Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Features

വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്ഡിപഐ പ്രതിഷേധം

മലപ്പുറം: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രധിഷേധ സമാപന യോഗം മണ്ഡലം പ്രസിഡണ്ട്‌ നിസാർ അഹമ്മദ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. […]
Read more

പുണ്യമായി പാലൊഴുകിയപ്പോൾ; ഒരു കുപ്പി നാടൻ പാലിന് പതിനായിരം രൂപ!

കോട്ടയം: കർഷകന്റെ വിയർപ്പിന്റെ വിലയറിയുന്ന ഒരു നാടാണ് നമ്മുടേത്. എന്നാൽ, ആ വിശ്വാസത്തിന്റെ നന്മ കലർന്നാൽ ഒരു കുപ്പി പാലിന് എത്ര രൂപ വരെ വില നൽകാൻ ആളുണ്ടാകും? കുമരകത്തെ സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഒരു സംഭവം കേട്ടാൽ ആരും അമ്പരന്നുപോകും. വെറും ഒരു കുപ്പി ശുദ്ധമായ നാടൻ പശുവിന്റെ പാലിന് ലേലത്തിൽ വിലയിട്ടത് കേവലം 10,001 രൂപ! പതിവുപോലെ 172-ാമത് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഇടവകദിനാഘോഷ ചടങ്ങുകളാണ് ഈ അവിശ്വസനീയമായ നേട്ടത്തിന് […]
Read more

ചിരിയുടെ തമ്പുരാൻ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ മധുരം

അരശുംമൂട്ടിൽ അപ്പുക്കുട്ടനായും പച്ചാളം ഭാസിയായും മലയാളി മനസ്സിൽ മായാതെ അമ്പിളിച്ചേട്ടൻ ഹാസ്യ സാമ്രാട്ടെന്നും ചിരിയുടെ തമ്പുരാനെന്നും വിശേഷിപ്പിക്കുമ്പോഴും നർമവും കടന്ന് മലയാള സിനിമയിൽ അദ്ദേഹം ഒരു സമ്പൂർണ നടനായിരുന്നു. മികച്ച നടൻ എന്നതിന് അലമാരകളിൽ ഔദ്യോഗിക അവാർഡുകൾ നിറഞ്ഞില്ലെങ്കിലും, എത്രയോ നാളുകളായി പ്രേക്ഷകർ ജഗതി ശ്രീകുമാറിന് ആ അംഗീകാരം നൽകി കഴിഞ്ഞു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ഈ അതുല്യ പ്രതിഭയ്ക്ക് ഇന്ന് 75-ാം പിറന്നാൾ മധുരം. മലയാള സിനിമയുടെ വിസ്മയം ഏറ്റവും കൂടുതൽ […]
Read more

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര പ്രൗഢമായി മനുഷ്യചത്വരം

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയിടെ നേതൃത്വത്തില്‍ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ 2026 ജനുവരി 01 മുതല്‍ 16 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച മനുഷ്യചത്വരം പ്രൗഢമായി. തിരൂര്‍ റെയിൽവേ പരിസരത്ത് നിന്ന് തുടങ്ങിയ റാലി ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജാഫര്‍ ശാമില്‍ ഇര്‍ഫാനി സംഗമം ഉദ്ഘടനം […]
Read more

മന്നം ജയന്തി നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

ജനുവരി 2, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ദിനം. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മദിനം മന്നം ജയന്തിയായി നാം ആചരിക്കുന്നു. കേവലമൊരു സമുദായ നേതാവ് എന്നതിലുപരി, ഇരുപതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു മന്നം. അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും കേരളീയ സമൂഹത്തിൽ, പ്രത്യേകിച്ച് നായർ സമുദായത്തിൽ, വരുത്തിയ പരിവർത്തനങ്ങൾ അനവധിയാണ്. സാമൂഹിക പരിഷ്കർത്താവ് സമുദായ പരിഷ്കരണമായിരുന്നു മന്നത്തിൻ്റെ പ്രധാന ലക്ഷ്യം. നായർ സമുദായത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദമുയർത്തി. ‘നമ്മുടെ സമുദായം […]
Read more

ഭിന്നശേഷി നിയമനം; സർക്കാർ ആത്മാർത്ഥത കാണിക്കണം

മലപ്പുറം: അധ്യാപന യോഗ്യതയുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിൽ നിയമിക്കാൻ സർക്കാർ ആത്മാർത്ഥത കാണിക്കണമെന്ന് കെ എസ്ടിയു തിരൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി അധ്യാപക നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് വർഷങ്ങളായി ശമ്പളസ്കെയിലിൽ നിയമനാംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് റഫീഖ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അതിരില്ലാ നീതി നിഷേധം, പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എ ഗഫൂർ പ്രഭാഷണം […]
Read more

140 വർഷങ്ങൾ, ഒരു പ്രസ്ഥാനം; ഇന്ത്യയുടെ ഹൃദയമിടിപ്പായി കോൺഗ്രസ് ഇന്നും തുടരുമ്പോൾ

കോട്ടയം: 1885 ഡിസംബർ 28-ന്റെ തണുത്ത പ്രഭാതം. ബോംബെയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജ് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. 39 വക്കീലന്മാരും, 14 പത്രപ്രവർത്തകരും, ഒരു മെഡിക്കൽ ഡോക്ടറുമടക്കം വെറും 72 പേർ പങ്കെടുത്ത ഒരു കൊച്ചു സമ്മേളനം. അന്ന് ഇന്ത്യയിലുണ്ടായിരുന്ന 250 ജില്ലകളിൽ വെറും 27 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ മാത്രമാണ് അവിടെ എത്തിയിരുന്നത്. എന്നാൽ ആ ഒത്തുചേരൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാവില്ല. മതേതരത്വത്തിന്റെ […]
Read more

കേരള രാഷ്ട്രീയത്തിലെ ‘ലീഡർ’: കെ. കരുണാകരന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് 15 വർഷം

കേരള രാഷ്ട്രീയ ചരിത്രത്തെ കെ. കരുണാകരന് മുൻപെന്നും പിൻപെന്നും രണ്ടായി വിഭജിക്കാം. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ, കരുത്തനായ ഭരണാധികാരി, ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) ശില്പി എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ‘ലീഡർ’ എന്ന് കേരളം ആദരവോടെ വിളിച്ചിരുന്ന ഈ കർമ്മയോഗിക്ക്. അദ്ദേഹം വിടവാങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് തികയുമ്പോഴും, കേരളത്തിന്റെ വികസന ഭൂപടത്തിലും രാഷ്ട്രീയ ഗതിവിഗതികളിലും ആ സാന്നിധ്യം ഇന്നും നിഴലിച്ചുനിൽക്കുന്നു. രാഷ്ട്രീയത്തിലെ അതികായൻ നാല് തവണ കേരള മുഖ്യമന്ത്രിയായും കേന്ദ്ര വ്യവസായ മന്ത്രിയായും പ്രവർത്തിച്ച കരുണാകരൻ, ഇന്ത്യൻ നാഷണൽ […]
Read more

നേരിന്റെ രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഓർമ്മ: പി.ടി. തോമസ്

പി.ടി. തോമസ് എന്ന പേര് കേരള രാഷ്ട്രീയ ചരിത്രത്തിൽ വെറുമൊരു ജനപ്രതിനിധിയുടേത് മാത്രമല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും ആദർശശുദ്ധിയുള്ള പൊതുപ്രവർത്തനത്തിന്റെയും പര്യായമാണ്. കേരള രാഷ്ട്രീയത്തിലെ സന്ധിയില്ലാത്ത പോരാട്ടങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും അനശ്വരമായ അടയാളമാണ് പി.ടി. തോമസ്. ജനാധിപത്യത്തിന്റെ അന്തസത്തയെ വെറും വാക്കുകളിൽ ഒതുക്കാതെ, അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കിയ ഒരു അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. അധികാരത്തിന്റെ തിളക്കമുള്ള ഇടനാഴികളേക്കാൾ സത്യത്തിന്റെയും നീതിയുടെയും വെളിച്ചം തിരഞ്ഞെടുത്ത പി.ടി., ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഏത് വേദിയിലും ആരുടെയും മുഖത്തുനോക്കി […]
Read more

കോട്ടയത്തെ മികച്ച പോലീസ് സ്റ്റേഷനായി ഏറ്റുമാനൂർ; മികച്ച സബ്ഡിവിഷൻ കോട്ടയം

കോട്ടയം: 2025 നവംബർ മാസത്തെ മികച്ച പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ഏറ്റുമാനൂരിനെയും മികച്ച സബ്ഡിവിഷനായി കോട്ടയത്തെയും തിരഞ്ഞെടുത്തു. വ്യാഴാഴ്ച (18.12.2025) കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐപിഎസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോട്ടയം സബ്ഡിവിഷനുവേണ്ടി ഡി.വൈ.എസ്.പി കെ.എസ്. അരുണും ഏറ്റുമാനൂർ സ്റ്റേഷനുവേണ്ടി സബ് ഇൻസ്പെക്ടർ തോമസ് ജോസഫും ജില്ലാ പോലീസ് മേധാവിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ […]
Read more
Advertisement
WhiteswanTV Footer