Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പിന് വിരാമം; കിരീടം ചൂടി അല്‍ നസ്ര്‍

റിയാദ്: സൗദി പ്രോ ലീഗിലെ കിരീടം ചൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ര്‍. 2023 ജനുവരിയിൽ സൗദി അറേബ്യൻ ലീഗിലേക്ക് ചുവടു വെച്ച റൊണാൾഡോ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കാൻ സഹായിച്ചു. ഇതാദ്യമായാണ് സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുത്തമിടുന്നത്. അല്‍നസ്‌റിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. 34 മത്സരങ്ങളിൽ 28 ജയവും 2 സമനിലയും 4 തോൽവികളും നേടി, 86 പോയിന്റുമായി അൽ നസ്‌ർ സീസൺ അവസാനിപ്പിച്ചു. രണ്ടാമതുള്ള അൽ ഹിലാൽ 84 പോയിന്റിൽ […]
Read more

കാത്തിരുന്നത് 22 വര്‍ഷം; ഒടുവില്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട് ഗണ്ണേഴ്‌സ്

ലണ്ടന്‍: ഒന്നും രണ്ടുമല്ല, നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും ആഴ്സണലിന്റെ കിരീടമുത്തം. നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനില്‍ക്കേ ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സിറ്റിക്ക് ജയം സാധ്യമാവാതെ വന്നതോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. ഇനി ജയിച്ചാലും സിറ്റിക്ക് കിരീടം കിട്ടില്ല. 2004-നുശേഷം 22 വര്‍ഷമാണ് കിരീടം നേടാന്‍ ആഴ്‌സണല്‍ കാത്തിരുന്നത്. […]
Read more

സിറ്റി വിടുമോ പെപ് ഗ്വാര്‍ഡിയോള? വിട്ടേക്കുമെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകരില്‍ മുന്നിലാണ് ഗ്വാര്‍ഡിയോള. ചെല്‍സി മുന്‍ പരിശീലകന്‍ എന്‍സോ മരെസ്‌ക പിന്‍ഗാമിയായെത്തുമെന്നാണ് വിവരം. 2016-ല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ഗ്വാര്‍ഡിയോള മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. ടീമിനൊപ്പം 17 പ്രധാന കിരീടങ്ങളാണ് അദ്ദേഹം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും എഫ്എ കപ്പും നേടിയാണ് അദ്ദേഹം ടീമിനെ […]
Read more

അവസാന മത്സരത്തിൽ ഗോവയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. തുടർതോൽവികളുടെ ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മഞ്ഞപ്പടയുടെ മുന്നിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗോവയും തോൽവി ഏറ്റുവാങ്ങി. ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ കെവിൻ യൂക്കിന്റെ അതിമനോഹര ഗോളോടെ സ്റ്റേഡിയം ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി.കോഴിക്കോട്ടുകാരനായ മലയാളിതാരം മുഹമ്മദ് നെമിലാണ് ഗോവയുടെ ഗോളടിച്ചത്. […]
Read more

നാലാം ലോകകപ്പിനൊരുങ്ങി നെയ്മർ; 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്കുശേഷം സൂപ്പർ താരം നെയ്മർ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന ആകർഷണം. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനായി കളിക്കുന്ന 34 കാരനായ നെയ്മർ, രാജ്യത്തിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അദ്ദേഹം 2023 ഒക്ടോബറിന് ശേഷം ദേശീയ ടീമിനായി കളിച്ചിരുന്നില്ല. പരിക്കുകൾ കാരണം കഴിഞ്ഞ […]
Read more

ഫുട്‌ബോള്‍ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി? ഖത്തര്‍ സാധ്യത ടീമില്‍ കണ്ണൂരുകാരനും

ദോഹ: അടുത്തമാസം അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ മലയാളി താരവും. ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമില്‍ കണ്ണൂരുകാരന്‍ തഹ്സിന്‍ മുഹമ്മദ് സ്ഥാനംപിടിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്സിന്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ക്കുള്ള ഖത്തര്‍ ടീമിലുമുണ്ടായിരുന്നു. ഖത്തറിന്റെ ദേശീയ അണ്ടര്‍-16 ടീമിലൂടെയാണ് വരവ്. പിന്നീട് അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും കളിച്ച തഹ്സിന്‍ 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമില്‍ അരങ്ങേറിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ […]
Read more

വൺ ലാസ്‌റ് ഡാൻസ്; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ

കൊച്ചി: കൊച്ചിയില്‍ സ്വന്തം തട്ടകത്തിൽ സീസണിലെ അവാസന മത്സരത്തിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഇന്ന് ആവേശത്തിരയിളകും. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍നിന്ന് പുറത്താകുമോ എന്ന ആശങ്കയില്‍നിന്ന് കരകയറി, പുതിയ കോച്ചിന് കീഴില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതോടെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച എഫ്‌സി ഗോവയാണ് എതിരാളികൾ. ജംഷേദ്പുര്‍ എഫ്‌സിയോടും ഒഡിഷ എഫ്‌സിയോടും ഏറ്റുമുട്ടി ജയിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യമത്സരങ്ങളില്‍ ടീമിന്റെ തോല്‍വി ആരാധകരില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു. പിന്നീട് പരിശീലകനായി ആഷ്‌ലി വുഡ് […]
Read more

വീണ്ടും വിശ്വകിരീടത്തില്‍ മുത്തമിടാന്‍ കാനറിപ്പട വരുന്നു

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളൂ- ബ്രസീല്‍. ഇതാ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കാനറിപ്പട 2026 ഫിഫ ലോകകപ്പിന് ഒരുങ്ങുന്നു. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക രാജ്യമായ ബ്രസീല്‍ ഇത്തവണയും വലിയ പ്രതീക്ഷകളുമായാണ് എത്തുന്നത്. യോഗ്യതാ റൗണ്ടില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച് കടുത്ത പ്രതിസന്ധി നേരിട്ട ബ്രസീലിനെ, പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ വരവാണ് പിന്നീട് ഇവിടെ വരെ എത്തിച്ചിരിക്കുന്നത്. അഞ്ച് ഗോളുകള്‍ […]
Read more

ഫ്രാന്‍സിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; എംബപ്പെ നയിക്കും

പാരീസ്: അടുത്ത മാസം ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ ഫ്രഞ്ച് ടീമിനെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയാണ് നായകന്‍. എംബാപ്പെയും നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ഒസ്മാന്‍ ഡെംബെലെയും നയിക്കുന്ന കരുത്തുറ്റ മുന്നേറ്റനിരയാണ് ഫ്രാന്‍സിന്റെ പ്രധാന കരുത്ത്. എംബപ്പെയുടെ ചെറിയ പരിക്ക് ഒരു ആശങ്കയാണ്. ഫ്രാന്‍സിനായി 56 ഗോളുകള്‍ നേടിയിട്ടുള്ള എംബാപ്പെക്ക് മുന്നില്‍ ഇനി ഒലിവിയര്‍ ജിറൂഡ് (57) മാത്രമാണുള്ളത്. അത് ഈ ലോകകപ്പോടെ തകരും. കഴിഞ്ഞ സീസണില്‍ […]
Read more

സാമ്പത്തിക പ്രതിസന്ധി താങ്ങാനാവുന്നില്ല; കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടുന്നു?

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ ആലോചിച്ച് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ ഫുട്‌ബോളിലെ അനിശ്ചിതത്വവുമാണ് ഈയൊരു തീരുമാനത്തിന് പിന്നില്‍. അടുത്ത സീസണെ കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കാത്തതിനാല്‍ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബ് കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയണ്. താരങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലതാരങ്ങളുടെയും കരാര്‍ പുതുക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു. ചെന്നൈയിന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix