Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2% ഡിഎ വർദ്ധന; കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കുന്ന ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകുന്ന ഈ അലവൻസ് വർധനവ്, പ്രതിമാസ വരുമാനത്തിൽ നേരിട്ട് പ്രതിഫലിക്കും.

ഒക്ടോബറിൽ നടന്ന അവസാന പരിഷ്‌കരണത്തിൽ ഡിഎ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. 2025 ജൂലൈ 1 മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു. വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ തീരുമാനം പ്രകാരം ഡിഎ 60 ശതമാനമായി ഉയരും.

8-ാം ശമ്പള കമ്മിഷൻ പരിധിയിൽ ശമ്പള ഘടനയിൽ വൻ മാറ്റങ്ങൾ വേണമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഡിഎ വർധനവിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix