Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

റയലില്‍ നിന്ന് ഒറ്റ താരം പോലുമില്ല, ബാഴ്‌സയില്‍ നിന്ന് 8 പേര്‍; സ്‌പെയിനിന്റെ ലോകകപ്പ് ടീം റെഡി

മാഡ്രിഡ്: 2026 ഫിഫ ലോകകപ്പിനുള്ള സ്‌പെയിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിന്റെ താരങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുവന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ടീമിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് റയല്‍ മാഡ്രിഡില്‍നിന്നുള്ള ഒരു താരം പോലും ലോകകപ്പ് ടീമില്‍ ഇടംനേടാതിരിക്കുന്നത്. ബാഴ്സലോണയുടെ എട്ട് താരങ്ങള്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ആഴ്സണല്‍, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയില്‍നിന്ന് മൂന്നു വീതം താരങ്ങളും ടീമിലുണ്ട്. ഡീന്‍ ഹൂയിസെന്‍, അല്‍വാരോ കരേരസ്, […]
Read more

മെസിക്ക് പരിക്കോ? ലോകകപ്പിന് ദിവസങ്ങള്‍ മാത്രം, നെഞ്ചിടിപ്പോടെ ആരാധകര്‍

മയാമി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്ക്. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ മെസി തന്നെ സബ്സ്റ്റിട്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. പകരക്കാരന്‍ എത്തിയതോടെ ഗ്രൗണ്ട് വിട്ട മെസി ഉടന്‍ തന്നെ നേരേ ലോക്കര്‍ റൂമിലേക്ക് നടന്നു. ഇതോടെയാണ് താരത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നത്. മെസിയുടെ ഇടത് കാലിന്റെ പിന്‍ഭാഗത്ത് പരിക്കേറ്റതായാണ് സൂചന. എന്നാല്‍ പരിക്ക് […]
Read more

എങ്ങനെ മുന്നോട്ട് പോകും? ആശങ്കയറിയിച്ച് ക്ലബ്ബുകള്‍; ഐഎസ്എല്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും, ഭാവിയെ കുറിച്ച് വ്യക്തത ലഭിച്ചില്ലെങ്കില്‍ ലീഗിനൊപ്പം തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ക്ലബ്ബുകള്‍ മുന്നറിയിപ്പ് നല്‍കി. ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയിലും നടത്തിപ്പിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ മുഴുവന്‍ ക്ലബ്ബുകളും ചേര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) സംയുക്ത പ്രസ്താവന അയച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാല് ക്ലബ്ബുകള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടല്‍ സൂചന പരസ്യമായി പങ്കുവച്ചിരുന്നു. ഐഎസ്എല്‍ […]
Read more

ആശങ്ക വേണ്ടാ! ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കാണാം

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രധാന ആശങ്കയായ ലോകകപ്പ് തത്സമയ സംപ്രേഷണ വിഷയത്തിൽ നിർണായക മുന്നേറ്റം. അമേരിക്കയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഇന്ത്യയിൽ തത്സമയം കാണാനാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംപ്രേഷണാവകാശ തുകയെച്ചൊല്ലിയ തർക്കത്തെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ ചാനലുകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാൻ കഴിയില്ലെന്ന ആശങ്ക ശക്തമായി. എന്നാൽ ചര്‍ച്ചകൾ അവസാന ഘട്ടത്തിലെത്തിയതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു. അടുത്ത ആഴ്ച […]
Read more

10 കിരീട വർഷങ്ങൾ; പെപ് ക്ലബ് വിടുന്ന വാർത്ത സ്ഥിരീകരിച്ച് സിറ്റി

മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകസ്ഥാനത്ത് നിന്ന് പെപ് ഗാർഡിയോള പടിയിറങ്ങുന്നു. ഞായറാഴ്ച ആസ്റ്റൺ വില്ലയ്ക്കെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് ശേഷമാകും സ്ഥാനമൊഴിയുക എന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2016-ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ പെപ് ഗാർഡിയോള ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കീഴിൽ സിറ്റി ആറുതവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി. ക്ലബ്ബിന്റെ ആദ്യ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും പെപ്പിന്റെ നേതൃത്വത്തിലായിരുന്നുഅതിനൊപ്പം അഞ്ച് ലീഗ് കപ്പുകളും മൂന്ന് എഫ്.എ കപ്പുകളും […]
Read more

