Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

കെഎസ്ഇബി മസ്ദൂര്‍ നിയമന യോഗ്യതയില്‍ മാറ്റം; ഇനി വനിതകള്‍ക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂര്‍ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇനിമുതല്‍ അപേക്ഷകര്‍ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവില്‍ എട്ടാം ക്ലാസ് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്തൂര്‍ നിയമനത്തിന് ഇനിമുതല്‍ വനിതകള്‍ക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദേശിക്കുന്നു. നിലവില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.
Read more

എൻഐടി കാലിക്കറ്റിൽ അന്താരാഷ്ട്ര വനിതാ സമ്മേളനം തുടങ്ങി

കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിലെ സെൻട്രൽ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റും(CWSE) വിദ്യാഭ്യാസ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. എൻ.ഐ. ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോക്ടർ ജയ്ൻ പ്രസാദ് ചടങ്ങിൽ സന്നിഹിതയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള വിശിഷ്ട പ്രഭാഷകർ, ഗവേഷകർ തുടങ്ങി നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം […]
Read more

നെല്ലിപ്പൊയിൽ ഹൈസ്കൂളിൽ റോട്ടറി ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: കോടഞ്ചേരി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർധനരായ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് റോഷൻ മാത്യു, സെക്രട്ടറി ഡോ. സിന്റോ ജോയ്, ട്രഷറർ ഷോജൻ മാത്യു, അസിസ്റ്റന്റ് ഗവർണർ ജസ്റ്റിൻ, ലിനറ്റ് ജോസഫ്, മേരി […]
Read more

പൊതുവിദ്യാഭ്യാസ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പൊതു വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അഞ്ച് സ്കൂളുകളിൽ പരിശോധന നടത്തി. അധ്യാപക, അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വ്യാപക പരിശോധന നടന്നത്. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിലാണ് പരിശോധന. അധ്യാപക, ഭിന്നശേഷി തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേട് നടന്നതായും നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. ഡിഇഒ കണ്ണൂർ, തലശ്ശേരി ഓഫീസുകളിലും വി എച്ച് എസ്‌ സി വിഭാഗം പയ്യന്നൂർ അസിസ്റ്റന്റ് […]
Read more

കാലിക്കറ്റ് സർവകലാശാല ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ, പഠനവകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ 2025 – 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 (ബുധൻ) മുതൽ 2026 ജനുവരി 04 (ഞായർ) വരെയായി പുനഃക്രമീകരിച്ചു. യൂണിവേഴ്സിറ്റി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read more

‘വിറ്റാ നോവ 2K25’ ദേശീയ സെമിനാർ മാർ ആഗസ്തീനോസ് കോളേജിൽ 21, 22 തീയതികളിൽ

കോട്ടയം: യുവതലമുറയിൽ വർധിച്ചു വരുന്ന ലഹരി ആശ്രിതത്വ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ മാർ ആഗസ്തീനോസ് കോളേജിൽ നവംബർ 21, 22 തീയതികളിൽ നടക്കും. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശവുമായി, കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ്, ഐ.ക്യു.എ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്), പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻ്റൽ ഹെൽത്ത്, പാലാ അഡാർട്ട് എന്നിവരുമായി സഹകരിച്ചാണ് സെമിനാർ […]
Read more

കുട്ടികൾക്ക് വേറിട്ട അനുഭവമുമായി എയര്‍ കണ്ടീഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്

തൃശ്ശൂർ: ഇന്റർനാഷണൽ സ്‌കൂളുകളോട് താരതമ്യപ്പെടുത്താവുന്ന അത്യാധുനിക ശബ്ദ–ദൃശ്യ സംവിധാനവും പൂർണ്ണ എയർ കണ്ടീഷനിംഗും ഉൾക്കൊള്ളുന്ന പഠന തിയേറ്റർ–റീക്രിയേഷൻ സെന്റർ വാഴച്ചാൽ ഗവ. എൽ.പി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തും കൊച്ചിന്‍ഷിപ്പ് യാര്‍ഡും സംയുക്തമായി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദിവാസി മേഖലയിൽ ഒരു പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ തിയേറ്റർ കോംപ്ലക്സ് എന്ന പ്രത്യേകതയും കരസ്ഥമാക്കുന്നു. 125 സീറ്റുകളുള്ള കേന്ദ്രം സിനിമാപ്രദർശനങ്ങൾക്കൊപ്പം സെമിനാറുകൾ, ക്ലാസുകൾ എന്നിവയും ഉയർന്ന നിലവാരത്തിലുള്ള ഓഡിയോ–വിഷ്വൽ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കാൻ സൗകര്യമുള്ളതാണ്. ആധുനിക ലോകത്തെ കുറിച്ച് […]
Read more

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച അവധി

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ‘ മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം […]
Read more

സ്പെഷ്യൽ സ്കൂൾ കലോത്സവം; പന്തൽ കാൽനാട്ടൽ കർമ്മം നടത്തി

മലപ്പുറം: ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽകർമ്മം നടത്തി. പ്രത്യേക സൗകര്യങ്ങളോടുകൂടിയ രീതിയിൽ കലാപ്രകടനങ്ങൾ ആസ്വദിക്കാനാവശ്യമായ പന്തൽസൗകര്യങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്. പ്രധാനവേദിയുടെ പന്തൽ കാൽനാട്ടൽകർമ്മം അക്കാദമിക് അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി.എ.സന്തോഷ് നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ മുഖ്യാതിഥിയായി. ഹയർസെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എക്സ്.ബിയാട്രിസ് മറിയ, വി.ച്ച്.എസ്.ഇ.അസി.ഡയറക്ടർ പി.നവീന, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ […]
Read more

മുത്തൂറ്റ് സൗണ്ട് സ്‌കേപ്പ്; 49 ബധിര വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹിയറിങ് എയിഡുകൾ നൽകി

എറണാകുളം: നീർപ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാർത്ഥികൾക്ക് മുത്തൂറ് ഗ്രൂപ് ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഈയര്‍ (ബിടിഇ) ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്തു. കേള്‍വി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്- ഇനേബ്ലിംഗ് യങ് ഇയേഴ്‌സ് പദ്ധതിയുടെ ഭാഗമായാണിത്. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം അരയങ്കാവ് സെന്റ് ജോര്‍ജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോണ്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് വിനു മാമ്മന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് […]
Read more
Advertisement
WhiteswanTV Footer