സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ പുറത്തു വിട്ട് രവി മോഹന്‍

മൂന്ന് വമ്പന്‍ സിനിമകളുടെ അന്നൗസ്മെന്റോടു കൂടെ ലോഞ്ച് ചെയ്ത ആക്ടര്‍ രവി മോഹന്റെ പ്രൊഡക്ഷന്‍ ഹൌസ്, രവി മോഹന്‍ സ്റ്റുഡിയോസ് കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് തന്നെ താന്‍ ആദ്യമായി ഡയറക്ടര്‍ ആവാന്‍ പോവുന്നു എന്ന വാര്‍ത്തയും അദ്ദേഹം അറിയിച്ചിരുന്നു. രവി മോഹന്‍ സംവിധായകന്‍ ആയി തുടക്കം കുറിക്കുന്നത് യോഗി ബാബുവിനെ നായകനാക്കി ഉള്ള ‘ആന്‍ ഓര്‍ഡിനറി മാന്‍’ എന്ന ചിത്രത്തിലൂടെ ആണ്. പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ച് ഇവന്റില്‍ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി […]
Read more

ബിജു മേനോനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംയുക്ത വര്‍മ

സാമൂഹികമാധ്യമങ്ങളില്‍ വൈറലായി താരദമ്പതിമാരായ ബിജുമേനോന്റേയും സംയുക്താ വര്‍മയുടേയും കുടുംബ ഫോട്ടോ. മകന്‍ ദക്ഷ് ധാര്‍മിക്കിനൊപ്പമുള്ള ചിത്രമാണ് സംയുക്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. തനി കേരളീയ വേഷത്തിലാണ് ചിത്രത്തില്‍ മൂന്നുപേരുമുള്ളത്. കേരളാ സാരിയാണ് സംയുക്തയുടെ വേഷം. നീലയുടെ വ്യത്യസ്ത ഷെയ്ഡിലുള്ള ഷര്‍ട്ടും വെള്ളമുണ്ടുമാണ്‌ അച്ഛനും മകനും ധരിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മകനൊപ്പമുള്ള ചിത്രം ഇരുവരും പങ്കുവെക്കുന്നത്. ചൊവ്വാഴ്ച ബിജു മേനോന്റെ ജന്മദിനമായിരുന്നു. ഒരു നല്ല കുടുംബം ചിത്രം എന്നാണ് ആരാധകരുടെ കമന്റ്. […]
Read more

ശ്രീനാഥ് ഭാസി ചിത്രം ‘ G1’ന് തുടക്കമായി.മലയാളത്തിലേക്ക് ഒരു പുതിയ നിര്‍മാണ കമ്പനി കൂടി വരുന്നു.

നെബുലാസ് സിനിമാസിന്റെ ബാനറില്‍ ജന്‍സണ്‍ ജോയ് നിര്‍മിച്ച് ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന് തുടക്കമായി.’G1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി , സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാന്‍. എം ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നെബുലാസ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. വാഗമണ്ണില്‍ നടന്ന പൂജാ ചടങ്ങില്‍ ഡയറക്ടര്‍ ഷാന്‍. എം,സബിന്‍ നമ്പ്യാര്‍, റിയാദ്.വി. ഇസ്മയില്‍, നിജിന്‍ ദിവാകരന്‍, സണ്ണി വാഗമണ്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി.സ്വിച്ച് ഓണ്‍ കര്‍മ്മം സബിന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു, […]
Read more

തീപ്പൊരി ലുക്കില്‍ ബിജു മേനോന്‍; ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍’ പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍’ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ ബിജു മേനോന്റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്കും നടുവില്‍ തീപാറുന്ന നോട്ടവുമായി നില്‍ക്കുന്ന ബിജു മേനോനാണ് പോസ്റ്ററിലുള്ളത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് […]
Read more

“ഉറുമി രണ്ടാം ഭാഗം തിരക്കഥ പൂർത്തിയായി,പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്; ശങ്കർ രാമകൃഷ്ണൻ

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഉറുമി’. 2011 ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് എക്കാലത്തും ലഭിച്ചിട്ടുള്ളത്. പ്രഭു ദേവ, ജെനീലിയ, നിത്യ മേനോൻ, ജഗതി, ആര്യ, വിദ്യ ബാലൻ തുടങ്ങീ തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ശങ്കർ രാമകൃഷ്ണൻ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ രചിച്ചത്. ഇപ്പോഴിതാ ഉറുമിക്ക് രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരിക്കുകയാണ് […]
Read more

ചന്ദൂ മൊണ്ടേതി ചിത്രം ‘വായുപുത്ര’; 3D ആനിമേഷന്‍ ചിത്രം 2026 ദസറ റിലീസ്

ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന ‘വായുപുത്ര’ 3ഉ ആനിമേഷന്‍ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റര്‍ടൈന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ കീഴില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ ‘വായുപുത്ര’, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. […]
Read more

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് ഹിഷാം അബ്‍ദുൾ വഹാബ്; ഗോൾഡൻ സ്റ്റാർ ഗണേഷ് – ശ്രീനിവാസ് രാജു ചിത്രം ആരംഭിച്ചു

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തൻ്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ്. ഇപ്പോൾ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കന്നഡ താരം ഗോർഡൻ സ്റ്റാർ ഗണേഷ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് ശ്രീനിവാസ് രാജുവാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ദേവിക ഭട്ട് ആണ് നായികയായി എത്തുന്നത്. ഇപ്പൊൾ മൈസൂരിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച മൈസൂരിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഭാര്യ ഐഷത്ത് സഫയോടൊപ്പം ഹിഷാം […]
Read more

കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

കാന്താരാ 2 വിന് വിലക്ക്. കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ […]
Read more

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മിറാഷ്; ഏറ്റവും പുതിയ ഗാനം പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിലെ പുതിയ ​ഗാനം ശ്രദ്ധനേടുന്നു. ഇളവേനൽ പൂവേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. വിഷ്ണു ശ്യാം സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ് ഇത്തവണ. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും […]
Read more

കവിൽ നായകനാകുന്ന കിസ്സ് ട്രെയിലർ പുറത്ത്

കവിൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിന്റെ കിസ്സിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.