വിരമിക്കല്‍ തീരുമാനം മാറ്റി മാനുവല്‍ ന്യൂയര്‍; ജര്‍മനിയുടെ ലോകകപ്പ് ടീം റെഡി

ബെര്‍ലിന്‍: ജര്‍മ്മനിയുടെ ഗോള്‍വല കാക്കാന്‍ അയാള്‍ വീണ്ടുമെത്തുന്നു. വിഖ്യാത ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയ ടീമില്‍ തിരിച്ചെത്തി. 40കാരനായ താരത്തെ ജര്‍മനിയുടെ ലോകകപ്പ് ടീമിലേക്ക് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ തിരികെ വിളിക്കുകയായിരുന്നു. താരത്തിന്റെ അഞ്ചാം ലോകകപ്പാണിത്. രണ്ട് വര്‍ഷം മുന്‍പാണ് സ്വീപ്പര്‍ കീപ്പറായ നൂയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രാഖ്യാപിച്ചത്. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദത്തില്‍ മികച്ച സേവുകളുമായി കളം വാണ താരം 40ാം വയസിലും […]
Read more

എബോള ഭീതി: കോംഗോ ഫുട്‌ബോള്‍ ടീമിന് കര്‍ശന നിര്‍ദേശവുമായി അമേരിക്ക

വാഷിംഗ്ടൺ: എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയ ഫുട്ബോൾ ടീമിന് കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ഇതോടെ 2026 ഫിഫ ലോകകപ്പിനായുള്ള ടീമിന്റെ ഒരുക്കങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി അറിയിച്ചതനുസരിച്ച്, കോംഗോ ടീമംഗങ്ങൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന് മുൻപ് 21 ദിവസത്തെ കർശന ഐസൊലേഷൻ ബബിളിൽ കഴിയണം. ഈ നിബന്ധന പാലിക്കാത്ത പക്ഷം ടീമിന് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 11ന് ഹൂസ്റ്റണിൽ […]
Read more

പാല്‍മറും ഫോഡനും മഗ്വയറുമില്ല; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ലണ്ടൻ: സർപ്രൈസ് മാറ്റങ്ങളുമായി അടുത്തമാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), കോൾ പാമർ (ചെൽസി), ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് (റയൽമാഡ്രിഡ്), ഹാരി മഗ്വയർ, ലൂക്ക് ഷാ (മാഞ്ചസ്റ്റർ യുണൈറ്റഡ്) തുടങ്ങി പ്രധാന താരങ്ങൾക്ക് തോമസ് ടുഷേലിന്റെ 26 അംഗ സ്‌ക്വാഡിൽ ഇടംലഭിച്ചില്ല. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനായി ഗോൾനേടിയ താരമാണ് കോൾ പാമർ. എന്നാൽ ചെൽസിയിലെ മോശം ഫോമാണ് താരത്തിന് തിരിച്ചടിയായത്. ലോകകപ്പ് […]
Read more

കിരീടം തൊട്ടത് 22 വർഷങ്ങൾക്ക് ശേഷം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബം​ഗാൾ

കൊൽക്കത്ത: അവസാന ലീഗ് മത്സരം വരെ ആവേശം നിറഞ്ഞുനിന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്റർ കാശിയെ 2–1ന് തോൽപിച്ച ഈസ്റ്റ് ബംഗാളിന് കിരീടം. 22 വർഷങ്ങൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ ദേശീയ ഫുട്ബോൾ ലീഗിൽ ജേതാക്കളാകുന്നത്. 2003–04 കാലഘട്ടത്തിൽ നാഷനൽ ലീഗിലാണ് ഇതിനു മുമ്പ് ഈസ്റ്റ് ബം​ഗാൾ ജേതാക്കളായിട്ടുള്ളത്. ഒരേസമയം 4 മത്സരങ്ങൾ നടന്ന അവസാന ദിനത്തിൽ 5 ടീമുകൾക്ക് കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ 2-1 സ്‌കോറിൽ ഡൽഹി […]
Read more

നെയ്മറിന് വീണ്ടും പരിക്ക്; ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്

ബ്രസീൽ ഫുട്‌ബോൾ ലോകകപ്പിൽ നെയ്മറിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി കോച്ച് കാർലോ ആഞ്ചലോട്ടി. പ്രഖ്യാപന സമയത്ത് ആരാധകർ വലിയ ആവേശത്തോടെയാണ് വരവേറ്റത്. എന്നാൽ ഇപ്പോൾ ഏറ്റവും ആശങ്കയാക്കിയ വാർത്തയാണ് നെയ്മറിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. കാലിലെ കണങ്കാൽ പേശിക്കാണ് പരിക്ക്. സാന്റോസ് ക്ലബ്ബിന്റെ വിശദീകരണം പ്രകാരം, പരിക്ക് ഭേദമായി വരുന്നതനുസരിച് താരം അടുത്തയാഴ്ച ടീമിനൊപ്പം ചേരാൻ സാദ്ധ്യതയുണ്ട്. നെയ്മറിന്റെ കരിയറിൽ ഇതുവരെ 46 പരിക്കുകൾ നേരിട്ടുവെന്നും, ഈ സാഹചര്യത്തിൽ 1576 ദിവസങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുമാറേണ്ടി വന്നതായും റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix