സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

’40 കഴിഞ്ഞു, ഇവര്‍ക്ക് വീട്ടിലിരുന്നു കൂടെ’; തൃഷയെ വീണ്ടും പരിഹസിച്ച് പാര്‍ത്ഥിപന്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. നേരത്തേ വിജയും തൃഷയും ഒന്നിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെതിരെ പാര്‍ത്ഥിപന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ തൃഷ രംഗത്ത് വന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടിയുമായി അദ്ദേഹം എത്തിയിരിക്കുന്നത്. കുന്ദൈവി വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്നാണ് പാര്‍ത്ഥിപന്‍ പറഞ്ഞത്. ഇതിന് പിന്നീട് ക്ഷമയും ചോദിച്ചിരുന്നു. വിജയ് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകുമ്പോള്‍, രാഷ്ട്രീയപരമായി ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കുമ്പോള്‍ നാല്‍പത് കഴിഞ്ഞ ഈ സ്ത്രീക്ക് വീട്ടില്‍ ഇരുന്നാല്‍ എന്തായിരുന്നു. എന്തിനാണ് അനാവശ്യ […]
Read more

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ആഗോള തലത്തിൽ പ്രീസെയിൽസ് ആയി നേടുന്നത് റെക്കോർഡ് തുകയാണ്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി വിറ്റു പോയത്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. 2026 […]
Read more

ഇനി പാകിസ്ഥാന്റെ ഭാവി ഇന്ത്യ തീരുമാനിക്കും; ‘ധുരന്ധർ പ്രതികാരം’ മലയാളം ട്രെയ്‌ലർ പുറത്ത്

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളം […]
Read more

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, […]
Read more

പിന്നണിയിൽ മുഴുവൻ വനിതകൾ ,കെ എസ് എഫ് ഡി സി പുതിയ ചിത്രം ‘മുംതാ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വനിതാദിനത്തിൽ പുറത്തിറങ്ങി

സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത “മുംതാ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി.എല്ലാ ഡിപ്പാർട്ട്മെന്റിലും വനിതകൾ ചീഫ് ടെക്‌നീഷ്യൻ ആയി പ്രവർത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് മുംതാ. മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന മുംതാ യുടെ തിരക്കഥയും ഫർസാനയുടെ തന്നെയാണ്. ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി, എന്നിവർക്കൊപ്പം […]
Read more

സഞ്ജുവിന് മുന്നില്‍ ദുല്‍ഖറും വീണു; ഇന്‍സ്റ്റഗ്രാമിലും താരം

കൊച്ചി: ടി20 ലോകകപ്പ് ഹീറോയിസത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും താരം സഞ്ജു തന്നെ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ മലയാളിയായി സഞ്ജു സാംസണ്‍ മാറി. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ സഞ്ജുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം 10 മില്യണിന്റെ അടുത്തായിരുന്നു. എന്നാലിപ്പോള്‍ 17. 5 മില്യണ്‍ ഫോളോവേഴ്സിലേക്ക് അത് കുത്തനെ ഉയര്‍ന്നു. സഞ്ജുവിന് പിന്നിലായത് ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും. നാലാം സ്ഥാനത്തുള്ള ദുല്‍ഖറിന് 15.9 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. അനുപമയ്ക്ക് 16.6 ഫോളോവേഴ്സും. കീര്‍ത്തി സുരേഷ് ആണ് ഒന്നാം സ്ഥാനത്ത്. […]
Read more

ജനനായകൻ റിലീസ് വൈകും; റീ- സെൻസറിങ് മാറ്റിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വിജയ് നായകനാകുന്ന ജന നായകൻ എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകാൻ സാധ്യത. തിങ്കളാഴ്ച നടത്താനിരുന്ന സെൻട്രൽ ബോഡർ ഓഫ് ദിൽമ സെർറ്റിഫിക്കേഷൻ (CBFC) റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള ചിത്രത്തിന്റെ പ്രദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് നടപടികൾ മാറ്റിയതെന്ന് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടതായിരുന്നുവെന്നും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന് ഇതിനായി നിർദേശം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. […]
Read more

ആത്മഹത്യയുടെ വക്കില്‍ എത്തി; വെളിപ്പെടുത്തലുമായി ഭഗത് മാനുവല്‍

കൊച്ചി: വിവാഹമോചനവും അതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും മനസ് തുറന്ന് നടന്‍ ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കിലായിരുന്ന സമയം ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ കൈപിടിച്ചു കയറ്റിയെതെന്നും ഭഗത് പറയുന്നു. വിവാഹം ഡിവോഴ്‌സില്‍ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു മകനുണ്ട്. വിവാഹമോചനം പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ പിടിച്ചാല്‍ കിട്ടിയില്ല. ഞാന്‍ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്‌സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. മകന്‍ ഒപ്പമുള്ളത് വലിയൊരു അുഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read more

‘ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേത്’; ധുരന്ധര്‍ 2 ട്രെയിലറെത്തി

മുംബൈ: ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ഘുരന്ധര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ ചിത്രം വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. മാര്‍ച്ച് 19ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കെ ട്രെയിലര്‍ ഇറങ്ങിയിരിക്കുകയാണ്. ആക്ഷനും വയലന്‍സുമൊക്കെ അതിന്റെ പീക്കിലേക്ക് എത്തുന്നതായിരിക്കും രണ്ടാം ഭാഗം എന്നുറപ്പിക്കുകയാണ് ട്രെയിലര്‍. ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേതാണ് എന്ന് ഡയലോഗോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇതുവരെ കണ്ട വയലന്‍സൊക്കെ വെറും ട്രെയിലര്‍ മത്രമാണെന്ന് സൂചിപ്പിക്കുകയാണ് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍. രണ്‍വീറിനും സഞ്ജയ് ദത്തിനും അര്‍ജുന്‍ രാംപാലിനും പുറമെ സാറ […]
Read more

‘സഖാക്കള്‍ ക്ഷമിക്കുക, കഞ്ചാവ് വലിക്കാറില്ല’; സൈബര്‍ അടിമകളെ ട്രോളി ജോയ് മാത്യു

കൊച്ചി: പികെ ശശിയുടെ കഞ്ചാവ് പരാമര്‍ശം ചൂണ്ടിക്കാട്ടി സിപിഎമ്മിനെയും സൈബര്‍ സഖാക്കളെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്… കഞ്ചാവ്… എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്’ – എന്നാണ് ജോയ് മാത്യു ഫെയ്സ്്ബുക്കില്‍ കുറിച്ചത് ‘ഞങ്ങള്‍ക്ക് കഞ്ചാവ് തരൂ ഞങ്ങള്‍ ഒന്ന് വിപ്ലവം നടത്തട്ടെ ‘എന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.