സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

കാന്താര 2 സ്പെഷ്യൽ പോസ്റ്റർ

ചില സിനിമകൾ അങ്ങനെയാണ്, സൈലന്റായി വന്ന് ഹിറ്റടിച്ചങ്ങ് പോകും. അത്തരമൊരു സിനിമയായിരുന്നു കന്നഡ ചിത്രം കാന്താര. ഋഷഭ് ഷെട്ടി സംവിധായകനായും നായകനായും നിറഞ്ഞാടിയ ചിത്രം കേരളത്തിലടക്കം വൻ പ്രചുര പ്രചാരം നേടി. തിയറ്ററുകളിൽ ​ഗംഭീര വിഷ്വൽ ട്രീറ്റ് നൽകിയ ചിത്രത്തിന്റെ അടുത്ത ഭാ​ഗവും നിലവിൽ അണിയറയിൽ ഒരുങ്ങുകയാണ്. കാന്താരയുടെ പ്രീക്വൽ ആണ് ഒരുങ്ങുന്നത്. അതായത് ആദ്യ ഭാ​ഗം. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ബ്രഹ്മാണ്ഡ യുദ്ധരം​ഗം അടക്കം ഉണ്ടെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് […]
Read more

സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ മരട് പൊലീസിന് മുന്നിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ഇന്ന് മരട് പൊലീസിന് മുൻപാകെ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
Read more

എസ് ജെ സൂര്യ സംവിധാനത്തിൽ; കില്ലർ

10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് “കില്ലർ”.ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ എത്തുന്നത് എ ആർ റഹ്മാൻ ആണ്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ […]
Read more

‘ഇന്നസെന്റ്’ സെക്കന്റ് ലുക്ക് പോസ്റ്റർ

പ്രേഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്നസെന്‍റ് ‘. ഇപ്പോൾ സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന […]
Read more

ജയ ജയ ജയ ജയ ഹേ തെലുങ്കിലേക്ക്

വിപിൻ ദാസ് സംവിദാനത്തിൽ ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ജയ ജയ ജയ ജയ ഹേ തെലുങ്കിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. ഓം ശാന്തി ശാന്തി ശാന്തിഹി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുക. എ ആര്‍ സജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]
Read more

‘ദുരന്തർ’ ടീസറിൽ ഞെട്ടിച്ച് രൺവീർ സിംഗ്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ധുരന്ദർ. ഇപ്പോൾ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നു. രൺവീർ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രൺവീറിന്റെ ഒരു പക്കാ മാസ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, […]
Read more

പ്രേക്ഷകപ്രീതി നേടി ‘ധീരനി’ലെ ലവ് ബൈറ്റ്

രാജേഷ് മാധവന്‍, ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നിവരെ പ്രധാന കേന്ദ്ര കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത ഏറ്റവു൦ പുതിയ ചിത്രമാണ് ധീരന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിലെ വീഡിയോ ഗാനം വലിയ ആസ്വാദകപ്രീതി നേടി മുന്നേറുകയാണ്. ലവ് ബൈറ്റ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷര്‍ഫുവാണ്. ആന്‍ ആമി, ഗിച്ചു ജോയ് […]
Read more

സൂര്യയുടെ ‘കറുപ്പ്’; ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

സൂര്യ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നര്‍ ആയിരിക്കും എന്നായിരിക്കും പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപാവലി ലക്ഷ്യമിട്ട് ഒരുക്കുന്ന കറുപ്പിന്റെ ടീസര്‍ സൂര്യയുടെ ജന്മദിനമായ ജൂലൈ 23ന് പുറത്തുവിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് […]
Read more

ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്‍സ് എന്‍റർടെയ്ൻമെന്‍റ്സ്

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ വൈറൽ ഗായകൻ ഹനാൻ ഷായും. ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ പക്ഷേ പുതിയൊരു റോളിലാണ് ചിത്രത്തിൽ എത്തുന്നത്. ഹനാനെ ഇതാദ്യമായി സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന […]
Read more

പിറന്നാൾ മധുരത്തിൽ രൺവീർ; ഇൻസ്റ്റ​ഗ്രാമിലെ സകല പോസ്റ്റുകളും നീക്കം ചെയ്തു

ബോളിവുഡ് താരം രൺവീർ സിങ്ങിന് ഇന്ന് 40-ാം പിറന്നാൾ . എന്നാൽ ശനിയാഴ്ച രൺവീർ ചെയ്ത ഒരു പ്രവൃത്തി ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പം തന്നെയാണ് സൃഷ്ട്ടിച്ചത്. തന്റെ പിറന്നാൾദിനത്തിന് മണിക്കൂറുകൾക്ക് മുൻപേ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നു. 47.1 മില്ല്യൺ ഫോളോവർമാരാണ് രൺവീർ സിങ്ങിന് ഇൻസ്റ്റ​ഗ്രാമിലുള്ളത്. ഇത്രയും പേരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ അസാധാരണ നീക്കം. നിലവിൽ രൺവീറിന്റെ ഇൻസ്റ്റ​ഗ്രാം പേജ് നോക്കിയാൽ ശൂന്യമാണ്. ഇതെന്താണ് ഇവിടെ നടക്കുന്നത് എന്നാണ് പലരുടേയും സംശയം. എന്തെങ്കിലും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.