Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

കറ്റാലയ്ക്ക് പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: സ്ഥാനം നഷ്ടപ്പെടുന്ന പരിശീലകന്‍ ഡേവിഡ് കറ്റാലയ്ക്ക് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ബെംഗളൂരു എഫ്സി പരിശീലകന്‍ കൂടിയായ ആഷ്‌ലി വെസ്റ്റ് വുഡുമായി ക്ലബ് സംസാരിച്ചെന്നാണ് പുറത്തു വരുന്ന വിവരം .അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാമുണ്ടാകുമെന്നാണ് സൂചനകള്‍. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഏപ്രില്‍ അഞ്ചിനാണ്. അതിനാല്‍ തന്നെ വേഗത്തില്‍ പുതിയ പരിശീലകനെ കൊണ്ടുവന്ന് ടീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. പഞ്ചാബ് എഫ്‌സിയോടു ദയനീയമായി തകര്‍ന്നതിനു പിന്നാലെയാണ് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ ക്ലബ് തീരുമാനിക്കുന്നത്. സീസണിലെ 6 […]
Read more

ആഴ്‌സണല്‍ വീണു; കരബാവോ കപ്പില്‍ സിറ്റിയുടെ മുത്തം

ലണ്ടന്‍: കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തിയാണ് സിറ്റി ചാമ്പ്യന്മാരായത്. വെംബ്ലിയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെപ്പും ടീമും വിജയം സ്വന്തമാക്കിയത്. നിക്കോ ഒറെയ്ലിയാണ് സിറ്റിയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 60, 64 മിനിറ്റുകളിലായിരുന്നു ഒറെയ്ലി വല കുലുക്കിയത്. ഇതോടെ ആഴ്സണലിന്റെ ക്വാഡപ്രിള്‍ കിരീടമെന്ന സ്വപ്നം തകര്‍ന്നു.
Read more

കൊമ്പൻ തിരിച്ചു വരില്ല; പൊയ്‌ക്കോളൂ കറ്റാലയ്ക്കും ടാറ്റ

കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയോടു ദയനീയമായി തകർന്നതിനു പിന്നാലെ ക്ലബ് സ്പാനിഷ് കോച്ച് ദവീദ് കറ്റാലയെ പുറത്താക്കാൻ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകില്ല എന്നാണു സൂചന. ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രകടനമാണ് അദ്ദേഹത്തിന്റെ പുറത്താകലിലേക്കു നയിച്ചത്. 6 കളികളിൽ ഒരു ജയം പോലും നേടാനാകാത്ത ആദ്യ സീസൺ ആദ്യ 4 കളികളിൽ തുടർച്ചയായ തോൽവി, ഒരു സമനില, വീണ്ടും തോൽവി. തിരിച്ചുവരവിനുള്ള നേരിയ സാധ്യത പോലും വിദൂരമായതോടെയാണു കടുത്ത നടപടി. […]
Read more

റൊണാള്‍ഡോ പുറത്ത്; സൂപ്പര്‍ താരമില്ലാതെ പോര്‍ച്ചുഗല്‍ ഇറങ്ങുന്നു

ലിസ്ബണ്‍: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം വിശ്രമത്തില്‍ തുടരുന്ന സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഇടംപിടിച്ചില്ല. റോണോയ്ക്ക് പകരക്കാരനായി ബ്രാഗ മുന്നേറ്റനിര താരം റിക്കാര്‍ഡോ ഹോര്‍ട്ട ടീമിലേക്ക് തിരികെയെത്തി. കാലിനേറ്റ പരിക്കാണ് റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായത്. പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ റിസ്‌കെടുക്കാനില്ലെന്നും പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ച താരത്തിനു വിശ്രമം വേണ്ടി വരും. ഈ മാസം […]
Read more

അമേരിക്കയിലെ മത്സരങ്ങൾ മാറ്റണമെന്ന് ഇറാൻ, പറ്റില്ലെന്ന് ഫിഫ

ടെഹ്റാൻ: ഫുട്ബോൾ ലോകകപ്പിൽ അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫയ്ക്ക് കഴിയില്ലെന്നും, ഫുട്ബോളിലൂടെ ലോകസമാധാനം കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ അമേരിക്കയിൽ കളിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. താരങ്ങൾക്ക് സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ഇറാൻ ഫിഫയെ സമീപിച്ചത്. മത്സരങ്ങളിൽ രണ്ടെണ്ണം ലോസ് ഏഞ്ചൽസിലും ഒരെണ്ണം സിയാറ്റിലിലുമാണ് നടക്കുക. താരങ്ങളെ അമേരിക്കയിലേക്ക് അയക്കില്ലെന്നാണ് […]
Read more

900 കരിയര്‍ ഗോളുകള്‍; മാന്ത്രിക സംഖ്യ തൊട്ട് ചരിത്രമെഴുതി മിശിഹ

മയാമി: 900 കരിയര്‍ ഗോളുകളെന്ന മാന്ത്രിക സംഖ്യയിലെത്തി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും. കോണ്‍കാഫ് ചാമ്പ്യന്‍സ് കപ് പ്രീ ക്വാര്‍ട്ടറില്‍ നാഷ്വില്ലെയ്‌ക്കെതിരായ നടന്ന മത്സരത്തിലാണ് മെസി നേട്ടം കൈവരിച്ചത്. ടെന്നസിയിലെ ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോള്‍. എന്നാല്‍ കളിയില്‍ ഇന്റര്‍ മയാമി പരാജയപ്പെട്ടു. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തമാണ്. 1,142 മത്സരങ്ങളില്‍ നിന്നാണ് റെക്കോര്‍ഡ് ?ഗോള്‍ നേടിയത്. 2023 ജൂണില്‍ […]
Read more

ക്യാമ്പ് നൗവില്‍ ബാഴ്‌സയുടെ തേരോട്ടം; ന്യൂകാസില്‍ തവിടുപൊടി

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വമ്പൻ വിജയവുമായി സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടിനെതിരെ ഏഴ് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സ ക്വാർട്ടറിലെത്തി. ലണ്ടനിൽ നടന്ന ആദ്യപാദം 1–1നാണ്‌ അവസാനിച്ചത്‌. ഇരുപാദങ്ങളിലുമായി 8-3 എന്ന സ്കോറിലാണ് ബാഴ്സ വിജയിച്ചത്. സമീപകാലത്തെ ചാമ്പ്യൻസ്‌ ലീഗിലെ മങ്ങിയ ഫോമിന്റെ ക്ഷീണം ഇതോടെ ബാഴ്സ തീർത്തു. കളിയുടെ ആറാം മിനിറ്റുമുതൽ ​ഗോളടിച്ചു തുടങ്ങിയ ബാഴ്സ ഉടനീളം ആധിപത്യം പുലർത്തി. ബാഴ്സയ്ക്കായി റഫീന്യയും […]
Read more

ഇതെന്തൊരു ട്വിസ്റ്റ്! ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മൊറോക്കോയ്ക്ക്, ഞെട്ടലോടെ സെനഗല്‍

കാസബ്ലാങ്ക: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടത്തില്‍ വമ്പന്‍ ട്വിസ്റ്റ്. കിരീടം മൊറോക്കോ സ്വന്തമാക്കി. 2026 ജനുവരി 19-ന് നടന്ന കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സെനഗല്‍ കപ്പില്‍ മുത്തമിട്ടെങ്കിലും അവരെ അയോഗ്യരാക്കിയാണ് ഇപ്പോള്‍ മൊറോക്കോ ചാമ്പ്യന്‍ പട്ടം ചൂടിയിരിക്കുന്നത്. മത്സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളംവിട്ടത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഫെഡറേഷന്‍ ശിക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. എക്‌സ്ട്രാ ടൈമില്‍ സെനഗല്‍ താരം പേപ്പ് ഗ്വെയ് ഒരു ഗോളിലായിരുന്നു സെനഗലിന്റെ അന്നത്തെ […]
Read more

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിനിടെ പരിക്ക്

റിയാദ്: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അൽനസർ താരമായ റൊണാൾഡോയ്ക്ക് പരിക്കേൽക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും. മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനിൽക്കേ പരിക്ക് പോർച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. എന്നാൽ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാൽ എപ്പോഴാണ് താരം […]
Read more

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണ പണയ വിമോചന-വാങ്ങല്‍ സ്ഥാപനമായ വൈറ്റ് ഗോള്‍ഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ സഹകരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ വൈറ്റ് ഗോള്‍ഡ് ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ പാര്‍ട്ണറും ഒഫീഷ്യല്‍ ഗോള്‍ഡ് ബയിംഗ് പാര്‍ട്ണറും ആയിരിക്കും. കരാറിന്റെ ഭാഗമായാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയുടെ മുന്‍ഭാഗത്ത് വൈറ്റ് ഗോള്‍ഡിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നത്. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix