Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ഏഷ്യൻ കപ്പ് ക്വാളിഫയറിനു ശേഷം യൂണിറ്റി കപ്പിനൊരുങ്ങി നീലപ്പട

ഏഷ്യൻ കപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ച ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരം ലണ്ടനിൽ. ലണ്ടനിൽ മെയ് 26 മുതൽ 30 വരെ നടക്കാനിരിക്കുന്ന നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന യൂണിറ്റി കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ടീം മത്സരിക്കും. ഫിഫ റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള കരുത്തരായ നൈജീരിയയും 71-ാം സ്ഥാനത്തുള്ള ജമൈക്കയുമാണ് ടൂടൂർണമെന്റിലെ പ്രധാന ഘടകങ്ങൾ. നിലവിൽ ഇന്ത്യ136-ാം സ്ഥാനത്താണ്. ആദ്യമായാണ് ഇന്ത്യയ്ക് ടൂർണമെന്റിൽ ക്ഷണം ലഭിക്കുന്നത്.
Read more

ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ ഇറ്റലി; വേണ്ടത് ഒരു ജയം കൂടി

റോം: യൂറോപ്യന്‍ പ്ലേ ഓഫ് റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇറ്റലി ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തൊട്ടരികിലെത്തി. 56-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോള്‍ അസൂറികള്‍ക്ക് സമ്മാനിച്ചത്. 80-ാം മിനിറ്റില്‍ മോയിസ് കീന്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. വിജയിച്ചില്ലെങ്കില്‍ പുറത്തെന്ന സ്ഥിതിയിലാണ് മുന്‍ ചാമ്പ്യന്മാരായ അസൂറികള്‍ നിര്‍ണായക മത്സരത്തിന് വടക്കന്‍ അയര്‍ലന്‍ഡിനെ നേരിടാനിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 2006 ലോകകപ്പ് നേടിയതിന് […]
Read more

ഫ്രാന്‍സിന് മുന്നിലും വീണ് കാനറികള്‍; റെക്കോര്‍ഡിനടുത്ത് എംബാപ്പെ

ബോസ്റ്റൺ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സ‍ൗഹൃദ മത്സരത്തിൽ ഫ്രാൻസിന് മുന്നിൽ മുട്ടുകുത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കിലിയൻ എംബാപ്പെ, ഹ്യൂ​ഗോ എകിറ്റികെ എന്നിവരാണ് ഫ്രാൻസിനായി വല കുലുക്കിയത്. 78-ാം മിനിറ്റിൽ ബ്രെമർ ബ്രസീലിന്റെ ആശ്വാസ ​ഗോൾ നേടി. പതിനൊന്ന്‌ വർഷത്തിനുശേഷമാണ്‌ ബ്രസീലും ഫ്രാൻസും മുഖാമുഖം ഏറ്റുമുട്ടിയത്. അമേരിക്കയിലെ ബോസ്റ്റൺ ഗില്ലെറ്റ്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയിലൂടെയാണ് ഫ്രാൻസ് ലീഡ് നേടിയത്. 32-ാം മിനിറ്റിൽ ഉസ്‌മാൻ ഡെംബെലെ നൽകിയ പാസുമായി മുന്നേറിയ […]
Read more

സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ല; ജിസിഡിഎ ഇന്ത്യൻ ടീമിന്റെ വാർത്താ സമ്മേളനം തടഞ്ഞു

കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യൻ ടീമിന്റെ വാർത്താ സമ്മേളനം അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ എത്തിയ പരിശീലകനെയും താരങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഭവം. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. പരിശീലകൻ ഖാലിദ് ജമീലും മലയാളി താരങ്ങളും പങ്കെടുക്കാനിരുന്ന സമ്മേളനത്തിനായി ടീം അംഗങ്ങളും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടില്ലെന്ന കാരണം […]
Read more

ലോകകപ്പ് സ്വപ്നം നിലനിർത്താൻ വമ്പന്മാർ ഇന്നിറങ്ങുന്നു

മിലാൻ: മെക്സിക്കോയും കാനഡയും അമേരിക്കയും സംയുക്തമായി വേദിയാവുന്ന ഈ വർഷത്തെ ലോകകപ്പിൽ സ്വപ്‍നങ്ങളുമായി വമ്പൻ ടീമുകൾ കളിക്കളത്തിലേക്ക്. ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ ടീമുകളാകും ഇന്നിറങ്ങുക. മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ. അയർലൻഡ്, ചെക് റിപ്പബ്ലിക്കിനെയും ഡെൻമാർക്ക്, നോർത്ത് മാസിഡോണിയയെയും പോളണ്ട്, അൽബേനിയയെയും, സ്ലോവാക്യ, കൊസോവോയെയും, ഉക്രെയ്ൻ, സ്വീഡനെയും വെയ്ൽസ്, ബോസ്നിയ ആൻഡ് ഹെർസിഗോവിനയെയും നേരിടും. എല്ലാ കളിയും തുടങ്ങുക ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക്. തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ […]
Read more

