Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

കയറ്റുമതിയിൽ നാളികേരത്തെ പിന്നിലാക്കി ചകിരി

കോഴിക്കോട്: രാജ്യത്തിന്റെ കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെ പിന്നിലാക്കി ചകിരി ഉത്പന്നങ്ങൾ മുന്നിലെത്തി. 2025-ൽ 61.2 കോടി ഡോളർ (ഏകദേശം 5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിൽ നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം 4349 കോടി രൂപയായിരുന്നു. ആഗോള വിപണിയിലെ ഉയർന്ന ആവശ്യവും വിലവർധനയും ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പിന് കാരണമായി. ഒരു വർഷത്തിനിടെ മൂല്യത്തിൽ 70 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2024-ൽ 35.8 കോടി ഡോളർ (ഏകദേശം 3300 കോടി […]
Read more

ഫ്യൂച്ചര്‍റെഡി ഇന്ത്യ പദ്ധതി അവതരിപ്പിച്ച് റെനോ ഗ്രൂപ്പ്

കൊച്ചി: ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവില്‍ റെനോയുടെ വിപണികളില്‍ ആകെ വളര്‍ച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാന്‍ ഒരുങ്ങുകയാണ്. ‘ഫ്യൂച്ചര്‍റെഡി’യിലൂടെ ആഗോള വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോള്‍ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി

ന്യൂ ഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി. മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, പുതിയ വിലയിരുത്തലിൽ ബ്രിട്ടനും ജപ്പാനും പിന്നിലായി. ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടന്റെ ജിഡിപി 4.26 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.38 ലക്ഷം കോടി ഡോളറുമാണ്. അമേരിക്ക 32.38 ലക്ഷം കോടി […]
Read more

അംബാനിയെ മറികടന്നു; അദാനി ഇനി ഇന്ത്യയിലേയും ഏഷ്യയിലേയും സമ്പന്നന്‍

മുംബൈ: ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ എന്ന കസേരയിൽ ഇനി ഗൗതം അദാനി ഇരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ നേട്ടം. ഇതിനുമുൻപും അദാനി ഈ നേട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും പിന്നീട് വന്ന ഹിൻഡൻബർഗ്, യുഎസിലെ കൈക്കൂലിക്കേസ് തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലത്തകർച്ച അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞിരുന്നു. അതെല്ലാം മറികടന്നാണ് ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നൻ എന്ന ‘പട്ടം’ ചൂടിയത്. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം ലോക […]
Read more

ഗോള്‍ഡ് ബോണ്ട് എടുത്തവര്‍ക്ക് കോളടിച്ചു; 5 വര്‍ഷം കൊണ്ട് കിട്ടുന്നത് നാലിരട്ടി ലാഭം!

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2019ല്‍ പുറത്തിറക്കിയ സോവറീന്‍ ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ് V നിക്ഷേപകര്‍ക്ക് ലഭിക്കുക വമ്പന്‍ നേട്ടം. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാകാത്ത തിരിച്ചെടുക്കലിലൂടെ (പ്രീമെച്വര്‍ റിഡംപ്ഷന്‍) നിക്ഷേപകര്‍ക്ക് 300 ശതമാനത്തിലേറെ റിട്ടേണ്‍ ലഭിക്കും. ബോണ്ട് സീരീസ് – 2019-20 സീരീസ് Vഇഷ്യൂ ചെയ്ത തീയതി -2019 ഒക്ടോബര്‍ 15അന്നത്തെ വില -ഗ്രാമിന് 3,788 രൂപതിരിച്ചെടുക്കല്‍ വില -ഗ്രാമിന് 15,009 രൂപമൊത്തം ലാഭം -ഏകദേശം 296% (വിലവര്‍ധന മാത്രം)മൊത്തം നേട്ടം […]
Read more

ഐസിഐസിഐ പ്രുഡൻഷ്യലിൻറെ അറ്റാദായം 34.6 ശതമാനം വളർച്ചയോടെ 1,600 കോടി രൂപയായി ഉയർന്നു

