ചാല്‍ മാര്‍ച്ച് മാസത്തില്‍ 27,082 വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. […]
Read more

ആവർത്തിച്ചുള്ള ഇടപാടുകൾക്ക് നിയന്ത്രണം; കർശന വ്യവസ്ഥകളുമായി ആർബിഐ

മുംബൈ: ആവർത്തിച്ചുവരുന്ന ഓട്ടോ പേമെന്റുകൾ (ഇ-മാൻഡേറ്റ്) സംബന്ധിച്ച മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ഇടപാടുകൾ ലളിതമാക്കാനുമാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവന്നത്. യു.പി.ഐ., കാർഡ്, പ്രീപെയ്ഡ് പേമെന്റ് പ്ലാറ്റ്ഫോമുകൾ വഴി നടത്തുന്ന ഓട്ടോ പേമെന്റുകൾക്ക് വ്യക്തമായ ചട്ടങ്ങൾ ആർബിഐ നിർദേശിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ എത്തിയതായി ആർബിഐ അറിയിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് 15,000 രൂപ വരെയുള്ള ആവർത്തിക്കുന്ന ഇടപാടുകൾക്ക് ഒടിപി ആവശ്യമില്ല. എന്നാൽ 15,000 രൂപയ്ക്ക് […]
Read more

സ്‌ക്രാപ്പ് വിൽപ്പന; ഇന്ത്യൻ റെയിൽവേ ഒരു വർഷത്തിനിടെ നേടിയത് 6814 കോടി രൂപ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 2025–26 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ ആസ്തികൾ വിറ്റഴിച്ച് 6813.86 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. 6000 കോടി രൂപയെന്ന ലക്ഷ്യം മറികടന്നാണ് ഈ നേട്ടമെന്നു റെയിൽവേ വ്യക്തമാക്കി. യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ, ടിക്കറ്റിതര വരുമാന മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ടാണ് സ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഈ വരുമാനം സ്റ്റേഷനുകളുടെ സൗകര്യ വികസനം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ വിനിയോഗിക്കുന്നതായും വ്യക്തമാക്കി. 2024–25 സാമ്പത്തിക വർഷത്തിലും സ്‌ക്രാപ്പ് […]
Read more

2% ഡിഎ വർദ്ധന; കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കുന്ന ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകുന്ന ഈ അലവൻസ് വർധനവ്, പ്രതിമാസ വരുമാനത്തിൽ നേരിട്ട് പ്രതിഫലിക്കും. ഒക്ടോബറിൽ നടന്ന അവസാന പരിഷ്‌കരണത്തിൽ ഡിഎ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. 2025 ജൂലൈ 1 മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു. വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ തീരുമാനം പ്രകാരം ഡിഎ 60 […]
Read more

കയറ്റുമതിയിൽ നാളികേരത്തെ പിന്നിലാക്കി ചകിരി

കോഴിക്കോട്: രാജ്യത്തിന്റെ കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെ പിന്നിലാക്കി ചകിരി ഉത്പന്നങ്ങൾ മുന്നിലെത്തി. 2025-ൽ 61.2 കോടി ഡോളർ (ഏകദേശം 5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിൽ നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം 4349 കോടി രൂപയായിരുന്നു. ആഗോള വിപണിയിലെ ഉയർന്ന ആവശ്യവും വിലവർധനയും ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പിന് കാരണമായി. ഒരു വർഷത്തിനിടെ മൂല്യത്തിൽ 70 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2024-ൽ 35.8 കോടി ഡോളർ (ഏകദേശം 3300 കോടി […]
Read more

ഫ്യൂച്ചര്‍റെഡി ഇന്ത്യ പദ്ധതി അവതരിപ്പിച്ച് റെനോ ഗ്രൂപ്പ്

കൊച്ചി: ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവില്‍ റെനോയുടെ വിപണികളില്‍ ആകെ വളര്‍ച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാന്‍ ഒരുങ്ങുകയാണ്. ‘ഫ്യൂച്ചര്‍റെഡി’യിലൂടെ ആഗോള വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോള്‍ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി

ന്യൂ ഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി. മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, പുതിയ വിലയിരുത്തലിൽ ബ്രിട്ടനും ജപ്പാനും പിന്നിലായി. ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടന്റെ ജിഡിപി 4.26 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.38 ലക്ഷം കോടി ഡോളറുമാണ്. അമേരിക്ക 32.38 ലക്ഷം കോടി […]
Read more

അംബാനിയെ മറികടന്നു; അദാനി ഇനി ഇന്ത്യയിലേയും ഏഷ്യയിലേയും സമ്പന്നന്‍

മുംബൈ: ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ എന്ന കസേരയിൽ ഇനി ഗൗതം അദാനി ഇരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ നേട്ടം. ഇതിനുമുൻപും അദാനി ഈ നേട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും പിന്നീട് വന്ന ഹിൻഡൻബർഗ്, യുഎസിലെ കൈക്കൂലിക്കേസ് തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലത്തകർച്ച അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞിരുന്നു. അതെല്ലാം മറികടന്നാണ് ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നൻ എന്ന ‘പട്ടം’ ചൂടിയത്. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം ലോക […]
Read more

ഗോള്‍ഡ് ബോണ്ട് എടുത്തവര്‍ക്ക് കോളടിച്ചു; 5 വര്‍ഷം കൊണ്ട് കിട്ടുന്നത് നാലിരട്ടി ലാഭം!

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2019ല്‍ പുറത്തിറക്കിയ സോവറീന്‍ ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ് V നിക്ഷേപകര്‍ക്ക് ലഭിക്കുക വമ്പന്‍ നേട്ടം. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാകാത്ത തിരിച്ചെടുക്കലിലൂടെ (പ്രീമെച്വര്‍ റിഡംപ്ഷന്‍) നിക്ഷേപകര്‍ക്ക് 300 ശതമാനത്തിലേറെ റിട്ടേണ്‍ ലഭിക്കും. ബോണ്ട് സീരീസ് – 2019-20 സീരീസ് Vഇഷ്യൂ ചെയ്ത തീയതി -2019 ഒക്ടോബര്‍ 15അന്നത്തെ വില -ഗ്രാമിന് 3,788 രൂപതിരിച്ചെടുക്കല്‍ വില -ഗ്രാമിന് 15,009 രൂപമൊത്തം ലാഭം -ഏകദേശം 296% (വിലവര്‍ധന മാത്രം)മൊത്തം നേട്ടം […]
Read more

Recent News

Advertisement
WhiteswanTV Footer