ഫിഫയുടെ മീറ്റിങ് വേദിയിൽ ഇസ്രയേലിനെതിരെ പരസ്യപ്രതിഷേധവുമായി പലസ്തീന്‍ രംഗത്ത്. ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജൂബ് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി. വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെയാണ് സംഭവം. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫയിലെ പ്രതിനിധികളുമായി ഫോട്ടോ സെഷന്‍ നടത്താന്‍ ആഗ്രഹിക്കുന്നതായി ഇന്‍ഫന്റീനോ പറഞ്ഞു. ഇസ്രയേല്‍ പ്രതിനിധിക്കൊപ്പം ഫോട്ടോയെടുക്കാനും ഹസ്തദാനം നടത്താനും പലസ്തീന്‍ പ്രതിനിധി വിസമ്മതിച്ചു. ഫാഷിസവും വംശഹത്യയും വെള്ളപൂശുന്ന ഒരാള്‍ക്ക് കൈകൊടുക്കാന്‍ എനിക്ക് കഴിയില്ലെന്നും ഞങ്ങള്‍ ഇസ്രയേല്‍ ക്രൂരത അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുകൊണ്ടാണ് വേദി വിട്ടുപോയത്.




