സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ കാനഡയിലെ വാൻകൂവർ ചലച്ചിത്ര മേളയിലേക്ക്

കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന “എഡ്ജസ് ബിലോങ്ങിംഗ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്. 2025 ഒക്ടോബർ 2 മുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ 7 , 8 തീയ്യതികളിലായി ഞാൻ രേവതിയുടെ രണ്ട് […]
Read more

അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ “താൾ” ഒടിടി യിൽ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രം താൾ ഓ റ്റി റ്റി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു. താളിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു കോളേജിൽ രണ്ട് കാലഘട്ടങ്ങളിൽ പഠിച്ച വിശ്വാ, മിത്രൻ എന്നിവരുടെ കഥ പറയുന്ന ചിത്രം താളിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി […]
Read more

ഒരു കൂട്ടം യുവതാരങ്ങളുടെ ഫണ്‍ ആക്ഷന്‍ മൂവി; ‘ഡർബി’ ചിത്രീകരണം ആരംഭിച്ചു

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജെൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് […]
Read more

തേജ സജ്ജ- കാർത്തിക് പാൻ ഇന്ത്യൻ ചിത്രം ‘മിറൈ’; ട്രെയിലർ

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” യുടെ ട്രെയിലർ പുറത്ത്. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്. തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്‍ത സിനിമ ആണ് “മിറൈ”. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ […]
Read more

ലോകത്തിലെ ആദ്യ ആഗോള ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ട് വിന്‍സോ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സംവേദനാത്മക വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ, 15 ഭാഷകളിലായി ഇ-സ്പോര്‍ട്സിലും സോഷ്യല്‍ ഫോര്‍മാറ്റുകളിലുമായി 100ലധികം മത്സര ഗെയിമുകള്‍ ഉള്‍പ്പെടുന്ന ലോകത്തെ ആദ്യ ആഗോള മത്സരമായ വിന്‍സോ ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചു. 250 ദശലക്ഷം ഉപയോക്താക്കളുള്ള ശക്തമായ ആവാസവ്യവസ്ഥയും മൈക്രോഡ്രാമ സ്രഷ്ടാക്കള്‍ക്ക് അന്താരാഷ്ട്ര വേദിയും ആഗോള പ്രേക്ഷകരും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമാണ് വിന്‍സോ. വിജയികള്‍ക്ക് പ്രൊഡക്ഷന്‍ ഡീലുകളും പ്രോജക്റ്റ് കമ്മീഷന്‍ ചെയ്യുന്നതിനുള്ള 100% സ്പോണ്‍സര്‍ഷിപ്പും ലഭിക്കും. കൂടാതെ കമ്പനിയുടെ […]
Read more

തീ പാറിച്ച് മമ്മൂട്ടി; കളങ്കാവല്‍ ടീസര്‍ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവൽ. ഒരു ക്രൈം ഡ്രാമയായിട്ടാണ് മമ്മുട്ടി ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിസ്‍യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്ന് ടീസര്‍ സൂചന നല്‍കുന്നു. ഇന്ന് ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളിൽ “കളങ്കാവൽ” ടീസർ പ്രദർശിപ്പിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. […]
Read more

‘സുഖമാണോ? സുഖമാണ്!’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രമാണ് ‘സുഖമാണോ? സുഖമാണ്!’. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുകയാണ്. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ദേവികാ സഞ്ജയും മാത്യു […]
Read more

കേരളത്തില്‍ മാത്രം 235 സ്ക്രീനുകള്‍; ഓണം കളറാക്കാൻ ‘ഹൃദയപൂര്‍വ്വം’

ഈ ഓണം കളറാക്കാൻ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവ്വം എന്നാണ് ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. “ഹൃദയപൂർവം എന്ന സിനിമയിൽ ആകർഷണീയമായ, പുതുമ നിറഞ്ഞ ഒരു വിഷയം സത്യേട്ടൻ തിരഞ്ഞെടുത്തു എന്നതാണ് ആവേശം പകരുന്നത്. നാം മുമ്പ് ചെയ്ത സിനിമകളിലേതു പോലുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ആരും നിർമ്മിക്കുന്നില്ല. സത്യേട്ടൻ പുതിയൊരു ദിശയിൽ ചിന്തിക്കാൻ തയാറായിരുന്നു — ക്യാമറാമാനും സംഗീത സംവിധായകനും ഉൾപ്പെടെ പുതിയ​ ആളുകളാണ്. സാധാരണ […]
Read more

രശ്‍മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം ‘ദി ഗേൾഫ്രണ്ടി’ലെ രണ്ടാം ഗാനം പുറത്ത്

രശ്‍മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ദി ഗേൾഫ്രണ്ട്”. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായിരുക്കുകയാണ്. “നീ അറിയുന്നുണ്ടോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേർന്നാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. […]
Read more

ശിവകാര്‍ത്തികേയന്റെ മദ്രാസി കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിന്‍ സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെര്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോന്‍ മദ്രാസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തില്‍ വിദ്യുത് ജമാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 5, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.