Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം വലിയ ആശങ്കയായി മാറുന്നു. പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് സ്ഥിരപരിഹാരം വേണമെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ആവശ്യം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലബാറിലെ ആറു ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ മാത്രം 26,137 സീറ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. പാലക്കാട് ജില്ലയിൽ 9,324 സീറ്റുകളുടെ കുറവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് ജില്ലകളിലും സമാന സാഹചര്യമാണുള്ളത്. ആകെ ആറു ജില്ലകളിലായി 53,164 സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്.

പുതിയ സർക്കാരിന് വിദ്യാഭ്യാസ മേഖലയിലെ പ്രധാന വെല്ലുവിളികളിലൊന്നായി ഈ പ്രശ്നം മാറിയിരിക്കുകയാണ്. മുൻ വർഷങ്ങളിൽ താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് സർക്കാർ പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചത്. എന്നിരുന്നാലും പല വിദ്യാർത്ഥികൾക്കും ഓപ്പൺ സ്കൂൾ, അൺഎയ്ഡഡ് സ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായി.

ഇത്തവണ സീറ്റ് ക്ഷാമം കുറയ്ക്കുന്നതിനായി 352 താൽക്കാലിക ബാച്ചുകൾ തുടരാൻ സർക്കാർ ധാരണയായിട്ടുണ്ട്. ഇതിൽ 314 ബാച്ചുകളും മലബാർ മേഖലയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.

അതേസമയം, ക്ലാസ് മുറികളിലെ തിരക്ക് പഠന നിലവാരത്തെയും ബാധിക്കുന്നതായി അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. 45 വിദ്യാർത്ഥികൾ ഇരിക്കേണ്ട ക്ലാസുകളിൽ ഇപ്പോൾ 60 വരെ കുട്ടികൾ പഠിക്കുന്ന സാഹചര്യമാണുള്ളത്. മറുവശത്ത്, തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ സ്ഥിതി വ്യത്യസ്തമാണ്. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ വർഷം ആയിരക്കണക്കിന് പ്ലസ് വൺ സീറ്റുകൾ ഒഴിവായി കിടന്നിരുന്നു.

Recent News

Advertisement
WhiteswanTV Footer