സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘ഫൂട്ടേജ്’ ഹിന്ദി പതിപ്പ്; മാര്‍ച്ച് 7 ന് റിലീസ്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തുകയാണ്. ഇതിനോടനുബന്ധിച്ച്‌ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‍ലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു […]
Read more

പോലീസ് വേഷങ്ങളില്‍ തിളങ്ങിയ സജിപതി; ‘മറുവശ’ത്തിലൂടെ രാഷ്ട്രീയകാരനാവുന്നു

ജി.ആർ.ഗായത്രി കൊച്ചി: മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ ‘മറുവശത്തിൽ പ്രേക്ഷകശ്രദ്ധ നേടുന്ന വേഷത്തിലാണ്സജിപതി എത്തുന്നത്. കല്ല്യാണിസം, ദം, ആഴം ,കള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ജയശങ്കർ കാരിമുട്ടം, ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ് , ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പോലീസ് വേഷങ്ങളിലൂടെ നമുക്ക് ശ്രദ്ധേയനാണ് […]
Read more

വടിവേലുവിന്റെ വായിൽ വിരലിട്ടു, തലമുടി പിടിച്ചു കുലുക്കി; പൊതുവേദിയില്‍ നടനെ അപമാനിച്ച് പ്രഭുദേവ

പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് നടൻ പ്രഭുദേവ. വടിവേലുവിന്റെ വായില്‍ കുത്തിയും തലമുടി പിടിച്ച് കുലുക്കുകയുമായിരുന്നു. സ്‌റ്റേജ് ഷോ പരിപാടിക്കിടെ മുന്‍നിരയിലിരിക്കുകയായിരുന്ന വടിവേലുവിനോട് പ്രഭുദേവ ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് മുന്നിലായിരുന്നു സംഭവം. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഈ പ്രവര്‍ത്തി കണ്ട് കൈയടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ആദ്യം വടിവേലുവിന്റെ സീറ്റിന് അരികിലേക്ക് എത്തിയ പ്രഭുദേവ വടിവേലുവിനോട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയും അതേ രീതിയിൽ വടിവേലുവും തിരിച്ച് […]
Read more

ആമിർ ഖാൻ 20 കൊല്ലമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല?

സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചർച്ചയാകാറുണ്ട്. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരതയ്ക്ക് താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് ഭാഷ വ്യത്യാസമില്ലാതെ സിനിമ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവു‍ഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. “ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണത്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി […]
Read more

കേരളത്തിലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിന്റ

കേരളത്തിലെ കോൺഗ്രസിനെതിരെ ബോളിവുഡ് താരം പ്രീതി സിന്റ . കോൺഗ്രസിൻ്റെ എക്സ് പോസ്റ്റിനെതിരെ വിമർശനവുമായി താരം എത്തിയിരിക്കുന്നത്. “നടി പ്രീതി സിന്റ്റെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകി, തുടർന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകർന്നു. നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” എന്നായിരുന്നു എക്സിൽ കോൺഗ്രസ് കുറിച്ചത്. കോൺഗ്രസ്സ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ […]
Read more

ബിഗ് ബോസ് സീസൺ 7 -ലെ മത്സരാർത്ഥികളുടെ പ്രാഥമിക പട്ടിക പുറത്ത്

ആരാധക‍‍‍‍ർ കാത്തിരുന്ന ബിഗ് ബോസ് സീസൺ 7 -ലെ മത്സരാർത്ഥികളുടെ പേരുകൾ പുറത്ത്. നിലവിൽ പുറത്തു വരുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ മത്സരാർത്ഥി നിരയാണ് അണിയറയിൽ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ താരങ്ങളും, കലാരംഗത്തെ പ്രമുഖരും, ആക്ടിവിസ്റ്റുകളും ഇതിലുൾപ്പെടും. പരേതനായ നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യങ്ങൾ ആയ എൽ.ജി.ബി.ടി.ക്യൂ അംഗങ്ങൾ ജാസി, ആദില – നോറ, ഷൺമുഖദാസ് ജെ എന്ന ദാസേട്ടൻ കോഴിക്കോട്, മെന്റലിസ്റ്റ് അജ്മൽ, മല്ലു ഫാമിലി അംഗം […]
Read more

വിക്കിയുടെ അമ്മയോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി കത്രീന കൈഫ്

ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്‌ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്.തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി തുടർന്ന് ത്രിവേണി സംഗമത്തില്‍ സ്‌നാനവും ചെയ്തു.’ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നു.’-കത്രീന കൈഫ് പറഞ്ഞു. കത്രീന കൈഫിന്റെ ചിത്രങ്ങള്‍ പര്‍മത് […]
Read more

സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാൻ കോടികൾ സംഭാവന നൽകി “മക്കൾ സെൽവൻ”

ടെക്‌നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമപ്രവർത്തകർക്ക് വീടുകള്‍ നിര്‍മിക്കാൻ സംഭാവന നൽകി തമിഴ് നടൻ വിജയ് സേതുപതി .ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്കാണ് 1.30 കോടി രൂപ നടൻ സംഭാവന നൽകിയത്.തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്‌തെന്ന വിവരം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. സംഘടന നിര്‍മിക്കുന്ന […]
Read more

റേസിംഗ് മത്സരത്തിനിടെ തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ

റെയ്‌സിങ് മത്സരത്തിനിടെ നടൻ അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. സ്പെയിനിലെ വലൻസിയയിൽ പോർഷേ സ്പ്രിന്റ് റെയ്‌സിങ് ഇവന്റിന് ഇടയിൽ ആയിരുന്നു അപകടം. അജിത്തിന്റെ കാർ മറ്റൊരു കാറിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ താരത്തിന് പരുക്കില്ല. ആറാം റൗണ്ടിലാണ് അപകടം സംഭവിച്ചത്. അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. പോർഷെ സ്പ്രിന്റ് ചല​ഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ആദ്യം പോർച്ചുഗലിലെ എസ്റ്റോറിലും പിന്നീട് ദുബൈയിലെ […]
Read more

വിജയക്കുതിപ്പിൽ ‘ഛാവ’; വെറും എട്ട് ദിനം കൊണ്ട് നേടിയത് 343 കോടി!

ബോക്‌സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം ‘ഛാവ’. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം ആഗോളതലത്തില്‍ നേടിയത് 343 കോടിയാണ്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനെയും കടത്തിവെട്ടിയാണ് ഛാവ ബോക്‌സ് ഓഫീസില്‍ വൻ കളക്ഷൻ നേടി മുന്നോട്ട് കുതിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 249 കോടിയാണ്. അതേസമയം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.