Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

എൽ നിനോ വരുന്നു; യുഎഇയിൽ കടുത്ത ചൂടിന് സാധ്യത

ദുബായ്: പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം യുഎഇയിലും പ്രവാസ ലോകത്തും കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ വരും ദിവസങ്ങളിൽ ചൂടും ഈർപ്പവും വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ മാറ്റങ്ങൾ കൂടുതൽ ശക്തമാകാമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

ബ്രാറ്റിസ്‌ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം കൈമാറി. പുരസ്കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രസിഡന്റിനും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിച്ചു. ഈ ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് […]
Read more

അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് പേർ മരിച്ചു

വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ തകർന്നു വീണ് എട്ട് പേർ മരിച്ചു. എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച് തകരുകയായിരുന്നു. പതിവ് പരിശോധനാ ദൗത്യത്തിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്നത് യുഎസ് സൈനിക ഉദ്യോഗസ്ഥരും ബോയിങ് കമ്പനി ജീവനക്കാരുമാണ്. ബോയിങ് കമ്പനി രണ്ട് ജീവനക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വരെ എടുക്കാമെന്ന് യുഎസ് അധികൃതർ അറിയിച്ചു. 1955 മുതൽ യുഎസ് സേന […]
Read more

ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ 34 കപ്പലുകൾ

ടെഹ്റാൻ: യുഎസ്– ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് 34 കപ്പലുകൾ പുറപ്പെടാൻ കാത്തിരിക്കുകയാണ്. ഇന്ധനം, രാസവളം തുടങ്ങിയവ കൊണ്ടുവരാനായി പുറപ്പെട്ട കപ്പലുകളാണ് ഇവ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ഇപ്പോഴും ജാഗ്രത തുടരുന്നു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ “ദിഷ” എന്ന കപ്പൽ 62,370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റലായി സമാധാന കരാർ ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. […]
Read more

പഴയ ആൻഡ്രോയിഡ് ഫോണുകളുണ്ടോ കയ്യിൽ? വാങ്ങാൻ ​ഗൂ​ഗിൾ റെഡിയാണ്! കാരണം ഇത്

നിങ്ങളുടെ വീട്ടിലെ ഡ്രോയറുകളിലോ അലമാരകളിലോ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പഴയൊരു ആൻഡ്രോയിഡ് ഫോൺ ഉണ്ടോ? ചാർജ് നിൽക്കാത്തതോ, ഡിസ്‌പ്ലേ പൊട്ടിയതോ ആയതുകൊണ്ട് നമ്മൾ തള്ളിക്കളഞ്ഞ ആ പഴയ ഫോണുകൾക്ക് ഇനി കോടികൾ വിലമതിക്കുന്ന വലിയൊരു ഡാറ്റാ സെന്ററിലെ സൂപ്പർ കമ്പ്യൂട്ടറുകളുടെ പവർ ലഭിക്കാൻ പോകുകയാണ്! അതെ, കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഭീമന്മാരായ ഗൂഗിൾ ഇതിനുള്ള ഒരു വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ കൈയിലെ പഴയ ഫോണുകളെ മിനി ഡാറ്റാ സെന്ററുകളാക്കി മാറ്റുന്ന […]
Read more

ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം

ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിരോധനമേര്‍പ്പെടുത്തുന്ന നിയമവുമായി ബ്രിട്ടന്‍. ഇതോടെ കുട്ടികൾക്ക് സോഷ്യൽമീഡിയ വിലക്കുന്ന നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ഓസ്ട്രിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയാണ് നേരത്തെ ഇത്തരം നിയമം കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ ചതിക്കുഴിയില്‍ നിന്നും കുട്ടികളെ സംരക്ഷിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇത്തരമൊരു നടപടിയെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. മൂന്ന് മാസത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഈ തീരുമാനമെന്നും വരുന്ന മാസങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ […]
Read more

വിധേയനായ ഭൃത്യനെ പോലെ അമേരിക്കയുടെ ഉത്തരവുകൾ മോദി അനുസരിക്കുന്നു: കോൺഗ്രസ്

ന്യൂഡൽഹി: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്. രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി “വിധേയനായ ഒരു ഭൃത്യനെപ്പോലെ” പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഹോർമുസ് കടലിടുക്കിൽ ഉപരോധം ലംഘിക്കുകയും ഇറാനിൽ നിന്ന് നിയമവിരുദ്ധമായി എണ്ണ കടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ത്യ അംഗീകരിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ […]
Read more

റഷ്യക്ക് വൻ പ്രഹരം; ‘ഷാഡോ ഫ്ലീറ്റ്’ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബ്രിട്ടൻ

ലണ്ടൻ: റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതായി റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം. “സ്മിർട്ടോസ്” എന്ന കപ്പലാണ് യുകെ സമുദ്രപരിധിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. ആറു മണിക്കൂറോളം നീണ്ട ഓപ്പറേഷനിൽ റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രൈം ഏജൻസിയിലെ പ്രത്യേക സംഘവും പങ്കെടുത്തു. റോയൽ എയർഫോഴ്സും രണ്ടു നാവികസേനാ കപ്പലുകളും ദൗത്യത്തിന് പിന്തുണ നൽകി. പിടിച്ചെടുത്ത കപ്പൽ ഇംഗ്ലണ്ടിന്റെ തെക്കൻ […]
Read more

സേഫ്റ്റി റോപ്പ് കെട്ടാൻ മറന്നു, 130 അടി താഴ്ചയിലേക്ക് വീണ 21കാരിക്ക് ദാരുണാന്ത്യം- VIDEO

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ ബം​ഗീ ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് തള്ളിയിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിക്കാണ് ദാരുണാന്ത്യം. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ചാടുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ജീവനക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും, സേഫ്റ്റി റോപ്പ് യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു ചെറിയ […]
Read more

സമാധാന കരാറിലെത്തിയെന്ന് ട്രംപ്; വെറും ഊഹാപോഹമെന്ന് ഇറാന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി സമാധാന കരാറിൽ എത്തിയെന്ന് നടത്തിയ പ്രസ്താവനയെ തള്ളി ഇറാൻ. സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ട്രംപ് പൂർവ പ്രഖ്യാപനത്തിൽ കരാറിന് പ്രാദേശിക രാജ്യങ്ങൾ അംഗീകാരം നൽകിയതായും, ഇറാനെ ആക്രമിക്കില്ലെന്നും പറഞ്ഞു. സമാധാന കരാർ ഉടൻ ഒപ്പിടുമെന്നാണ് ട്രംപ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കരാറിലെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഇതിന് മുമ്പ് ട്രംപ് ഇറാന്റെ എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും, ശക്തമായ ആക്രമണം നടത്തുമെന്നും ഭീഷണി […]
Read more

Recent News

Advertisement
WhiteswanTV Footer