കൊച്ചി: 2026 സാമ്പത്തിക വർഷം ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ലാഭത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 34.6 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയിലെത്തി. കമ്പനിയുടെ പുതിയ ബിസിനസ്സ് മൂല്യം വാർഷികാടിസ്ഥാനത്തിൽ 10.9 ശതമാനം വളർച്ചയോടെ 2,629 കോടി രൂപയായി ഉയർന്നു. വിഎൻബി മാർജിൻ 24.7 ശതമാനമാണ്. ഉപഭോക്താക്കളുടെ ആകെ ഇൻഷുറൻസ് പരിരക്ഷാ തുക 16.9 ശതമാനം വളർച്ചയോടെ 46.11 ലക്ഷം കോടി രൂപയിലെത്തി. ഇതിൽ റീട്ടെയിൽ പുതിയ ബിസിനസ്സ് സം അഷ്വേർഡ് […]
Read more

സ്വര്‍ണ്ണ പണയ വായ്പകള്‍ 3.8 മടങ്ങ് വര്‍ദ്ധനവോടെ രാജ്യത്തെ രണ്ടാമത്തെ വലിയ റീട്ടെയില്‍ വായ്പാ വിഭാഗമായി മാറി

കൊച്ചി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണിയില്‍ ബാലന്‍സ് ഷെയര്‍ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ പണയ വായ്പകള്‍ അതിവേഗം വളര്‍ന്ന് രണ്ടാം സ്ഥാനത്തെത്തിയതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ ‘ഗോള്‍ഡ് ലോണ്‍ ലാന്‍ഡ്സ്കേപ്പ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മാര്‍ച്ചിന് ശേഷം സ്വര്‍ണ്ണ പണയ വായ്പ 3.8 മടങ്ങ് വര്‍ധിച്ചപ്പോള്‍ റീട്ടെയില്‍ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോയിലുണ്ടായിരുന്ന വിഹിതം 5.9 ശതമാനത്തില്‍ നിന്ന് 2025 ഡിസംബറോടെ 11.1 ശതമാനമായി ഉയര്‍ന്നു. വായ്പാ തുകയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2022-ലെ ആദ്യ പാദത്തില്‍ 90,000 രൂപ ആയിരുന്ന ശരാശരി […]
Read more

ബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യം; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കം

രാജ്യത്തെ ഊർജ്ജ സംഭരണ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം നടപ്പിലാക്കാൻ ഒരുങ്ങുന്നു. സോളാർ മേഖലയിലെ മാതൃക പിന്തുടർന്ന്, സർക്കാർ പദ്ധതികൾക്കായി ബാറ്ററികൾ വിതരണം ചെയ്യാൻ അനുമതിയുള്ള കമ്പനികളുടെ ‘അംഗീകൃത പട്ടിക’ തയ്യാറാക്കാനാണ് നീക്കം. ഇതിലൂടെ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ആശ്രയം കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യം. പുതിയ ചട്ടങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. നിലവിൽ ബാറ്ററി നിർമ്മാണത്തിനാവശ്യമായ ഭൂരിഭാഗം ഘടകങ്ങളും ഇന്ത്യ ചൈനയിൽ നിന്ന് […]
Read more

6000 മെഗാവാട്ട് കടന്ന് വൈദ്യുതി ഉപയോഗം; ഇത് ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കൊടും ചൂടിലേക്ക് കടന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരം വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയി. തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ വെട്ടിലായത് കെഎസ്ഇബിയും കൂടിയാണ്. സംസ്ഥാനത്തെങ്ങും ഫാന്‍, കൂളര്‍, എ സി എന്നിവയുടെ ഉപയോഗം കുത്തനെ കൂടിയതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി […]
Read more

10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് ഒരു മണിക്കൂർ “കൂൾ ഓഫ്” വിൻഡോ; ആ‍‌ർബിഐ

ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ പുതിയ നിർദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പരിഗണനയിൽ. 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് ഒരു മണിക്കൂർ “കൂൾ ഓഫ്” വിൻഡോ ഏർപ്പെടുത്താനാണ് സാധ്യത. പുതിയ നിർദേശപ്രകാരം പണം അയയ്ക്കുമ്പോൾ തുക ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആകും. എന്നാൽ സ്വീകരിക്കുന്ന അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ സമയം വൈകും. ഇത് പ്രധാനമായും പി2പി (person-to-person) ഇടപാടുകൾക്കായിരിക്കും ബാധകമാകുക. ഈ ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ട്രാൻസാക്ഷൻ റദ്ദാക്കാനുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix