ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യമത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. അര്‍ധരാത്രി 12.30നാണ് മത്സരം നടക്കുന്നത്. പിഎസ്ജിയുടെ തട്ടകമായ പാരീസിലെ പാര്‍ക് ദി പ്രിന്‍സിലാണ് മത്സരം. ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് പിഎസ്ജി-ബയേണ്‍ പോരാട്ടത്തിനാണ്. കഴിഞ്ഞ അഞ്ചുകളിയില്‍ അഞ്ചും ജയിച്ച ബയേണ്‍ ബുണ്ടസ് ലിഗ നേടിയാണ് വരുന്നത്. പിഎസ്ജിയാകട്ടെ അഞ്ചുമത്സരത്തില്‍ തോറ്റത് ഒരുകളി മാത്രം. സെമിഫൈനലാണെങ്കിലും ഫലത്തില്‍ ഇതൊരു ഫൈനല്‍ പോരാട്ടം പോലെയാണ്. രണ്ടാം സെമിഫൈനലില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡ് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സനലിനെ എതിരിടും.