പരിക്കേറ്റത് ഇടത് കാലിന്, സ്കാൻ ചെയ്തത് വലതുകാൽ; റിയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റിയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇടതു കാൽമുട്ടിന് പരിക്കേറ്റ എംബാപ്പെയ്ക്ക് എംആർഐ സ്കാൻ നടത്തിയപ്പോൾ തെറ്റായി വലതു കാൽ പരിശോധിച്ചതായാണ് പ്രമുഖ കായികമാധ്യമമായ ‘ദി അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയ്ക്ക് പരിക്കേറ്റത്. എന്നാൽ ശരിയായ ഭാഗം പരിശോധിക്കാതിരുന്നതിനാൽ പ്രശ്നമില്ലെന്ന നിഗമനത്തിൽ താരം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ കളിച്ചു. ഇതോടെ പരിക്ക് കൂടുതൽ ഗുരുതരമായി. […]
Read more

സലാ യുഗം അവസാനിക്കുന്നു; ലിവർപൂൾ വിടാനൊരുങ്ങി താരം

ലണ്ടൻ: ലിവർപൂൾ എഫ്‌സിയുടെ സൂപ്പർതാരം മുഹമ്മദ് സലാ ഒൻപത് വർഷം നീണ്ട കരിയറിന് ശേഷം ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു. 2017-ൽ ടീമിലെത്തിയ സലാ, ലിവർപൂളിനായി 255 ഗോളുകൾ നേടി ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 33കാരനായ താരം തന്റെ തീരുമാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. എഎസ് റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സലാ, 435 മത്സരങ്ങളിൽ നിന്നാണ് തന്റെ ഗോൾ നേട്ടം കൈവരിച്ചത്. റോജർ […]
Read more

തുടര്‍ തോല്‍വിക്കിടിയിലും മഞ്ഞപ്പടക്ക് അഭിമാനനേട്ടം, ഇന്ത്യൻ ടീമിൽ ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ 6 താരങ്ങൾ

കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചിരിക്കുന്നത്. അണ്ടർ 23 തലത്തിൽ, യുപ്പിയയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് […]
Read more

ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ എത്തുന്നു

ഫുട്‌ബോൾ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്താൻ ഒരുങ്ങുന്നു. ഫ്രാൻസ് ദേശിയ ടീമിന്റെ മുഖ്യ പരിശീലകനായി സിദാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പരിശീലകൻ ദിദിയര്‍ ദെഷാംപ്‌സിന് പകരം 2026 ലോകകപ്പിന് ശേഷം ചുമതലയേൽക്കാനാണ് സാധ്യത. ദീർഘ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവായിരിക്കും ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ഓഫറുകൾ പോലും സിദാൻ നിരസിച്ചിരുന്നു. റിയൽ മാഡ്രിഡ് പരിശീലകനായിരിക്കെ മൂന്ന് തുടർച്ചയായ യൂഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കഴിവ് തെളിയിച്ച സിദാൻ, ഫ്രാൻസിനൊപ്പം പുതിയ […]
Read more

കാറ്റലക്ക് പകരക്കാരൻ, ബെംഗളരു എഫ്സി മുൻ പരിശീലകൻ ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി: ദവീദ് കറ്റാലയ്ക്കു പകരം ഇംഗ്ലിഷ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകാൻ സാധ്യത. മുൻ ഇംഗ്ലിഷ് ഫുട്ബോളറായ ആഷ്‌ലി ഇന്ത്യയിൽ ബെംഗളൂരു എഫ്സി പരിശീലകനായാണ് പേരെടുത്തത്. പഞ്ചാബ് എഫ്സി, എടികെ ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടെ പരിശീലകനുമായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളും ഇന്ത്യൻ താരങ്ങളുടെ ശൈലിയും രീതികളും നന്നായി അറിയാവുന്ന അദ്ദേഹത്തിന് എളുപ്പത്തിൽ ബ്ലാസ്റ്റേഴ്സുമായി ഇണങ്ങാൻ കഴിയുമെന്നാണു മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിനും മധ്യനിരയുടെ കരുത്തിനും ഊന്നൽ നൽകുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. സൂപ്പർ കപ്പിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix