Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

മക്കളെ മടങ്ങി വരൂ; ആരാധകരോട് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് കോച്ച്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണുകളിലെ ടീമിന്റെ മോശം പ്രകടനങ്ങൾ കാരണം ആരാധകർ വലിയ നിരാശയിലായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി കപ്പ് മോഹവുമായി കാത്തിരുന്ന ആരാധകർക്ക് കാത്തിരിപ്പ് മാത്രമാണ് മിച്ചമായത്. ടീമിലെ പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കും ആരാധകർക്ക് വലിയ തിരിച്ചടിയായി. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീമിന്റെ മോശം പ്രകടനം കാരണം പുറത്താക്കുകയൂം ചെയ്തിരുന്നു. ടീം മാനേജ്‌മെന്റുമായി ബ്രേക്ക് അപ്പായിയിരുന്നു മഞ്ഞപ്പട. ഇന്ന് കൊച്ചിയില്‍ ഹോം മത്സരം കളിക്കാൻ […]
Read more

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജു ചേട്ടന്റെ മാസ് എന്‍ട്രി

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാനിൽ നിന്നും ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലേക്ക് ചേക്കേറിയ ചേട്ടന്റെ തകർപ്പൻ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പക്ഷെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടക്കം കടക്കാതെ ചേട്ടൻ ആരാധകരെ നിരാശപ്പെടുത്തി. പിന്നീടുള്ള രണ്ട് മത്സരങ്ങളും സഞ്ജുവിന്റെ തിരിച്ചുവരവായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി മാറി. ചേട്ടൻ ചെന്നൈയിലേക്ക് എത്തിയതോടെ പലരും മഞ്ഞ കുപ്പായത്തിന്റെ […]
Read more

ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് സ്വന്തം തട്ടകത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ കഴിഞ്ഞ മത്സരത്തിലെ വിജയവുമായി അടുത്ത മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് എതിരാളികൾ നോ​ർ​ത്ത് ഈ​സ്റ്റ് യുണൈറ്റഡ് എ​ഫ്സി​യാ​ണ്. കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ, ബെംഗളൂരു എ​ഫ്സിയുടെ തട്ടകത്തിൽ പോയി അവരെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്നിറങ്ങുക. നിലവിൽ നാല് പോ​യ​ൻ​റു​മാ​യി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാ​ന​ത്താ​ണ് കേരള ബ്ലാ​സ്റ്റേ​ഴ്സ്. ടീമിലെ പല താരങ്ങളും ടീം വിട്ടുപോയതതോടെ ദുർബലവസ്ഥയിലായിരുന്നു ടീം. അതിനിടയാണ് കോച്ചിൻറെ […]
Read more

യുവേഫ ചാമ്പ്യന്‍സ് ലീഗ്; സെമി കാണാതെ ബാഴ്‌സലോണ പുറത്ത്

മ്യൂനിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇന്നലെ ആവേശ പോരാട്ടമായിരുന്നു. ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിട്ടു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും സെമി കാണാതെ ബാഴ്‌സലോണ പുറത്തായി. ഇരു പാദങ്ങളിലുമായി മൂന്ന് ഗോളിന്റെ മുൻതൂക്കമുള്ള അത്‌ലറ്റികോ നേരിട്ട് സെമിയിലെത്തി. അതേസമയം, ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് കടന്നു. ഇന്ന് സെമി ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശമാകും. അവസാന പതിനഞ്ചു കളികളിൽ […]
Read more

ട്വിസ്റ്റ്, ട്വിസ്റ്റ്; ഇറ്റലി ലോകകപ്പ് കളിച്ചേക്കും

ഫിഫ യോഗ്യത മത്സരങ്ങളിൽ വമ്പൻ ട്വിസ്റ്റുകളാണ് അരങ്ങേറുന്നത്. ഇപ്പോഴിതാ ഇറ്റലി ലോകകപ്പ് കളിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഏറ്റവും കരുത്തരായ ഫുട്ബോൾ ടീം നാല് തവണ ഫിഫ ലോകകപ്പ് കിരീടം നേടിയ ടീം. അസൂറിപ്പട കൂടെ എത്തിയാൽ മത്സരങ്ങൾ ശക്തമാകും. തുടർച്ചയായ മൂന്ന് സീസണുകളിൽ അവർക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെയാണ് ഇറ്റലിക്ക് വീണ്ടും പ്രതീക്ഷ മുളച്ചത്. ഇറാന്‍- അമേരിക്ക സംഘര്‍ഷം ശക്തമാവുകയും ഇറാൻ മത്സരത്തിൽ നിന്നും പിന്മാറിയാൽ […]
Read more

പ്രീമിയർ ലീഗില്‍ ചെല്‍സിയെ പൂട്ടി മാഞ്ചസ്റ്റർ സിറ്റി

ഇം​ഗ്ലീഷ് പ്രീമിയർ ലീഗില്‍ ചെൽസിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തകർത്തു മാഞ്ചസ്റ്റർ സിറ്റി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം നടന്നത്. രണ്ടാം പകുതിയിലാണ് മത്സരത്തിന് ചൂട് പിടിച്ചത്. 51-ാം മിനിറ്റിൽ ഒറെയ്‌ലിയിലൂടെ തുടക്കമിട്ട സിറ്റി, 57-ാം മിനിറ്റിൽ മാർക്ക് ഗുവേഹിയിലൂടെ ലീഡ് ഇരട്ടിയാക്കി. 68-ാം മിനിറ്റിൽ ജെറമി ഡോകു സിറ്റിയുടെ മൂന്നാം ഗോൾ നേടി. വിജയത്തോടെ കിരീടപ്പോരാട്ടം കടുപ്പിക്കാൻ സിറ്റിക്ക് സാധിച്ചു. പോയിന്റ് പട്ടികയിൽ ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറച്ചിരിക്കുകയാണ് സിറ്റി. സ്വന്തം ആരാധകർക്ക് മുന്നിൽ […]
Read more

സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ബെംഗളൂരു: ഇന്നലെ കായിക പ്രേമികൾക്ക് ഇരട്ടി സന്തോഷം കിട്ടിയ ദിവസമായിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സഞ്ജു ചേട്ടൻ തിരിച്ചുവരവ് നടത്തിയപ്പോൾ മറുഭാഗത് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ വിജയം കുറിച്ചു. ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത്. ഒരു ഗോളിന് പിന്നിലായി ശേഷമായിരുന്നു ഈ തിരിച്ചുവരവ്. 27-ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ബംഗളുരു മുന്നിലായി. എന്നാൽ 33-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് […]
Read more

ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ കാണാനാവില്ല? ആശങ്കയില്‍ ആരാധകര്‍

ന്യൂയോര്‍ക്ക്: കാനഡ, യുഎസ്എ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ സംപ്രേഷണാവകാശം ഇതു വരെ വിറ്റുപോകാത്തതാണ് ഫുട്ബോള്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്നത്. ജപ്പാന്‍, ഇന്തൊനേഷ്യ സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നെങ്കിലും ഈ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശങ്ക ഉടലെടുത്തത്. ഒരു […]
Read more

ഇന്നെങ്കിലും ജയിക്കുമോ? ബെംഗളുരുവിനെ നേരിടാന്‍ ബ്ലാസ്‌റ്റേഴ്‌സ്

ബംഗളൂരു: ഏഴ് കളിയില്‍ ആറ് തോല്‍വി, ഒരു സമനില. ഐഎസ്എല്ലില്‍ തരംതാഴ്ത്തല്‍ മേഖലയ്ക്ക് ഒരുപടി മാത്രം മുകളില്‍. ആറ് കളിയും തോറ്റ മുഹമ്മദന്‍സ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പിന്നില്‍. ഇന്ന് ബംഗളൂരുവിനെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. രാത്രി 7.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കളി. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ രണ്ടാമത്തെ കളിയാണ് ബ്ലാസ്റ്റേഴ്സിന്. കഴിഞ്ഞ മത്സരത്തില്‍ സ്പോര്‍ടിങ് ഡല്‍ഹിയോട് രണ്ട് ഗോളിന് തോറ്റു. മറുവശത്ത്, സ്പാനിഷുകാരന്‍ പെപ് മ്യുനോസിന് കീഴില്‍ ആദ്യ കളിക്കാണ് ബംഗളൂരു […]
Read more

ബെര്‍ണബ്യൂവില്‍ റയലിനെ തകര്‍ത്ത് ബയേണ്‍; ആഴ്‌സണലിനും ജയം

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിക്കിന് ആവേശകരമായ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ബയേണ്‍ ജയം സ്വന്തമാക്കിയത്. ഇതോടെ റയലിനോട് ഏറ്റുമുട്ടിയ അവസാന ഒന്‍പത് മത്സരങ്ങളില്‍ ജയമറിയാതിരുന്ന ബയേണ്‍ വിജയം രുചിച്ചു. കളിയുടെ 41-ാം മിനിറ്റില്‍ ബയേണിനായി ലൂയിസ് ഡയസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ സെക്കന്‍ഡുകള്‍ക്കപ്പുറം ഹാരി കെയ്ന്‍ ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ എംബാപ്പെയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix