Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

റഫീഞ്ഞ തിരിച്ചെത്തുന്നു; ആവേശത്തില്‍ ബാഴ്‌സ ക്യാമ്പ്

വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകർ. റയല്‍ മഡ്രിഡും ബാഴ്‌സലോണയും ഏറ്റമുട്ടുമ്പോള്‍ അത് സ്പാനിഷ് ഫുട്‌ബോളിനെ മാത്രമല്ല, ലോക ഫുട്‌ബോളിനെയൊന്നാകെ ത്രസിപ്പിക്കും. നിലവില്‍ അവസാന അഞ്ച് സ്പാനിഷ് ലാലിഗ മത്സരങ്ങളിലും ജയിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. റയല്‍ മഡ്രിഡ് അവസാന അഞ്ചുകളിയില്‍ രണ്ടെണ്ണം ജയിച്ചു. രണ്ടുസമനിലയും ഒരു തോല്‍വിയും. കിരീടത്തിലേക്കുള്ള ബാഴ്‌സയുടെ പോരാട്ടത്തിന് 11 പോയിന്റ് പിന്നിലാണ് റയലിന്റെ ഓട്ടം. ഇതിനിടെയാണ് എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്. ഒരുമാസത്തോളമായി ബാഴ്‌സലോണയുടെ മുന്നേറ്റത്തില്‍ കാര്യമായ വിടവുണ്ട്. ബ്രസീലിയന്‍ ഫോര്‍വേഡ് റഫീഞ്ഞ ഇല്ലാത്തതാണ് […]
Read more

ഫിഫ വേദിയില്‍ ഇസ്രയേലിനെതിരെ പലസ്തീന്റെ പരസ്യപ്രതിഷേധം

ഫിഫയുടെ മീറ്റിങ് വേദിയിൽ ഇസ്രയേലിനെതിരെ പരസ്യപ്രതിഷേധവുമായി പലസ്തീന്‍ രംഗത്ത്. ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജൂബ് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി. വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെയാണ് സംഭവം. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫയിലെ പ്രതിനിധികളുമായി ഫോട്ടോ സെഷന്‍ നടത്താന്‍ ആഗ്രഹിക്കുന്നതായി ഇന്‍ഫന്റീനോ […]
Read more

ലോകകപ്പിന് മുൻപ് അടിമുടി മാറ്റങ്ങളുമായി ഫിഫ

സൂറിച്ച്: ഫിഫ ലോകകപ്പ് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ ഗ്രൗണ്ടിൽ പുതിയ നിയമ മാറ്റങ്ങളുമായി ഫിഫ. ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെയാണ് പുതിയ പരിഷ്‌കാരങ്ങൾ. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി നേരിട്ട് ചുവപ്പ് കാർഡ് നൽകാൻ റഫറിമാർക്ക് അധികാരമുണ്ടാകും. ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാവാത്ത രീതിയിലുള്ള വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഇത്തരത്തിലുള്ള നടപടി. ഈ വർഷം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ […]
Read more

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോൾ; ആദ്യപാദ സെമിയിൽ ബയേണിനെ തകര്‍ത്ത് പിഎസ്ജി

പാരീസിലെ പാര്‍ക് ദി പ്രിന്‍സസിൽ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമിയിൽ ഇന്നലെ ഗോളുകളുടെ പെരുമഴയായിരുന്നു. ക്വിച്ച കവരത് സ്‌കെലിയയും ഒസുമാനെ ഡെംബലയും ഇരട്ടഗോളടിച്ച മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പിഎസ്ജി തോല്‍പ്പിച്ചത് നാലിനെതിരെ അഞ്ചുഗോളിന്. ഹാരി കെയിൻ 17-ാം മിനിറ്റിൽ ഗോൾ വല കുലുക്കി. അതോടെ സ്കോർ ബോർഡിന് ജീവൻ വെച്ചു. 24-ാം മിനിറ്റില്‍ പിഎസ്ജി സമനിലയാക്കി. അധിക നേരം കാത്തുനിൽക്കാതെ 33-ാം മിനിറ്റില്‍ ജാവോ നെവസും ഗോളടിച്ചതോടെ പാരീസുകാര്‍ ഒന്നിനെതിരെ രണ്ടുഗോളിന് മുന്നിലെത്തി. ഗാലറിയിൽ […]
Read more

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന് ഇന്ന് തുടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യമത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. അര്‍ധരാത്രി 12.30നാണ് മത്സരം നടക്കുന്നത്. പിഎസ്ജിയുടെ തട്ടകമായ പാരീസിലെ പാര്‍ക് ദി പ്രിന്‍സിലാണ് മത്സരം. ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് പിഎസ്ജി-ബയേണ്‍ പോരാട്ടത്തിനാണ്. കഴിഞ്ഞ അഞ്ചുകളിയില്‍ അഞ്ചും ജയിച്ച ബയേണ്‍ ബുണ്ടസ് ലിഗ നേടിയാണ് വരുന്നത്. പിഎസ്ജിയാകട്ടെ അഞ്ചുമത്സരത്തില്‍ തോറ്റത് ഒരുകളി മാത്രം. സെമിഫൈനലാണെങ്കിലും ഫലത്തില്‍ ഇതൊരു ഫൈനല്‍ പോരാട്ടം പോലെയാണ്. […]
Read more

എതിര്‍ ക്യാപ്റ്റനെ ഇടിച്ചു വീഴ്ത്തി, മൈതാനത്തെ ബോക്‌സിങ്ങില്‍ കടുത്ത നടപടി വരും- VIDEO

സരഗോസ: സ്പാനിഷ് രണ്ടാം ഡിവിഷൻ ഫുട്ബോളിൽ നാടകീയ രം​ഗങ്ങൾ. ആവേശകരമായ പോരാട്ടത്തിന് പിന്നാലെ എതിർതാരത്തെ മർദ്ദിച്ച റയൽ സരഗോസ ഗോൾകീപ്പർ എസ്റ്റെബാൻ ആൻഡ്രാഡയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സരഗോസയും ഹ്യൂസ്കയും തമ്മിലുള്ള ഡെർബി മത്സരത്തിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ ആൻഡ്രാഡെ പ്രകോപനമില്ലാതെ പോവുകയായിരുന്ന എതിർ ക്യാപ്റ്റനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഹ്യൂസ്ക താരത്തെ തള്ളിയിട്ടതിന് ആൻഡ്രാഡെയ്ക്ക് റഫറി രണ്ടാം മഞ്ഞ കാർഡ് നൽകി. പിന്നാലെ […]
Read more

പന്തുരുളും മുമ്പ് ബ്രസീലിന് നെഞ്ചിടിപ്പ്; മിലിറ്റാവോ ലോകകപ്പിന് പുറത്തേക്ക്

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിന് മുമ്പേ ബ്രസീലിന് കനത്ത തിരിച്ചടി. പ്രതിരോധക്കോട്ടയുടെ കാവല്‍ഭടന്‍ റയല്‍ മാഡ്രിഡിന്റെ എഡര്‍ മിലിറ്റാവോയ്‌ക്കേറ്റ പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. വെറും ഒന്നരമാസത്തോളമാണ് ഇനി ലോകകപ്പിനുള്ളത്. അമേരിക്കയിലേക്ക് പറക്കുന്ന ബ്രസീല്‍ സംഘത്തില്‍ താരം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ബ്രസീലിനുവേണ്ടി 38 മത്സരങ്ങള്‍ കളിച്ച താരം കഴിഞ്ഞ ദിവസം റയലിന് വേണ്ടി സ്പാനിഷ് ലാലിഗ കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അലാവസിനെതിരായ മത്സരത്തിനിടെ കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെന്നും രണ്ടുമാസത്തോളം വിശ്രമം വേണമെന്നും വിവരമുണ്ട്. ഇതോടെ താരത്തിന്റെ […]
Read more

ഇത് തിരിച്ചുവരവിന്റെ സമയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്

എറണാകുളം: ഐസ്എല്ലിൽ കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിന് ഒഡീഷയെ പൂട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. ഇതോടെ തുടർച്ചയായ മൂന്നാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇഞ്ചറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒഡീഷ അധികം വൈകാതെ തന്നെ തിരിച്ചടിച്ചു. ആദ്യപകുതിയിൽ 1-1 ന് മത്സരം അവസാനിച്ചു. രണ്ടാം പകുതിയിൽ ഒഡീഷ ബ്ലാസ്റ്റേഴ്‌സ് […]
Read more

ലോകകപ്പ് ഫുട്ബോൾ; ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന അമേരിക്കൻ നിർദ്ദേശം തള്ളി ഇറ്റലി

വാഷിങ്ടൺ: ഫുട്‌ബോൾ ലോകകപ്പിൽ ഇറാനിന് പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന അമേരിക്കൻ നിർദ്ദേശം ഇറ്റലി തള്ളി. ഇറാൻ പിന്മാറാത്ത സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം അസാധ്യമാണെന്നും യോഗ്യത നേടുന്നത് കളിക്കളത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയിരിക്കണമെന്നും ഇറ്റലി വ്യക്തമാക്കി. യുഎസ് പ്രത്യേക പ്രതിനിധി പൗലോ സാംപോളിയാണ് ഈ നിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെയും ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ നിർദ്ദേശത്തിനെതിരെ ഇറ്റാലിയൻ കായിക മന്ത്രി ആൻഡ്രിയ അബോദി ശക്തമായി പ്രതികരിച്ചു. ഇത് പ്രായോഗികമല്ലെന്നും നല്ല ആശയമല്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

മൂന്നാം ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ

എറണാകുളം: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സി പോരാട്ടം. ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആറ് മത്സരങ്ങളിൽ തോറ്റ്, ഒടുവില്‍ ഉയര്‍ത്തെഴുന്നേല്‍റ്റ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മത്സരം കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഒഡിഷയാകട്ടെ ഏഴുമത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. മൂന്നുമത്സരങ്ങള്‍ തോറ്റു. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും, ഒഡിഷയുടെ മോശം ഫോമും ഇന്ന് രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix